എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1952 ജനുവരി 16-ആം തീയതി എഴുമറ്റൂർ പഞ്ചായത്ത്‌ രൂപീകൃതമായി

'
Kerala locator map.svg
Red pog.svg
9°25′00″N 76°42′00″E / 9.416667°N 76.7°E / 9.416667; 76.7
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം റാന്നി
ലോകസഭാ മണ്ഡലം പത്തനംതിട്ട
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 27.89 [1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ 18918 [1]
ജനസാന്ദ്രത 678 [1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689586
+0469
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ളോക്കിലാണ് എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ലയുടെ വടക്കുഭാഗമാണ് എഴുമറ്റൂർ പഞ്ചായത്ത്. എഴുമറ്റൂർ പഞ്ചായത്തിന്റെ വിസ്തീർണ്ണം 27.89 ചതുരശ്രകിലോമീറ്ററാണ്. കിഴക്കൻ മലയോരപ്രദേശത്തെ പ്രമുഖവാണിജ്യകേന്ദ്രമായ റാന്നിയെ മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായ ചങ്ങനാശ്ശേരിയുമായി ബന്ധിപ്പിക്കുന്ന ചങ്ങനാശ്ശേരി-മല്ലപ്പള്ളി-റാന്നി റോഡ് എഴുമറ്റൂരിലൂടെയും കുട്ടനാടിന്റെ കവാടമായ തിരുവല്ലയുമായി ബന്ധിപ്പിക്കുന്ന റാന്നി-തിരുവല്ല റോഡ് തെള്ളിയൂരിലൂടെയും കടന്നുപോകുന്നു.[2]

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് അയിരൂർ, കൊറ്റനാട് പഞ്ചായത്തുകളും, പടിഞ്ഞാറ് പുറമറ്റം, മല്ലപ്പള്ളി പഞ്ചായത്തുകളും, വടക്ക് കോട്ടാങ്ങൽ പഞ്ചായത്തും, തെക്ക് തോട്ടപ്പുഴശ്ശേരി, കോയിപ്രം പഞ്ചായത്തുകളുമാണ്. പഞ്ചായത്തിന്റെ വടക്കുഭാഗം എഴുമറ്റൂർ വില്ലേജും തെക്കുഭാഗം തെള്ളിയൂർ വില്ലേജുമാണ്. [2]

ഭൂപ്രകൃതി[തിരുത്തുക]

പൊതുവെ മലനിരകൾ നിറഞ്ഞ ഭൂപ്രദേശമാണിത്. നിമ്നോന്നതങ്ങളായ സ്ഥലങ്ങളല്ലാതെ സമനിരപ്പായ ഇടങ്ങൾ തുലോം വിരളം. പാറക്കെട്ടുകളും അവയ്ക്കിടയിലൂടെ നീരൊഴുക്കുകളുമുണ്ട്. ഉയർന്ന മലനിരകളും ചെറുകുന്നുകളും താഴ്വരകളും ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
  2. 2.0 2.1 2.2 "കേരള സർക്കാർ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-06.

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]