Jump to content

പി.വി. ഗംഗാധരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.വി. ഗംഗാധരൻ
ജനനം1943
മരണം13 ഒക്ടോബർ 2023 (വയസ്സ് 80)
കോഴിക്കോട്, കേരളം, ഇന്ത്യ
തൊഴിൽചലച്ചിത്രനിർമ്മാതാവ്, വ്യവസായി, രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിൽ നിന്നുള്ള ചലച്ചിത്രനിർമ്മാതാവും വ്യവസായിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു പി.വി. ഗംഗാധരൻ[1] എന്ന പറയരുകണ്ടി വെട്ടത്ത് ഗംഗാധരൻ (1943 - ഒക്ടോബർ 13, 2023).[2] ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഇരുപതിലേറെ മലയാളചലച്ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. 1961-ൽ കോൺഗ്രസ്സിൽ ചേർന്ന ഇദ്ദേഹം 2005 മുതൽ എ.ഐ.സി.സി. അംഗമായിരുന്നു. കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ്, മാതൃഭൂമി എന്നിവയുടെ ഡയറക്ടർ കൂടിയായിരുന്നു ഇദ്ദേഹം.

ജീവിതരേഖ

[തിരുത്തുക]

കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനീസ് തുടങ്ങിയ പി.വി. സാമിയുടെയും മാധവി സാമിയുടെയും മകനായി കോഴിക്കോട് ജില്ലയിൽ 1943-ലാണ് പി.വി. ഗംഗാധരൻ ജനിച്ചത്.[3].വ്യാപാരപ്രമുഖനും മാതൃഭൂമി മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ മൂത്ത സഹോദരനാണ്. ഷെറിനാണ് ഭാര്യ. ഷെനൂഗ, ഷെഗ്ന, ഷെർഗ്ഗ എന്നിങ്ങനെ മൂന്ന് പെണ്മക്കളുണ്ട്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന ഗംഗാധരൻ, 2023 ഒക്ടോബർ 13-ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ മെട്രോ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

നിർമ്മിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പി.വി._ഗംഗാധരൻ&oldid=4023470" എന്ന താളിൽനിന്ന് ശേഖരിച്ചത്