പത്തനംതിട്ട
പത്തനംതിട്ട | |
---|---|
പട്ടണം | |
![]() ടൗൺ തെരുവ് ഒരു മൺസൂൺ മഴയ്ക്കു ശേഷം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
Government | |
• Collector | പി.ബി.നൂഹ് |
ഉയരം | 31 മീ(102 അടി) |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 689645 |
Telephone code | 91-468 |
വാഹന റെജിസ്ട്രേഷൻ | KL – 03 |
വെബ്സൈറ്റ് | www |
പത്തനംതിട്ട ജില്ലയുടെ ആസ്ഥാനമാണ് പത്തനംതിട്ട. സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണിത്.
പേരിന് പിന്നിൽ[തിരുത്തുക]
നദിയുടെ തിട്ട(കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ് പത്തനംതിട്ട എന്ന പേരുണ്ടായതെന്നു പൊതുവേ കരുതപ്പെടുന്നു.[1] എന്നാൽ ഈ സ്ഥലനാമോത്പത്തിയെക്കുറിച്ച് രസകരങ്ങളായ മറ്റ് അഭിപ്രായങ്ങളുമുണ്ട്. പുരാതനകാലത്ത് വിവിധ ജാതിയിൽപ്പെട്ട പത്ത് ജനവിഭാഗക്കാർ താമസിച്ചിരുന്ന ജനപദം എന്ന അർത്ഥത്തിൽ “പത്ത് ഇനം തിട്ട” എന്ന് ഇവിടം വിളിക്കപ്പെട്ടിരുന്നുവെന്നും പിന്നീടത് ലോപിച്ച് പത്തനംതിട്ടയെന്നായി എന്നാണ് അത്തരത്തിലുള്ള ഒരു അഭിപ്രായം.[2] ധർമ്മരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് ആവശ്യമുള്ള ചരക്കുകൾ എത്തിച്ചുകൊടുത്തിരുന്ന പ്രമുഖനായൊരു പത്താൻ വ്യാപാരി ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനും അനുയായികൾക്കും താമസിക്കുന്നതിനായി രാജാവിന്റെ അനുമതിയോടെ ഈ പ്രദേശത്ത് കുറച്ചു സ്ഥലം ചുറ്റുമതിൽ കെട്ടി മറച്ചുനൽകിയെന്നും, അങ്ങനെ ഈ സ്ഥലം ആദ്യമൊക്കെ “പഠാണിതിട്ട” എന്ന് വിളിക്കപ്പെട്ടുവെന്നും, പിൽക്കാലത്ത് അത് പത്തനംതിട്ട എന്ന് ശബ്ദഭേദം വന്നുവെന്നുമാണ് മറ്റൊരഭിപ്രായം.
ചരിത്രം[തിരുത്തുക]
ആധിമകാല രാജവംസമായിരുന്ന ആയ് വംശം തെക്ക് നാഗർകോവിൽ മുതൽ തിരുവല്ല വരെ വ്യാപിച്ചു കിടന്നിരുന്നു.പമ്പയെ ബാരിസ് എന്നാണ് പഴയ ചരിത്രരേഖകളിൽ വിളിച്ചിരുന്നത്. ആയ് രാജാക്കന്മാർ ശക്തി ക്ഷയിച്ചപ്പോഴൊക്കെ അവരുടെ ഈ വടക്കനതിർത്തി ചേരന്മാർ ആക്രമിച്ചു കീഴടക്കാരുണ്ട്. അങ്ങനെ ചേരന്റെയും ആയ് രാജവംശത്തിന്റെയും ചിലപ്പോൾ പണ്ട്യരാജവിന്റെയും ഭരണത്തിലിരുന്ന പ്രദേശങ്ങളാണ് പിന്നീട് കായംകുളം രാജാവിന്റെ അധീനതയിലായത്.എന്നൽ 1746 ല് മാർത്താണ്ടവർമ കായംകുളം രാജ്യം പിടിച്ചെടുക്കുകയും തിരുവിതംകുറിനോട് ചേർക്കുകയും ചെയ്ത്. പിന്നീട് കേരളപ്പിറവിക്ക് ശേഷം ഏതാണ്ട് കാൽ നൂറ്റാണ്ട് കാലം കൊല്ലം,ആലപ്പുഴ,ഇടുക്കി,കോട്ടയം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടന്ന പ്രദേശങ്ങളാണ് 1982 ല് പത്തനംതിട്ട ജില്ല എന്ന പേരിൽ ഏകോപിപ്പിച്ചതു . കേരളത്തിലെ ലക്ഷംവീട് പദ്ധതിയുടെ പിതാവായ എം എൻ ഗോവിന്ദൻനായർ, മനോരമ പത്രത്തിന്റെ സ്ഥാപകപത്രാതിപരയിരുന്ന കണ്ടത്തിൽ വർഗീസ് മാപ്പിള, മലയാളകവിതയ്ക്ക് മികച്ച സംഭാവന നൽകിയ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്,'ദൈവമേ കൈ തൊഴാം കേള്കുമാരാകണം' എന്ന് തുടങ്ങുന്ന കവിതയുടെ രാജയിതാവ് പന്തളം കേരളവർമ,സരസകവി എന്നറിയപ്പെടുന്ന മുലൂർ പദ്മനാഭപണിക്കർ, നിത്യചൈതന്യയതി എന്ന നിലയിൽ ലോകപ്രസസ്തി നേടിയ ജയച്ചന്ദ്രപണിക്കർ, പ്രമുഖ പത്രപ്രവർത്തകനായ കെ സി മാമ്മൻ മാപ്പിള, സംവിധായകൻ ബ്ലെസി, പ്രശസ്ത നടൻ മോഹൻലാൽ, ക്യാപ്റ്റൻ രാജു, പ്രശസ്ത കവി കടമിനിട്ട രാമകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പത്തനംതിട്ട ജില്ലയിലാണ്. 1982 നവംബർ 1നു നിലവിൽ വന്നു.
ുരാതനകാലം മുതൽ തന്നെ ഒരു വാണിജ്യകേന്ദ്രമെന്ന പ്രശസ്തി പത്തനംതിട്ടയ്ക്കുണ്ടായിരുന്നു. മലഞ്ചരക്കുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പത്തനംതിട്ടയിൽ നിന്നും അച്ചൻകോവിലാറ്റിലൂടെ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചിരുന്നു. വാണിജ്യകേന്ദ്രം പിൽക്കാലത്തൊരു ഉപ്പു പണ്ടകശാല മാത്രമായി ഒതുങ്ങി.ഈ പ്രദേശത്തെ ആദ്യകാലം മുതലേയുള്ള സുപ്രധാന ഗതാഗത പാതകളാണ് ടി.കെ റോഡ്, പുനലൂർ - മൂവാറ്റുപുഴ റോഡ് എന്നിവ.അച്ചൻ കോവിൽ നദിയുടെ തീരത്താണ് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് . 24 മണിക്കൂറും ദർശനം ഉള്ള ഏക കാവാണ് . 999 മലകൾക്കു മൂലസ്ഥാനം . പ്രകൃതിയെ ആരാധിക്കുന്ന ഏക ദേവാലയം കല്ലേലി കാവാണ്
പ്രധാന സംസ്കാരിക സംഘടനകൾ[തിരുത്തുക]
പത്തനംതിട്ടക്കാരായ മലയാളസിനിമാ പ്രവർത്തകർ[തിരുത്തുക]
- അടൂർ ഗോപാലകൃഷ്ണൻ - സംവിധായകൻ
- ആറന്മുള പൊന്നമ്മ - നടി
- അടൂർ ഭാസി - നടൻ
- അടൂർ പങ്കജം - നടി
- അടൂർ ഭവാനി - നടി
- തിലകൻ - നടൻ
- എം.ജി. സോമൻ - നടൻ
- പ്രതാപചന്ദ്രൻ - നടൻ
- മോഹൻലാൽ - നടൻ
- ബ്ലെസ്സി - സംവിധായകൻ
- ക്യാപ്റ്റൻ രാജു - നടൻ
- കവിയൂർ പൊന്നമ്മ - നടി
- മീരാ ജാസ്മിൻ - നടി
- മൈഥിലി - നടി
- നയൻതാര - നടി
- ശിവപ്രസാദ് - സംവിധായകൻ
- കാവേരി - നടി
- പാർവതി - നടി
- അനു വി. കടമ്മനിട്ട - ഗായകൻ
- കൈലാഷ് - നടൻ
- ബാബു തിരുവല്ല - നിർമ്മാതാവ്, സംവിധായകൻ
- ബി. ഉണ്ണികൃഷ്ണൻ - സംവിധായകൻ, തിരക്കഥാകൃത്ത്
- അയിരൂർ സദാശിവൻ - ഗായകൻ
- മോഹൻ അയിരൂർ - നടൻ
- എം. ജെ. രാധാകൃഷ്ണൻ - സിനിമാട്ടോഗ്രഫർ
- നരിയാപുരം വേണു - നടൻ
- ഉല്ലാസ് പന്തളം - നടൻ
- ഡോ. ബിജു - സംവിധായകൻ
- അനിൽ കുമ്പഴ -സംവിധായകൻ, കലാസംവിധായകൻ
സാഹിത്യകാരികളും സാഹിത്യകാരന്മാരും[തിരുത്തുക]
- മൂലൂർ എസ്. പത്മനാഭപ്പണിക്കർ
- കടമ്മനിട്ട രാമകൃഷ്ണൻ
- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
- നിത്യ ചൈതന്യ യതി
- കെ. വി. തമ്പി
- കോന്നിയൂർ നരേന്ദ്രനാഥ്
- ഇ.എം. കോവൂർ
- ഇ. വി. കൃഷ്ണപിള്ള
- സുഗതകുമാരി
- ഏ.റ്റി. കോവൂർ
- പന്തളം കേരളവർമ്മ
- കണ്ടത്തിൽ വറുഗീസ് മാപ്പിള
- കടമ്മനിട്ട വാസുദേവൻ പിള്ള
- ബെന്യാമിൻ
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Pathanamthitta എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ↑ http://pathanamthitta.nic.in/History2.htm
- ↑ "ചരിത്രം, സാമൂഹ്യ-സാംസ്കാരിക ചരിത്രം". പത്തനംതിട്ട മുനിസിപ്പാലിറ്റി. മൂലതാളിൽ നിന്നും 31 ജൂലൈ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 31 ജൂലൈ 2019.
- ↑ റാന്നി ഫാസ് സ്മരണിക2012