Jump to content

കവിയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവിയൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കവിയൂർ (വിവക്ഷകൾ) എന്ന താൾ കാണുക. കവിയൂർ (വിവക്ഷകൾ)
'

9°23′00″N 76°36′00″E / 9.383333°N 76.6°E / 9.383333; 76.6
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 12.67[1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 16311[1]
ജനസാന്ദ്രത 1287 [1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്കിലാണ് കവിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 12.67 ചതുരശ്രകിലോമീറ്ററാണ്. തിരുവല്ലാ താലൂക്കിന്റെ വടക്കുകിഴക്കുഭാഗത്തായാണ് കവിയൂർ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ കൊക്കയാറിൽ നിന്നും ഉത്ഭവിച്ച് മണിമല വില്ലേജിലൂടെ ഒഴുകി പമ്പയിൽ ലയിച്ചുചേർന്ന് വേമ്പനാട്ടുകായലിൽ പതിക്കുന്ന മണിമലയാറ് കവിയൂർ പഞ്ചായത്തിന്റെ തെക്കുകിഴക്കുഭാഗങ്ങളെ തൊട്ടുരുമ്മി ഒഴുകുന്നു.[2]

അതിരുകൾ

[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് കല്ലൂപ്പാറ പഞ്ചായത്തും, തെക്കുഭാഗത്ത് മണിമലയാറും പടിഞ്ഞാറുഭാഗത്ത് തിരുവല്ലാ മുനിസിപ്പാലിറ്റിയും വടക്കുഭാഗത്ത് കുന്നന്താനം പഞ്ചായത്തുമാണ്. [2]

ഐതിഹ്യം

[തിരുത്തുക]

കവിയൂരിലെ മഹാദേവർക്ഷേത്തിന്റെ ശ്രീകോവിലിൽ ശിവലിംഗപ്രതിഷ്ഠ നടത്തിയത് ശ്രീരാമനാണെന്നാണ് ഐതിഹ്യം. ശ്രീഹനുമാൻ കൊണ്ടുവന്നതായ ബിംബമാണ് കിഴക്കുവശത്തു മതിൽ കെട്ടിനു പുറത്തു പ്രതിഷ്ഠിച്ചിരിക്കുന്നതെന്നു വിശ്വസിക്കപ്പെടുന്നു.[2] വിശിഷ്ടമായ ശിവപ്രതിഷ്ഠക്കു സമീപം വസിച്ചുകൊള്ളുവാൻ ശ്രീരാമൻ ഹനുമാന് അനുവാദം നൽകിയെന്നും അന്നുമുതൽ ചിരഞ്ജീവിയായ ഹനുമാൻ കവിയൂരിൽ വസിക്കുന്നു എന്നുമാണ് വിശ്വാസം. [2]

പേരിനു പിന്നിൽ

[തിരുത്തുക]

ശ്രീഹനുമാൻ (കപി) വസിക്കുന്ന ഊർ ആയതിനാൽ സ്ഥലത്തിനു കപിയൂർ എന്നു പേരുണ്ടായിയെന്നും അതു ക്രമേണ കവിയൂർ എന്നു രൂപാന്തരം പ്രാപിച്ചുവെന്നുമാണ് ഐതിഹ്യം. [2] പ്രശസ്തരായ പല കവിശ്രേഷ്ഠന്മാർക്കും ജന്മംനൽകിയ പ്രദേശമെന്ന നിലയിൽ കവികളുടെ ഊർ ആയതിനാലാണ് ഈ പ്രദേശത്തിന് കവിയൂർ എന്നു പേരുണ്ടായതെന്ന് പറയപ്പെടുന്നു.[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
  2. 2.0 2.1 2.2 2.3 2.4 2.5 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-08-07.

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]