രമ്യ കൃഷ്ണൻ
രമ്യ കൃഷ്ണ | |
---|---|
ജനനം | ചെന്നൈ, തമിഴ് നാട്, ഇന്ത്യ |
15 സെപ്റ്റംബർ 1967
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് രമ്യ കൃഷ്ണ(തമിഴ്: ரம்யா கிருஷ்ணன்; തെലുഗ്: రమ్యకృష్ణ;) (ജനനം:സെപ്റ്റംബർ 15, 1967). രമ്യ ഇതുവരെ 200 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷ ചിത്രങ്ങൾ പെടും.
ഉള്ളടക്കം
ആദ്യ ജീവിതം[തിരുത്തുക]
1967 ൽ തമിഴ് നാട്ടിലെ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച രമ്യക്ക് തെലുഗു ഭാഷയും നല്ല വശമാണ്. ചെറുപ്പകാലത്ത് ഭരതനാട്യം നർത്തന കലയിലും, കുച്ചിപ്പുടി നൃത്ത കലയിലും അഭ്യാസം നേടിയിട്ടുണ്ട്.
13 വയസ്സുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്.
അഭിനയ ജീവിതം[തിരുത്തുക]
തന്റെ മൊത്തം അഭിനയ ജീവിതത്തിൽ 200 ലധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള രമ്യ 19 വയസ്സു മുതൽ പല വിധ കഥാപാത്രങ്ങളെ അഭിനയിച്ചിട്ടുണ്ട്. തമിഴിലും ഹിന്ദിയിലും ആദ്യകാലത്ത് ഗ്ലാമർ വേഷങ്ങളിൽ അഭിനയിച്ച പിന്നീട് രമ്യ അമ്മ വേഷങ്ങളിലും, ദൈവ വേഷങ്ങളിലും അഭിനയിച്ചു. തമിഴിൽ അഭിനയിച്ച പടയപ്പ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടി. ബാഹുബലി എന്ന ചലച്ചിത്രമാണ് രമ്യ കൃഷ്ണന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.
മലയാളചലച്ചിത്രങ്ങൾ[തിരുത്തുക]
- ബാഹുബലി (2015)
- ഒരേ കടൽ (2007)
- ഒന്നാമൻ (2002)
- Kakkakuyil (2001)
- മഹാത്മ (1996)
- നേരം പുലരുമ്പോൾ (1996)
- അഹം (1992)
- Manyanmaar (1992)
- ആര്യൻ (1988)
- ഓർക്കാപ്പുറത്ത് (1988)
- അനുരാഗി (1988)
- Padikkathavan (1985)
- Kathanayika
- Thoovalpakkshikal(1984)
- Rajeevam (1984)
- നാദസ്വരം (1984)
- സ്വപ്നം (1983)
- Pirkilninnu villichu!
- Clock
- Roopam
- Amritham
- Swarangal
- Griham
- Sawparnika
- Padam
- Raagam
- Chandhran Udikkunna Dikkil
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച അഭിനേത്രിക്കുള്ള ഫിലിംഫെയർ പുരസ്കാരം (1999,2009)
- തമിഴ്നാട് സർക്കാരിന്റെ മികച്ച അഭിനേത്രിക്കുള്ള പ്രത്യേക പുരസ്കാരം (1999)
- നന്ദി പുരസ്കാരം (1998, 2009)
സ്വകാര്യ ജീവിതം[തിരുത്തുക]
ജൂൺ 12, 2003 ൽ തെലുഗു നടനായാ കൃഷ്ണ വംശിയുമായി വിവാഹം ചെയ്തു.[1] ഇവർക്ക് ഒരു മകനുണ്ട്. വിവാഹത്തിനു ശേഷം ഇവർ ഹൈദരബാദിൽ സ്ഥിരതാമസമാക്കി.