കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്
കോട്ടാങ്ങൽ | |
9°27′00″N 76°44′00″E / 9.45°N 76.733333°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വിസ്തീർണ്ണം | 23.08[1]ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 16953[1] |
ജനസാന്ദ്രത | 735[1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്ക് കോട്ടാങ്ങൽ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത്. 23.08 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് പഞ്ചായത്തിന്[2] പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗത്തും കോട്ടയം ജില്ലയുടെ തെക്കും, തെക്കുകിഴക്കുമായി സംഗമിക്കുന്ന സ്ഥാനത്ത് കോട്ടാങ്ങൽ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു.
അതിരുകൾ[തിരുത്തുക]
പഞ്ചായത്തിന്റെ അതിരുകൾ വടക്ക് മണിമലയാറ് കിഴക്ക് മണിമല പഞ്ചായത്ത്, തെക്ക് കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് എഴുമറ്റൂർ, മല്ലപ്പള്ളി പഞ്ചായത്തുകൾ എന്നിവയാണ്.[2]
ഭൂപ്രകൃതി[തിരുത്തുക]
പത്തംതിട്ട ജില്ലയുടെ വടക്കുഭാഗത്തും കോട്ടയം ജില്ലയുടെ തെക്കും, തെക്കുകിഴക്കുമായി സംഗമിക്കുന്ന സ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കോട്ടാങ്ങൽ പഞ്ചായത്ത്, ഏകദേശം കിഴക്കുപടിഞ്ഞാറ് ഒൻപതു കിലോമീറ്റർ നീളത്തിലും തെക്ക് വടക്ക് ശരാശരി രണ്ടര കിലോ മീറ്റർ വീതിയിലുമുള്ള 2238 ഹെക്ടർ വിസ്തീർണ്ണുള്ള നിമ്നോന്നത കൃഷിഭൂമി ഉൾക്കൊള്ളുന്ന പ്രദേശമാണ്. ഇതിന്റെ വടക്കേ അതിരു പറ്റി കിഴക്കുപടിഞ്ഞാറായി മണിമലയാറ് ഒഴുകുന്നു. ഈ ആറ് ഈ പ്രദേശത്തിന്റെ കാർഷികചരിത്രത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.
ആരാധനാലയങ്ങൾ[തിരുത്തുക]
വായ്പൂര് മുസ്ലീം പള്ളി, ചുങ്കപ്പാറ, കോട്ടാങ്ങൽ മുസ്ളീം പള്ളികളും ഈ പ്രദേശത്തെ പഴക്കമുള്ള ആരാധനാലയങ്ങളാണ്. ശബരിമല ശ്രീശാസ്താവിന്റെ ചരിത്രത്തിൽ പ്രതിപാദിക്കുന്ന ശാസ്താവിന്റെ മിത്രമായ വാവരുസ്വാമിയുടെ അനന്തരാവകാശികളായ വായ്പ്പൂര് മുസലിയാക്കന്മാർ അധിവസിക്കുന്ന വായ്പൂര് ഗ്രാമം ഈ പഞ്ചായത്തിലാണ്.[2] കോട്ടാങ്ങൽ ദേവീക്ഷേത്രത്തിൽ ദക്ഷിണ കേരളത്തിലെ അനുഷ്ഠാന കലയായ പടയണി ആഘോഷിക്കുന്നു. കോട്ടാങ്ങൽ കരക്കാരും കുളത്തൂർമൂഴി കരക്കാരും മത്സരബുദ്ധിയോടെ അവതരിപ്പിക്കുന്ന ഈ ഉത്സവം കോട്ടാങ്ങൽ പടയണി എന്നാണ് അറിയപ്പെടുന്നത്[3].
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
- ↑ 2.0 2.1 2.2 കേരള സർക്കാർ വെബ്സൈറ്റ്
- ↑ "കോട്ടാങ്ങൽ പടയണി". മലയാള മനോരമ (ഭാഷ: മലയാളം). ശേഖരിച്ചത് 23 സെപ്റ്റംബർ 2010.CS1 maint: unrecognized language (link)
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]