ക്യാപ്റ്റൻ രാജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യാപ്റ്റൻ രാജു
ജനനം
രാജു ഡാനിയേൽ

(1950-06-27)27 ജൂൺ 1950
മരണം17 സെപ്റ്റംബർ 2018(2018-09-17) (പ്രായം 68)
തൊഴിൽചലച്ചിത്ര നടൻ, ഇന്ത്യൻ ആർമി ഓഫീസർ (വിരമിച്ചു)
ഉയരം186
ജീവിതപങ്കാളി(കൾ)പ്രമീള
കുട്ടികൾരവി
മാതാപിതാക്ക(ൾ)കെ.ജി. ഡാനിയേൽ, അന്നമ്മ

ഒരു മലയാള ചലച്ചിത്രനടനായിരുന്നു ക്യാപ്റ്റൻ രാജു എന്ന സ്റ്റേജ് നാമത്തിൽ കൂടുതൽ അറിയപ്പെട്ടിരുന്ന രാജു ഡാനിയേൽ (ജീവിതകാലം: 27 ജൂൺ 1950 - 17 സെപ്റ്റംബർ 2018). സുവോളജിയിൽ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21-ആം വയസ്സിൽ ഇന്ത്യൻ പട്ടാളത്തിൽ ക്യാപ്റ്റനായി ചേർന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 600 ലധികം സിനിമകളിൽ ഇതുവരെ രാജു അഭിനയിച്ചിട്ടുണ്ട്. ഇതിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇം‌ഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും. ടെലിവിഷൻ സീരിയലുകളിലും പരസ്യങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

സ്വഭാവ നടനായിട്ടൂം വില്ലൻ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റൻ രാജു അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വില്ലൻ വേഷങ്ങൾ 1997 ൽ ഇതാ ഒരു സ്നേഹഗാഥ എന്ന സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്. രാജു മലയാളം സീരിയലുകളിലും അഭിനയിക്കുന്നു. 1997 ൽ 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.

ആദ്യകാലജീവിതം[തിരുത്തുക]

1950 ജൂൺ 27-ന് പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിൽ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴു മക്കളിൽ മൂന്നാമത്തെ മകനായി ഓമല്ലൂരിൽ ജനിച്ച രാജു ഓമല്ലൂർ ഗവ: യു.പി. സ്കൂളിലും എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി.[1] എലിസബത്ത്, സാജി, സോഫി, സുധ എന്നീ നാല് സഹോദരിമാരും ജോർജ്ജ്, മോഹൻ എന്നീ രണ്ട് സഹോദരന്മാരുമാരിന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും ഓമല്ലൂർ സർക്കാർ യു.പി. സ്കൂളിലെ അധ്യാപകരായിരുന്നു.[2] യുപി സ്കൂൾ ഒമലൂർ. വിദ്യാഭ്യാസകാലത്ത് അദ്ദേഹം ഒരു മികച്ച വോളിബോൾ കളിക്കാരനായിരുന്നു.[3] പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിൽ നിന്നാണ് അദ്ദേഹം സുവോളജിയിൽ ബിരുദം നേടിക്കൊണ്ടാണ് തന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[4][4] ബിരുദാനന്തരം രാജു തന്റെ 21 ആമത്തെ വയസ്സിൽ ഇന്ത്യൻ ആർമിയിൽ ഒരു ഉദ്യോഗസ്ഥനായി ചേരുകയും ക്യപ്റ്റൻ റാങ്കുവരെ ഉയരുകയും ചെയ്തു. 5 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച അദ്ദേഹം കുറച്ചുകാലം മുംബൈയിലെ 'ലക്ഷ്മി സ്റ്റാർച്ച്' എന്ന കമ്പനിയിൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുകയും പിന്നീട് സിനിമകളിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിക്കുകയും ചെയ്തു.[5] കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിൽ മുംബൈയിലെ പ്രതിഭാ തിയേറ്ററുകൾ പോലുള്ള അമേച്വർ നാടകസംഘങ്ങളിൽ അഭിനയിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പിന്നീടാണ് ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവന്നത്. ഇതാ ഒരു സ്നേഹഗാഥ എന്ന ആദ്യ ചിത്രത്തിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം മിസ്റ്റർ പവനായി 99.99 (2012) ആയിരുന്നു. 1987-ലെ മലയാളം ചലച്ചിത്രമായ നാടോടിക്കാറ്റിലെ മിസ്റ്റർ പവനായി (പി.വി. നാരായണൻ) എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ അദ്ദേഹം പുനരവതരിപ്പിച്ചു.

മരണം[തിരുത്തുക]

2003-ൽ തൃശ്ശൂർ ജില്ലയിലെ കുതിരാനിൽ വച്ചുണ്ടായ വാഹനാപകടത്തിനുശേഷം രാജുവിനെ വിവിധ രോഗങ്ങൾ പിടികൂടുകയുണ്ടായി. 2015 മാർച്ചിൽ അദ്ദേഹത്തിന് ഒരു ഹൃദയാഘാതം സംഭവിയ്ക്കുകയും അദ്ദേഹത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. 2018 ജൂൺ 25-ന് ന്യൂയോർക്കിൽ താമസമുള്ള തന്റെ മകനെ സന്ദർശിക്കാൻ പോകവേ വിമാനത്തിൽ വെച്ച് അദേഹത്തിന് കടുത്ത മസ്തിഷ്കാഘാതം ഉണ്ടായി. തുടർന്ന് വിമാനം മസ്ക്കറ്റിൽ ഇറക്കി അദ്ദേഹത്തെ അവിടെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടുതൽ ചികിത്സകൾക്കായി പിന്നീട് അദ്ദേഹത്തെ കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആശുപത്രി വിട്ട അദ്ദേഹം രോഗം ഗുരുതരമായതിനെ തുടർന്ന് കൊച്ചി പാലാരിവട്ടത്തെ വസതിയിൽ വെച്ച് 2018 സെപ്റ്റംബർ 17-ന് നിര്യാതനായി.[6] സെപ്റ്റംബർ 21 ന് പത്തനംതിട്ട പുത്തൻപീടിക സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ അദ്ദേഹത്തെ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു.[7][8]

പ്രമീളയാണ് രാജുവിന്റെ ഭാര്യ. ഇവർക്ക് രവി എന്ന പേരിൽ ഒരു മകനുണ്ട്.[9][10] കൊച്ചി പാലാരിവട്ടത്ത് ആണ് അദ്ദേഹം താമസിച്ചിരുന്നത്. ഒരു ക്രിസ്തുമതവിശ്വാസിയായിരുന്ന രാജു, പക്ഷേ എല്ലാ മതങ്ങളെയും ബഹുമാനിയ്ക്കുകയും അവയിലെ തത്ത്വങ്ങൾ ഉൾക്കൊള്ളുകയും ചെയ്തിരുന്നു. അഭിമുഖങ്ങളിൽ പലതവണ അദ്ദേഹം അക്കാര്യം പറയുകയുണ്ടായിട്ടുണ്ട്.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

മലയാളം[തിരുത്തുക]

 • വലിയപെരുന്നാൾ (2019)
 • ലെസ്സൺസ് (2019)
 • സ്റ്റെതസ്കോപ്പ് (2018)
 • മാസ്റ്റർപീസ് (2017) ... As Himself & Pavanayi
 • അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ (2016)
 • പോയി മറഞ്ഞു പറയാതെ (2016)
 • ആശംസകളോടെ അന്ന (2015)
 • നിക്കാഹ് (2015)
 • മസാല റിപ്പബ്ലിക് (2014)
 • മുംബൈ പോലീസ് (2013)
 • അഭിയും ഞാനും (2013) ... Devanandan
 • ഏഴാമത്തെ വരവ് (2013) ... Chief Archaeologist
 • മി. പവനായി 99.99 (2012) ...Mr. Pavanayi
 • തെരുവു നക്ഷത്രങ്ങൾ (2012)
 • ചൈനാ ടൌൺ (2011) ... Vincent Gomez
 • അർജ്ജുനൻ സാക്ഷി (2011) ... CM
 • യക്ഷിയും ഞാനും (2010)
 • ഹാപ്പി ഡർബാർ (2010)
 • സന്മനസുള്ളവൻ അപ്പുക്കുട്ടൻ (2009)
 • പഴശ്ശിരാജ (2009) ... Mancheriyil Unnimootha
 • ട്വന്റി :20 (2008)
 • കോവളം (2008)
 • മഴക്കാഴ്ച്ച (2008)
 • നസ്രാണി (2007) ... John
 • ഗോൾ (2007)
 • ബ്ലാക്ക് ക്യാറ്റ് (2007)
 • അവൻ ചാണ്ടിയുടെ മകൻ (2007) .... Vicar
 • ദ സ്പീഡ് ട്രാക്ക് (2007) ... College Principal
 • ആനച്ചന്തം (2006)
 • തുറുപ്പുഗുലാൻ (2006)
 • അശ്വാരൂഢൻ (2006) ... Vishwanathan
 • റെഡ് സല്യൂട്ട് (2006)
 • കിലുക്കം കിലുകിലുക്കം (2006) ... Col. Panikkar
 • വർഗ്ഗം (2006) ... Aboobakar Haji
 • ബോയ് ഫ്രണ്ട് (2005) ... D. J. P.
 • ദീപങ്ങൾ സാക്ഷി (2005)
 • ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ (2005)
 • സത്യം (2004) ... Police Officer
 • വാണ്ടഡ് (2004/I) ... Police Officer
 • കൊട്ടാരം വൈദ്യൻ (2004)
 • വാർ & ലവ് (2003) ... Brigadier Nair
 • പട്ടാളം (2003) ... Colonel
 • സൌദാമിനി (2003)
 • C.I.D. മൂസ (2003) ... Karunan Chanthakkavala
 • താണ്ഡവം (2002) ... DYSP Rajiv
 • പുണ്യം (2002)
 • സ്വർണ്ണ മെഡൽ (2002) ... Ravi Varman
 • പൂത്തൂരംപുത്രി ഉണ്ണിയാർച്ച(2002) ... Kannappa Chekavar
 • ഷാർജ ടു ഷാർജ (2001) ... Kanaran Kappithan
 • രാക്ഷസരാജാവ് (2001) .... DGP
 • ഭദ്ര (2001)
 • റെഡ് ഇന്ത്യൻസ് (2001)
 • സ്രാവ് (2001) ... Mohan Roy
 • വല്ല്യേട്ടൻ (2000) ... Ilias Mohammad
 • സ്നേഹപൂർവ്വം അന്ന (2000) ... Father of Lover boy
 • ആയിരം മേനി (1999) ... Unnithan
 • എഴുപുന്ന തരകൻ (1999) ... Chacko Tharakan
 • ദ ഗോഡ്മാൻ (1999)
 • ക്യാപ്റ്റൻ (1999) ... Ranger Jayadevan
 • മൈ ഡിയർ കരടി (1999)
 • സ്റ്റാലിൻ ശിവദാസ് (1999) ... Narendran
 • ഒളിമ്പ്യൻ അന്തോണി ആദം (1999)
 • പ്രണയ നിലാവ് (1999) ... Hajiyar
 • തച്ചിലേടത്തു ചുണ്ടൻ (1999) ... Velupillai
 • ഉദയപുരം സുൽത്താൻ (1999) ... Abdul Rahman
 • ദയ (1998)
 • Ilavamkodu Desam|ഇളവംകോട് ദേശം]] (1998) ... Udayavarmman
 • മാട്ടുപ്പെട്ടി മച്ചാൻ (1998) ... Mattupetti Mahadevan
 • സൂര്യവനം (1998)
 • ഇതാ ഒരു സ്നേഹഗാഥ (1997)
 • സങ്കീർത്തനം പോലെ (1997)
 • കല്ല്യാണ സൌഗന്ധികം (1996) ... Neelakantan Vaidyar
 • അഗ്നി ദേവൻ (1995) ... Pareeth
 • തക്ഷശില (1995)
 • സ്പെഷ്യൽ സ്ക്വാഡ് (1995)
 • പുതുക്കോട്ടയിലെ പുതുമണവാളൻ (1995) ... Madassery Thampi
 • സങ്കീർത്തനം (1994)
 • ജെന്റിൽമാൻ സെക്യൂരിറ്റി (1994) ... Rajkumar
 • കാബൂളിവാല (1994) ... Circus Owner
 • ഉപ്പുകണ്ടം ബ്രദേർസ് (1993)
 • രാജശിൽപ്പി (1992)
 • അദ്വൈതം (1992) ... Pathrose
 • കവചം (1992)
 • മഹാൻ (1992)
 • രാഗം അനുരാഗം (1991) ... A K Menon
 • കൺകെട്ട് (1991) ... Peter Lal
 • നീലഗിരി (1991)
 • ചക്രവർത്തി (1991) ... Ashwani Prasad
 • കളമൊരുക്കം (1991)
 • സാമ്രാജ്യം (1990) ... Krishnadas
 • അപ്പു (1990) ... Suresh
 • അർഹത (1990) ... Shekhu
 • കടത്തനാടൻ അമ്പാടി (1990)
 • നാളെ എന്നുണ്ടെങ്കിൽ (1990) ... Narendran
 • എൻക്വയറി (1990)
 • നമ്മുടെ നാട് (1990) ... SP Devarajan
 • No.20 മദ്രാസ് മെയിൽ (1990)
 • സാന്ദ്രം (1990) ... Police Officer
 • വ്യൂഹം (1990) ... Khalid
 • ഒരു വടക്കൻ വീരഗാഥ (1989) ... അരിങ്ങോടർ
 • ആഴിക്കൊരു മുത്ത് (1989)
 • കളി കാര്യമായി: ക്രൈം ബ്രാഞ്ച് (1989) ... Balachandran
 • അഗ്നിപ്രവേശം (1989)
 • മൈ ഡിയർ റോസി (1989)
 • മിസ് പമേല (1989)
 • മഹാരാജാവ് (1989)
 • മുദ്ര (1989)
 • അനഘ (1989) ... Nalini's Father
 • ഇന്നലെ (1989) ... Circle Inspector of Police
 • ആഗസ്റ്റ് 1 (1988) ... Nicholas
 • ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988) ... Dy SP Prabhakara Varma
 • ആരണ്യകം (1988) ... Police Officer
 • എവിഡൻസ് (1988) ... Damu
 • ചാരവലയം (1988) ... Basheer
 • വാടകഗുണ്ട (1988)
 • ഇന്നലെയുടെ ബാക്കി (1988)
 • സൈമൺ പീറ്റർ‌ നിനക്കു വേണ്ടി (1988) ... Ramji
 • അടിമകൾ ഉടമകൾ (1987) ... Sathyan
 • ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മയ്ക്ക് (1987) ... C.K. ഗുപ്ത
 • അമൃതംഗമയ (1987) ... സുകു
 • നാടോടിക്കാറ്റ് (1987) ... മി. പവനായി
 • വ്രതം (1987) ... Victor
 • നീയല്ലെങ്കിൽ ഞാൻ (1987) ... Balachandran
 • ആട്ടക്കഥ (1987)
 • നാൽക്കവല (1987)
 • യാഗാഗ്നി (1987)
 • തീക്കാറ്റ് (1987) ... Basheer
 • ഈ നൂറ്റാണ്ടിലെ മഹാരോഗം (1987)
 • ഇത്രയും കാലം (1987)
 • ഇവരെ സൂക്ഷിക്കുക (1987)
 • കാലത്തിന്റെ ശബ്ദം (1987) ... Devarajan
 • ആവനാഴി (1986) ... സത്യരാജ്
 • നിമിഷങ്ങലൾ (യാമം) (1986) ... Khalid
 • ഹലോ മൈ ഡിയർ: റോംഗ് നമ്പർ (1986) ... Fernandez
 • പ്രത്യേകം ശ്രദ്ധിക്കുക (1986) ... Shukkoor
 • കരമ്പിൻ പൂവിനക്കരെ (1985) ... പപ്പൻ
 • ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985) ... ഗോപിനാഥൻ
 • ജനകീയ കോടതി (1985) ... Ayyappan
 • നായകൻ (1985) ... റഹീം
 • ഏഴു മുതൽ ഒൻപതു വരെ (1985)
 • സൌന്ദര്യ പിണക്കം (1985)
 • ആഴി (1985)
 • സമ്മേളനം (1985) ... Basheer
 • ശാന്തം ഭീകരം (1985)
 • കിരാതം (1985)
 • പ്രേമലേഖനം (1985) ... Babu
 • ശപഥം (1984) ... Prasad
 • ഉണ്ണി വന്ന ദിവസം (1984)
 • പാവം ക്രൂരൻ (1984) ... Dasan
 • തിരകൾ (1984) ... Chandran
 • മിനിമോൾ വത്തിക്കാനിൽ (1984).....CID Inspector
 • ഒരു സുമംഗലിയുടെ കഥ (1984) ... SI വിജയന്
 • കൂടു തേടുന്ന പറവ (1984)
 • കുരിശുയുദ്ധം (1984) ... Magician d'Souza/Lorence
 • കടമറ്റത്തച്ഛൻ (1984) ... Neeli's lover
 • തീരെ പ്രതീക്ഷിക്കാതെ (1984) ... Mohan
 • അതിരാത്രം (1984) ... രാജേഷ്
 • ചങ്ങാത്തം (1983) ... പ്രേം
 • പൊൻതൂവൽ (1983)
 • കൂലി(1983) ... Vikraman
 • അസുരൻ (1983)
 • രതിലയം (1983) ... Appukuttan
 • ആന (1983) ... Ranger Narendran
 • നദി മുതൽ നദി വരെ (1983)
 • പാസ്പോർട്ട് (1983)
 • ഇനിയെങ്കിലും (1983) ... Prasad
 • മോർച്ചറി (1983) ... Raju
 • ജോൺ ജാഫർ ജനാർദ്ദനൻ (1982) ... Renji
 • പൂവിരിയും പുലരി (1982)
 • ചിലന്തിവല (1982) ... Aravindan
 • തടാകം (1982)
 • രക്തം (1981)

സം‌വിധാനം ചെയ്ത ചിത്രം[തിരുത്തുക]

 • ഇതാ ഒരു സ്നേഹഗാഥ(1997)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. "Omalloorile Onakazhchakal". mangalamvarika.com. Archived from the original on 2015-09-02. Retrieved 9 September 2015.
 2. "Life of Captain 1". mangalamvarika.com. Archived from the original on 2015-09-13. Retrieved 9 September 2015.
 3. "Life of Captain". mangalamvarika.com. Archived from the original on 2019-04-01. Retrieved 9 September 2015.
 4. 4.0 4.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-18. Retrieved 2020-08-01.
 5. "സിനിമയിലെ ക്യാപ്റ്റൻ". webdunia.com.
 6. https://www.manoramaonline.com/news/latest-news/2018/09/17/actor-captain-raju-passed-away.html
 7. "Noted Malayalam actor Captain Raju dies". OnManorama. Retrieved 2018-09-17.
 8. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-18. Retrieved 2020-08-01.
 9. "മിസ്റ്റർ പവനായി സ്‌പീക്കിങ്‌, Interview – Mathrubhumi Movies" Archived 15 December 2013 at the Wayback Machine.. mathrubhumi.com.
 10. "ചെയര്മാന്റെ പിറന്നാള് സമ്മാനം". mangalamvarika.com. Retrieved 11 October 2015.
"https://ml.wikipedia.org/w/index.php?title=ക്യാപ്റ്റൻ_രാജു&oldid=3827655" എന്ന താളിൽനിന്ന് ശേഖരിച്ചത്