വിനീത് ശ്രീനിവാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിനീത് ശ്രീനിവാസൻ
പശ്ചാത്തല വിവരങ്ങൾ
ജനനം (1984-10-01) ഒക്ടോബർ 1, 1984  (39 വയസ്സ്)
തൊഴിൽ(കൾ)ചലച്ചിത്ര പിന്നണിഗായകൻ, ചലച്ചിത്രനടൻ, ചലച്ചിത്രസംവിധായകൻ
വർഷങ്ങളായി സജീവം2003–ഇതുവരെ

മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ചലച്ചിത്രനടൻ ശ്രീനിവാസന്റെ മകനാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയാണ്.

ജീവിതരേഖ[തിരുത്തുക]

1984 ഒക്ടോബർ 1ന് കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിൽ നടൻ ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായി വിനീത് ജനിച്ചു. അദ്ദേഹത്തിന്റെ അനുജൻ ധ്യാനും ഇപ്പോൾ അറിയപ്പെടുന്ന നടനാണ്. കൂത്തുപറമ്പ് റാണി ജയ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷംചെന്നൈ കെ.ജി.ജി. കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം[അവലംബം ആവശ്യമാണ്]. തുടർന്ന് നിരവധി സിനിമകളിൽ പാടി. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഏറെ ശ്രദ്ധേയമായി[അവലംബം ആവശ്യമാണ്]. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖൽബിലെ (ക്ലാസ്മേറ്റ്സ്) എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി. മലയാളി എന്ന മ്യൂസിക് ബാൻഡിലും അംഗമാണ്.

2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.[1][2][3]

2012 ഒക്ടോബർ 18-ന് പയ്യന്നൂർ സ്വദേശി നാരായണന്റെയും ഉഷയുടെയും മകളായ ദിവ്യയെ കണ്ണൂരിൽ വെച്ച് വിവാഹം ചെയ്തു[4].

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

നമ്പർ വർഷം ചിത്രം കഥാപാത്രം
1 2008 സൈക്കിൾ റോയ്
2 2009 മകന്റെ അച്ഛൻ മനു
3 2011 ട്രാഫിക് റെയ്ഹാൻ
4 2011 ചാപ്പാ കുരിശ് അൻസാരി
5 2012 പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ ശ്യാം
6 2014 ഓം ശാന്തി ഓശാന ഡോ. പ്രസാദ് വർക്കി
7 2014 ഓർമ്മയുണ്ടോ ഈ മുഖം ഗൗതം
8 2015 ഒരു വടക്കൻ സെൽഫി ജാക്ക് ട്രാക്കർ
9 2015 ഒരു സെക്കൻഡ് ക്ലാസ് യാത്ര നന്ദു
10 2015 കുഞ്ഞിരാമായണം കുഞ്ഞിരാമൻ
11 2016 ജേക്കബിന്റെ സ്വർഗ്ഗരാജ്യം യൂസഫ് ഷാ
12 2016 ഒരു മുത്തശ്ശി ഗദ സക്കറിയ (ചെറുപ്പകാലം)
13 2017 എബി എബി
14 2017 ആന അലറലോടലറൽ ഹാഷിം

സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം അഭിനേതാക്കൾ കുറിപ്പുകൾ
2010 മലർവാടി ആർട്സ് ക്ലബ് നിവിൻ പോളി, മാളവിക വേൽസ്, ഭഗത് മാനുവൽ, അപൂർവ്വ ബോസ് വിനീതിന്റെ ആദ്യ സംവിധായക സംരംഭം
2012 തട്ടത്തിൻ മറയത്ത് നിവിൻ പോളി, ഇഷ തൽവാർ, ശ്രീനിവാസൻ, അജു വർഗ്ഗീസ്, ഭഗത് മാനുവൽ, അപർണ നായർ മികച്ച സംവിധായകൻ (നാമനിർദ്ദേശം) സിമ്മ അവാർഡ്
മികച്ച പിന്നണിഗായകൻ - നാമനിർദ്ദേശം സിമ്മ അവാർഡ്
2013 തിര ശോഭന, ധ്യാൻ ശ്രീനിവാസൻ
2016 ജേക്കബിന്റെ സ്വർഗ്ഗരാജ്യം നിവിൻ പോളി, രഞ്ജി പണിക്കർ


2022 ഹൃദയം പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ , ദർശന രാജേന്ദ്രൻ
2024 വർഷങ്ങൾക്ക് ശേഷം പ്രണവ് മോഹൻലാൽ,ധ്യാൻ ശ്രീനിവാസൻ,അജു വർഗീസ്,കല്യാണി പ്രിയദർശൻ,ബേസിൽ ജോസഫ്

,

ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു'

അവലംബം[തിരുത്തുക]

  1. തട്ടത്തിൻ മറയത്ത്-മികച്ച പ്രതികരണം[പ്രവർത്തിക്കാത്ത കണ്ണി]
  2. പുതു തലമുറയുടെ സിനിമ[പ്രവർത്തിക്കാത്ത കണ്ണി]
  3. കാഴ്ചയുടെ പൊൻകസവുതട്ടം[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-18. Retrieved 2012-10-18.

ഇതും കാണുക[തിരുത്തുക]

പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വിനീത് ശ്രീനിവാസൻ

"https://ml.wikipedia.org/w/index.php?title=വിനീത്_ശ്രീനിവാസൻ&oldid=4013805" എന്ന താളിൽനിന്ന് ശേഖരിച്ചത്