ഉള്ളടക്കത്തിലേക്ക് പോവുക

ചെങ്ങരൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ്‌ ചെങ്ങരൂർ. തിരുവല്ല, ചങ്ങനാശേരി എന്നീ പട്ടണങ്ങൾക്കു കിഴക്കും മല്ലപ്പള്ളിക്ക് പടിഞ്ഞാറുമായും ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.

എത്തിച്ചേരുന്ന വിധവും പ്രധാന സ്ഥാപനങ്ങളുടെ സ്ഥാനവും

[തിരുത്തുക]

തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിലേക്കുള്ള വഴിയിൽ ഏതാണ്ട് 11 കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ ചെങ്ങരൂർചിറ എന്ന സ്ഥലത്ത് എത്തും. ഇരു വശങ്ങളിലും പുഞ്ചപ്പാടം കാണാം. ഇവിടെ ഒരു ആശുപത്രിയുണ്ട്. 1/2 കി മീ മുമ്പോട്ടു പോയാൽ ചെങ്ങരൂർ പള്ളിയായി. ഇതു ഓർത്തഡോക്സ് പള്ളിയാണ്‌. ഇവിടെ നിന്നു വലത്തോട്ട് കല്ലൂപ്പറയ്ക്കൂ പോകാം. ശാസ്താക്ഷേത്രം ഈ വഴിക്കാണ്‌. വെട്ടിഞായത്തിൽ ക്ഷേത്രവും ഈ വഴിക്കാണ്‌. തൊട്ടടുത്ത കവലയിലും പള്ളിയുണ്ട്, അത് മലങ്കര കത്തോലിക്കാസഭയുടെ പള്ളിയാണ്. സഹകരണ ബാങ്ക് ഇവിടെയാണ്‌.അടുത്തത് കോൺവെന്റ് ജങ്‌ഷനാണ്‌. സെന്റ് തെരേസാസ് ഗേൾസ് ഹൈസ്ക്കൂൾ ഇവിടെയാണ്‌. മഠവും ഉണ്ട്. പുതിയ ബി എഡ് കോളേജും ഇവിടെത്തന്നെ.

ഇനി കടുവാക്കുഴി കവല. ഇവിടെ നിന്നു വലത്തോട്ടുള്ള പഞ്ചായത്തു വഴി ഗ്രാമത്തിന്റെ ഉൾപ്രദേശത്തു കൂടി കത്തോലിക്കാപള്ളി ജങ്ഷനിലെത്തും.വീണ്ടും മുമ്പോട്ടു പോയാൽ മടുക്കോലി ആയി.

ചെങ്ങരൂർ ഗ്രാമത്തിന്റെ വടക്കു കിഴക്കേ അതിർത്തിയാണ്‌ ഇത്. ഇവിടെ ശ്രീ ശുഭാനന്ദാശ്രമവും പൊയ്കയിൽ ശ്രീകുമാര ഗുരുദേവ ആശ്രമവും ഉണ്ട്.

1,തിരുവല്ലാ റൂട്ട്‌. 2,മല്ലപ്പള്ളിറൂട്ട്‌. 3,ചക്കുമ്മൂട്‌. 4,അരീക്കൽ. 5,കടമാങ്കുളം. 6,തോട്‌. 7,പനയമ്പാല തോട്‌. 8,ശസ്താ മെഡിക്കൽ ആശുപത്രി. 9,ഓർത്തഡോക്സ്‌ പള്ളി. 10,മിൽമ. 11,വായനശാല. 12,വെട്ടിഞായത്തിൽ ക്ഷേത്രം. 13,ശാസ്താക്ഷേത്രം. 14,കത്തോലിക്കാ പള്ളി.15,സെന്റ്‌ തെരേസാസ്‌ ബെഥനി കോണ്‌വെന്റ്‌ ഗേൾസ്‌ ഹൈസ്കൂൾ.16,മാർ സെവേറിയോസ്‌ ട്രെയിനിംഗ്‌ കോളേജ്‌.17കടുവാക്കുഴി.18,ചെങ്കൽ കോളനി.19, കാഞ്ഞിരത്തുങ്കൽ. 20,മടുക്കോലി. 21,പുതുശ്ശേരി. 22,പനക്കീഴ്‌. 23,കണമൂട്ടിൽ. 24,സെന്റ്‌ ജോർജ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ. 25, പൂതാമ്പുറം സെന്റ്‌ ജോർജ്‌ എൽ പി സ്കൂൾ.26, തീപ്പെട്ടി കമ്പനി. 27,എൻ എസ്‌ എസ്‌ കരയോഗം.28,ശ്രീ ശുഭാനന്ദാശ്രമം.29,ശ്രീ കുമാരഗുരുദേവാശ്രമം.30,കല്ലൂപ്പാറ റൂട്ട്‌.31,കാണിക്കമണ്ഡപം. 32,ലക്ഷംവീട്‌ കോളനി.(പച്ച വര - തോടുകൾ. കറുപ്പു വരകൾ - റോഡുകൾ

പ്രധാന ആകർഷണങ്ങൾ

[തിരുത്തുക]
  • ചെങ്ങരൂർചിറ
  • വാക്കയിൽ കടവ്, മുണ്ടിയപ്പള്ളി
  • പൊയ്കയിൽചിറ

വിദ്യാലയങ്ങൾ

[തിരുത്തുക]
  • സെയിന്റ് തെരേസാസ് ബെഥനി എച്ച് എസ് സ്കൂൾ
  • ലിറ്റിൽഫ്ലവർ ഇംഗ്ലീഷ് മീഡിയം എൽ. പി സ്കൂൾ
  • പൂതമ്പുറം സെന്റ് ജോർജ്ജ് എൽ പി സ്കൂൾ
  • സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
  • മാർ സെവേറിയോസ് ടീച്ചർ ട്രെയിനിംഗ് കോളേജ്

ഹൈന്ദവ ക്ഷേത്രങ്ങൾ

[തിരുത്തുക]
  • വെട്ടിഞായത്തിൽ ദേവി ക്ഷേത്രം
  • വടവന ദേവി ക്ഷേത്രം
  • ഗുരു മന്ദിരം, പൊയ്ക
  • ശ്രീ ശുഭാനന്ദാശ്രമം
  • പിആർഡിഎസ് ദിവ്യമാതാ ശാഖ മന്ദിരം

ക്രിസ്ത്യൻ ദേവാലയങ്ങൾ

[തിരുത്തുക]
  • സെയിന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളി, ചെങ്ങരൂർ (ചെങ്ങരൂർ പള്ളി)
  • സെയിന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളി, ചെങ്ങരൂർ
  • സെയിന്റ് ജോർജ് ഓർത്തഡോൿസ്‌ പള്ളി, വെള്ളാംപൊയ്ക
  • മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി, മുണ്ടിയപള്ളി

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെങ്ങരൂർ&oldid=4591348" എന്ന താളിൽനിന്ന് ശേഖരിച്ചത്