വടശ്ശേരിക്കര
വടശ്ശേരിക്കര | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Pathanamthitta |
ലോകസഭാ മണ്ഡലം | Pathanamthitta |
ജനസംഖ്യ • ജനസാന്ദ്രത |
22,577 (2001—ലെ കണക്കുപ്രകാരം[update]) • 376/കിമീ2 (376/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 60 km² (23 sq mi) |
9°20′15″N 76°49′40″E / 9.33750°N 76.82778°E പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ റാന്നി ബ്ലോക്കിൽ ഉൾപ്പെടുന്ന, പമ്പയാറിന്റെ തീരത്തുസ്ഥിതിചെയ്യുന്ന ഗ്രാമമാണ് വടശ്ശേരിക്കര.ഈ സ്ഥലം, പത്തനംതിട്ട -ശബരിമല പാതയിൽ പത്തനംതിട്ടനഗരത്തിൽ നിന്ന് 12 കി.മി. അകലെയാണ്. 59.59 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ള ഈ ഗ്രാമപഞ്ചായത്തിന് കിഴക്ക് ചിറ്റാർ പഞ്ചായത്തും വടക്ക് പെരുനാട്, നാരാണംമൂഴി, റാന്നി, പഴവങ്ങാടി എന്നീ പഞ്ചായത്തുകളും പടിഞ്ഞാറ് മൈലപ്ര, റാന്നി പഞ്ചായത്തുകളും തെക്ക് മലയാലപ്പുഴ പഞ്ചായത്തുമാണ് അതിരുകൾ തീർക്കുന്നത്. പമ്പയാറും കല്ലാറും സംഗമിക്കുന്ന സ്ഥലം എന്ന ഖ്യാതിയാണ് വടശ്ശേരിക്കരയെ പ്രശസ്തമാക്കുന്നത്. പമ്പയും കക്കാട്ടാറും കല്ലാറും വടശ്ശേരിക്കരയിലൂടെ ഒഴുകുന്നു. ശബരിമലയുടേയും നിലയ്ക്കലിന്റേയും കവാടം എന്ന് വടശ്ശേരിക്കര അറിയപ്പെടുന്നു. വടശ്ശേരി ഇല്ലത്തുകാർ പാർത്ത സ്ഥലം എന്നതിൽ നിന്നാണ് വടശ്ശേരിക്കര എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു.[1]
പേരിനുപിന്നിൽ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ വടശ്ശേരി എന്ന ഇല്ലത്തുകാർ നൂറ്റാണ്ടുകൾക്കുമുമ്പുള്ള ഒരു പടയോട്ടകാലത്ത് പ്രാണരക്ഷയ്ക്കായി നാടുവിട്ട് നാഗർകോവിലിലെത്തി താമസിച്ചു. പന്തളം രാജാവിന്റെ അഭ്യർത്ഥന പ്രാകാരം അവർ പിന്നീട് പത്തനംതിട്ടയിൽ താമസ്സമാക്കി. പെരുന്നാട് ധർമ്മശാസ്താക്ഷേത്രം, മാടമൺ ഋഷികേശക്ഷേത്രം, പ്രയാർ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിൽ കാരായ്മ അവകാശം ലഭിച്ച അവർക്ക് കല്ലാറിന്റെയും പമ്പയുടേയും സംഗമസ്ഥാനത്ത് കരമൊഴിവായി രണ്ടേക്കർ നാൽപ്പത്തിയെട്ട് സെന്റ് സ്ഥലം നൽകി. അവിടെ ഈ ഇല്ലക്കാർ താമസിച്ചുപോരുന്നു.
പമ്പാനദിയുടെ തീരത്ത് ജലഗതാഗതം വഴി എത്തിക്കുന്ന മലഞ്ചരക്കും കാർഷികോൽപ്പന്നങ്ങളും ശേഖരിക്കുന്നതിനുള്ള സ്റ്റോറും ബംഗ്ളാവും പമ്പാനദീതീരത്ത് പണികഴിപ്പിച്ചിരുന്നു. ബംഗ്ളാവ് നിന്ന ഈസ്ഥലത്തിന് ക്രമേണ ബംഗ്ളാംകടവ് എന്ന പേരുലഭിച്ചു.