ഒരുവടക്കൻ വീരഗാഥ
(ഒരു വടക്കൻ വീരഗാഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു വടക്കൻ വീരഗാഥ | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | പി.വി. ഗംഗാധരൻ |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | മമ്മൂട്ടി ബാലൻ കെ. നായർ സുരേഷ് ഗോപി മാധവി ഗീത ക്യാപ്റ്റൻ രാജു |
സംഗീതം | രവി ബോംബെ |
ഗാനരചന | കെ. ജയകുമാർ കൈതപ്രം |
ഛായാഗ്രഹണം | കെ. രാമചന്ദ്രബാബു |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
വിതരണം | കല്പക ഫിലിംസ് |
റിലീസിങ് തീയതി | 1989 ഏപ്രിൽ 14 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹ 0.97 കോടി[1] |
സമയദൈർഘ്യം | 168 മിനിറ്റ് |
ആകെ | ₹ 6.8 കോടി [1] |
വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടി.യുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത്, മമ്മൂട്ടി, ബാലൻ കെ. നായർ, സുരേഷ് ഗോപി, മാധവി, ഗീത, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1989-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.
വടക്കൻ പാട്ടുകളിലെ പ്രശസ്തമായ കഥ നിരവധി തവണ ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലും അതിനു ശേഷവും ചലച്ചിത്രങ്ങളായി ആവിഷ്ക്കരിച്ചിട്ടുണ്ട്. എന്നാൽ എം.ടി. ഈ ചിത്രത്തിലൂടെ ആ കഥയ്ക്ക് ഒരു വേറിട്ട ഭാഷ്യം നൽകുന്നു.മമ്മുട്ടിക്ക് ദേശീയ അവാർഡ് കിട്ടി. താരമൂല്യം കൂടി. മമ്മുട്ടിയുഗത്തിന് തുടക്കമായി
അഭിനേതാക്കൾ[തിരുത്തുക]
അഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | ചന്തു ചേകവർ |
ബാലൻ കെ. നായർ | കണ്ണപ്പൻ ചേകവർ |
സുരേഷ് ഗോപി | ആരോമൽ ചേകവർ |
മാധവി | ഉണ്ണിയാർച്ച |
ഗീത | കുഞ്ഞി |
ക്യാപ്റ്റൻ രാജു | അരിങ്ങോടർ |
ഗാനങ്ങൾ[തിരുത്തുക]
കെ. ജയകുമാർ, കൈതപ്രം എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ബോംബെ രവി ആണ്. ഉത്തരേന്ത്യൻ ലോബിയിൽ അർഹമായ പരിഗണനയും പുരസ്കാരങ്ങളും കിട്ടിയതിൽ മലയാള സിനിമ രവിയോട് കടപ്പെട്ടിരിക്കുന്നു.
ഗാനം | പാടിയത് | ഗാനരചന |
---|---|---|
ചന്ദനലേപ സുഗന്ധം | കെ.ജെ. യേശുദാസ് | കെ. ജയകുമാർ |
എന്തിനവിടം | കെ.ജെ. യേശുദാസ് | പരമ്പരാഗതം |
ഇന്ദുലേഖ കൺതുറന്നു | കെ.ജെ. യേശുദാസ് | കൈതപ്രം |
കളരിവിളക്ക് തെളിഞ്ഞതാണോ | കെ.എസ്. ചിത്ര | കെ. ജയകുമാർ |
ഉണ്ണി ഗണപതി തമ്പുരാനേ | കെ.ജെ. യേശുദാസ്, ആശാലത | കൈതപ്രം |
പുരസ്കാരങ്ങൾ[തിരുത്തുക]
- മികച്ച തിരക്കഥ – എം.ടി. വാസുദേവൻ നായർ
- മികച്ച നടൻ – മമ്മൂട്ടി
- മികച്ച കലാസംവിധാനം – പി. കൃഷ്ണമൂർത്തി
- മികച്ച വസ്ത്രാലങ്കാരം – നടരാജൻ
- ജനപ്രിയ ചിത്രം
- മികച്ച തിരക്കഥ – എം.ടി. വാസുദേവൻ നായർ
- മികച്ച നടൻ – മമ്മൂട്ടി
- മികച്ച രണ്ടാമത്തെ നടി – ഗീത
- മികച്ച ഛായാഗ്രഹണം – കെ. രാമചന്ദ്ര ബാബു
- മികച്ച പിന്നണിഗായിക – കെ.എസ്. ചിത്ര