Jump to content

ആറന്മുള

Coordinates: 9°20′N 76°41′E / 9.33°N 76.68°E / 9.33; 76.68
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറന്മുള
Map of India showing location of Kerala
Location of ആറന്മുള
ആറന്മുള
Location of ആറന്മുള
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പത്തനംതിട്ട
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

7 m (23 ft)
കോഡുകൾ

9°20′N 76°41′E / 9.33°N 76.68°E / 9.33; 76.68 പത്തനംതിട്ട ജില്ല യിലെ ഒരു പ്രധാന സ്ഥലമാണ് ആറന്മുള. ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയിൽ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പള്ളിയോടങ്ങൾക്കും വള്ളം കളിക്കും പെരുകേട്ട സ്ഥലമാണ് ആറൻമുള. ഉത്രട്ടാതി ജലോത്സവം പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി.

പേരിനു പിന്നിൽ

[തിരുത്തുക]

സ്ഥലാനമോല്പത്തിക്കുക് കാരകങ്ങളായി നിരവധി കഥകൾ നാട്ടുകാർ ഐതിഹ്യരൂപേണ പറഞ്ഞു വരുന്നു. അതിലൊന്ന് ആറിൻ വിള എന്നതിന്റെ രൂപാന്തരം എന്ന നിലയിലാണ്. പമ്പയാറിന്റെ ഫലഭൂയിഷ്ടമായ ഭൂമിയിൽ വിളയുന്ന കൃഷിയാണിവിടത്തെ സമൃദ്ധിയുടെ പിന്നിൽ എന്നും. ക്ഷേത്ര പ്രതിഷ്ഠക്കുശേഷം അത് തിരുവാറിന്മുള ആയി എന്നും കരുതുന്നു. ഈ സ്ഥലത്തെ പറ്റി വിവരിക്കുന്ന പ്രാചീന കൃതിയായ നമ്മാഴ്വാർടെ തിരുവായ്മൊഴിയിൽ തിരുവാറൻവിളൈ എന്നാണീ സ്ഥലത്തെ സൂചിപ്പിക്കാനുപയോഗിക്കുന്നത്.

വ്യാകരണത്തിലടിസ്ഥാനമാക്കി ചിലർ ഇതിനെ വ്യാഖ്യാനിക്കാൻ ശ്രമിച്ചിട്ടുണ്ട് ഭാഷാപദം മാത്രം ആശ്രയിച്ച് ആറന്മുള എന്ന സ്ഥലത്തെക്കുറിച്ച് വ്യാകരണപരമായ വിചിന്തനം എൻ.ആർ. ഗോപിനാഥപിള്ള പറയുന്നത് ആറിൻ വിള ആറും വിളയാകുന്നത് സംബന്ധികാത്ഥദ്യോതകമായ് ഇൻ ഉച്ചാരണത്തിലാണെന്നാണ്. പദമധ്യത്തിലുള്ള വ-മ വിനിമയും സ്വരപരിവ്യത്തിയും കൊണ്ട് ചുവപ്പ്-ചുമപ്പ് ആയതുപോലെ ആറും വിള ആറന്മുളയാകുന്നു. [1]

മലയർ എന്ന സമൂഹത്തിന്റെ അധിവാസകേന്ദ്രമായിരുന്നു പ്രാചീനകാലത്ത്. അവരുടെ മലയാണ് മലയർ മല. അതിന്റെ ചുരുക്കമാണ് ആറൻമല എന്നതും അത് പിന്നീട് ആറൻമുളയായതും എന്നു കരുതുന്നവരുമുണ്ട്. [2] മലയരും പാർത്ഥസാരഥീക്ഷേത്രമായുള്ള പഴക്കമാർന്ന ബന്ധം ഇതിനു തെളിവായി ചൂണ്ടിക്കാണിക്കുന്നു.

മറ്റൊരു നിരുക്തം പാർഥസാരഥീ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളിലൂടെയാണ്

ഐതിഹ്യങ്ങൾ

[തിരുത്തുക]

ചതുർബാഹുവായ വിഷ്ണുവിന്റേതാണ് ആറന്മുള വിഗ്രഹം എന്നാണു വിശ്വാസം. ഭാരതയുദ്ധത്തിൽ ഭീഷ്മർ അർജ്ജുനനെ നിഗ്രഹിച്ചേക്കുമെന്ന് പേറിച്ച് ശ്രീകൃഷ്ണൻ അവലംബിച്ച വിശ്വരൂപത്തിന്റെ നിലയിലാണെന്നാണ് ചിലർ കരുതുന്നത്.

കുരുക്ഷേത്രയുദ്ധത്തിൽ വച്ച് ഗീതോപദേശം ചെയ്ത ശേഷം അർജ്ജുനനു കാണിച്ചുകൊടുത്ത് വിശ്വരൂപത്തിന്റെ നിലയിലാണ് ചിലരെന്നു വ്യാഖ്യാനം ചെയ്തിട്ടുണ്ട്.

ഈ വിഗ്രഹം ആദ്യം പ്രതിഷ്ഠിച്ചിരുന്നത് നിലയ്ക്കൽ എന്ന സ്ഥലത്തായിരുന്നു എന്നും ഈ സ്ഥലത്തേക്ക് എത്തിച്ചേരുന്ന ഭക്തർക്കും ക്രിസ്തിയാനികൾ ഉൾപ്പെട്ട നാട്ടുകാരുമടക്കം കാട്ടുജീവികളുടെ ഭീഷണി മുന് നിർത്തി നിലക്കൻ ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിയിലും കടമ്പനാട്ടും വാസമുറപ്പിച്ചു. ഇതോടൊപ്പം ആരാധനാമൂർത്തിയേയും ഭക്തർ കൊണ്ടുപോന്നു. ചാക്കന്മാർ ആറുമുളകൾ ചെട്ടുയ ചങ്ങാടത്തിൽ വിഗ്രഹം കൊൺറ്റ് പോരുന്ന വഴിയിൽ ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്തു നിന്നും അല്പം പടിഞ്ഞാറായി തെക്കേക്കരയിൽ ഒരു മാടത്തിൽ വിളക്കു കണ്ട് ചങ്ങാടം അടുപ്പിച്ചു, വിഗ്രഹം അവിടെക്കൊണ്ടു വച്ചു. വിളക്ക് കണ്ട സ്ഥലത്തിന് ഇന്ന് വിളക്കുമാടം എന്നാണ് പേര്. വിഗ്രഹം ആറു മുളന്തൺടുകളിൽ കൊൺടു വന്നതിനാൽ സ്ഥലത്തെ ആറന്മുള എന്നും വിളിക്കുന്നതായാണ് ഐതിഹ്യം.

എന്നാൽ പാർത്ഥസാരഥി ക്ഷേത്രപ്പറ്റി വിവരണമുള്ള പുരാതന കാവ്യമായ തിരുനിഴൽമാലയിൽ ഈ ഐതിഹ്യത്തെപറ്റിയോ വിഗ്രഹപ്രതിഷ്ഠയെപ്പറ്റിയോ ഉള്ള യാതൊരു സൂചനയും ഇല്ല.

ആറന്മുള ആശാൻ എന്നറിയപ്പെടുന്ന ചെറുകോൽ നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ രചിച്ച ആറന്മുളവിലാസം ഹംസപ്പാട്ടിൽ ബൃഹ്മചാരീ രൂപം എടുത്ത് നദിക്കരയിൽ നിന്ന കൃഷ്ണഭഗവാനെ ചാക്കന്മാർ മുളകൾ കെട്ടിയ ചങ്ങാടത്തിൽ കയറ്റി വിളക്കുമാടത്തിൽ എത്തിച്ചു എന്നു വിവരിക്കുന്നു. [3] വിളക്കുമാടത്തിനടുത്ത് കീഴ് തൃക്കേവിലിനു തെക്കുഭാഗത്ത് മണ്ണിട്ട് ഉയർത്തിയ സ്ഥലത്ത് ആറന്മുള ക്ഷേത്രം സ്ഥാപിച്ചു എന്നും ആശാൻ വിവരിക്കുന്നു. ക്ഷേത്രത്തിലേക്ക് മണ്ണെടുത്തു എന്നു കരുതി വന്നിരുന്ന ഒരു കുഴി അടുത്തകാലം വരെ അവിടെ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടകൾ തല്ലി മണ്ണുകളഞ്ഞ സ്ഥലം കൊട്ടതട്ടിമാലി എന്നറിയപ്പെട്ടു എന്നും അദ്ദേഹം കരുതുന്നു.

എന്നാൽ മണൽ വാരൽ നടത്തിൽ കുട്ടകളിൽ മണൽ വിറ്റിരുന്ന ഒരു കച്ചവടസ്ഥാലം (മാലി-ചന്ത) അവിടെ ഉണ്ടായിരുന്നതിനാണ് ആ പേരു സിദ്ധിച്ചതെന്നു കരുതുന്നവരുമുണ്ട്.

ചരിത്രം

[തിരുത്തുക]

കേരളോല്പത്തി എന്ന ഗ്രന്ഥപ്രകാരംമലയാളനാട്ടിലെ മുപ്പത്തിരണ്ട് ബ്രാഹ്മണ ഗ്രാമങ്ങലിലൊന്നാണ് ആറന്മുള. എന്നാൽ ആറന്മുളയുടെ ആദ്യകാല സാമൂഹ്യജീവിതം മനസ്സിലാക്കുന്നതിനു ചരിത്രപരമായ രേഖകൾ നിലവിൽ ലഭ്യമല്ല. ഇതിനായി തിരുവല്ലാ ചെപ്പേടുകളെ ആശ്രയിക്കേണ്ടിവരുമെന്ന് രാഘവൻ നമ്പ്യാർ അഭിപ്രായപ്പെടുന്നു.[4]

സംഘകാലത്തിൽ ആറന്മുളദേശം ചേരരാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാൽ പുറക്കാട് പാണ്ഡ്യാധീനത്തിലായിരുന്നു എന്ന് പ്ലീനി രേഖപ്പെടുത്തിയിരിക്കുന്നത് ആറന്മുളയേയും ബാധിക്കുന്നു. പിന്നീട് ആറന്മുള ദേശത്തിന്റെ അധീശത്വം ആയ് രാജാക്കന്മാരിൽ വന്ന്ഉ ചേരുന്നു.

എന്നാൽ പതിനാലാം നുറ്റാണ്ടിലെ ചരിത്രരചനക്കാശ്രയിക്കാനായി തിരുനിഴൽമാല എന്ന കൃതി സഹായിക്കുന്നു. ഇതിൽ പ്രകാരം നാല് അകം ചേരികളും ആറ് പുറം ചേരികളും അടങ്ങുന്നതായിരുന്നു ആറന്മുള ഗ്രാമം. മേലുകാവ് (മേലുകര), മെലള്ളോർ പവെനം (അജ്ഞാതം), ചെറുകോൽ, അയിരൂർ എന്നിവയാാണ് പുറം ചേരികൾ. പുഴച്ചേരി (തോട്ടപ്പുഴ), മല്ലപ്പള്ളിച്ചേരി, ഇടച്ചേരി, നെടുമ്പറയാർ,നാരങ്ങാനം ,എന്നിവ അകം ചേരികളുമാണ്. സങ്കേതങ്ങളുടെ സംരക്ഷണ ചുമതല തോട്ടപ്പുഴശ്ശേരിയായിരുന്നു എന്നും വിവരണം ഉണ്ട്. ആറന്മുള ഉൾപ്പെടെയുള്ള പഞ്ചപാണ്ഡവക്ഷേത്രങങ്ങൾ ആറന്മുള ഗ്രാമത്തിന്റെ ഭാഗമായിരുന്നു എന്നു കാണാം. ഈ അഞ്ച് ക്ഷേത്രങ്ങൾ തൃച്ചിറ്റാറ്റ്, തൃപ്പുലിയൂർ, തിരുവാറന്മുള, തിരുവൻ വണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ്. പതിമൂന്നാം നൂറ്റാണ്ടിലും കേരളത്തില് തീണ്ടലും തൊടീലും വേരുറച്ചു എന്ന് പറയാനാകില്ല എന്ന് നിഴൽമാല തെളിവ് നൽകുന്നുണ്ട്. ആറന്മുള ക്ഷേത്രത്തിലെ നിഴൽ എന്ന ഉച്ചാടന കർമ്മം ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ വച്ച്, മലയർ എന്ന സമൂഹമാണ് നടത്തിയിരുന്നത്. ഇവിടെ വച്ച് തന്നെ കുറത്തിയാട്ടവും നടത്തിയിരുന്നു.

തിരുനിഴൽമാല പ്രകാരം ആറന്മുള 28 ഗ്രാമപ്രദേശങ്ങൾ ചേർന്നതാണ്. പമ്പാനദിയുടെ ഇരു കരകളിലുമായാണ് ഈ കരകൾ

*കിഴക്കോട്ട്- നദിയുടെ ഇടതുകരകൾ 1. മല്ലപ്പുഴശ്ശേരി. 2. കുന്നത്തുകര 3. കോഴഞ്ചേരി, 4. കീഴുകര 5. മേലുകര 6. ചെറുകോൽ 7. കാട്ടൂർ

*കിഴക്കോട്ട് വലതുകരകൾ 8. തോട്ടപ്പുഴശ്ശേരി, 9. മാരാമാൺ 10. നെടുംപ്രയാർ . 11. കുറിയന്നൂർ 12.അഴിയൂർ 13. കോറ്റാത്തൂർ 14 ഇടപ്പാവൂർ

പടിഞ്ഞാറോട്ട് - ഇടതുകരകൾ 15. ഇടശ്ശേരിമല 16. ഇടയാറന്മുള 17. മാലക്കര 18 ആറാട്ടുപുഴ, 19. മുണ്ടൻകാവ് 20. മുതവഴി

വലതുകരകൾ 21. പന്നിപ്രയാർ 22. തൃക്കണ്ണപുരം 23.നെല്ലിക്കൽ 24. കോയിപ്രം 25. ഇടനാട് 26. ഓതറ 27. മംഗലം ഗ്രാമപഞ്ചായത്ത് 28. റതൈമറവുങ്കര

സംഘകാലാനന്തര ഘട്ടത്തിൽ 12 ആം നൂറ്റാണ്ടിൽ വെൻപൊലി നാട് രണ്ടായി പിരഞ്ഞ്ഞു. ഇതിന്റെ തെക്കൻ പ്രദേശങ്ങൾ തെക്കങ്കൂറിൾപെട്ടിരുന്നു. തിരുവല്ല മുതൽ തെക്കോട്ടുള്ള പ്രദേശങ്ങൾ സംഘകാലാനന്തരം മുതൽ ആയ് രാജാക്കന്മാർ ഭരിച്ചുവന്നു. ആറന്മുളം ഗ്രാമം പിന്നീട് തെക്കുംകൂറിനു കീഴിലായി. തിരുവിതാംകൂർ തെക്കുംകൂറുമായി ഏകദേശം ഒരു കൊല്ലം വരെ നീണ്ടു നിന്ന യുദ്ധം നടത്തി. ഇത് ആറന്മുള യുദ്ധം എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നു. 1754 ൽ തെക്കുംകൂർ തിരുവിതാകൂറിൽ ചേർക്കപ്പെട്ടു. അടിമത്ത സമ്പ്രദായം ആറന്മുളയിൽ നിലവിലിരുന്നു എന്നതിനു തെളിവുകൾ ലഭിച്ചിട്ടുണ്ട്.

കാർഷികവൃത്തിയെ ആശ്രയിച്ചിരുന്ന ജീവിതമാണ് ആദ്യകാലങ്ങളിൽ ആറന്മുളയുൽ ഉണ്ടായിരുന്നത്. നെല്ലും കരിമ്പും തെങ്ങും കവുങ്ങുമായിരുന്നു പ്രധാന കൃഷി. ശർക്കര, കുരുമുളക്, കൊപ്ര, ചാരം തുടങ്ങിയ വിഭവങ്ങൾ വാണിജ്യം ചെയ്തിരുന്നു.[5]

കേരളത്തിലെ പതിനൊന്ന് തിരുപ്പതികളിലൊന്നായ തിരുവാറന്മുള പാർത്ഥസാരഥീക്ഷേത്രം ആറന്മുളയുറ്റെ സാംസ്കാരിക ചരിത്രത്തിൽ അതിപ്രധാനമായ ഒരു സ്ഥാനം വഹിക്കുന്നു. ക്രി.വ. റ്8 നൂറ്റാണ്ടിനു മുൻപു തന്നെ ക്ഷേത്രത്തിന്റെ പ്രശസ്തി മറ്റു നാടുകളിൽ വ്യാപിച്ചിരുന്നു.

1836ൽ എബ്രഹാം മല്പാന്റെ നേതൃത്വത്തിൽ ആറന്മുള ദേശത്തെ മരാമൺ കരയിൽ മാർത്തോമ്മ സഭ ഉണ്ടായത്. 1895ൽ മാർത്തോമാ സഭയുടെ ആഭിമുഖ്യത്തിൽ മരാമൺ കൺവെൻഷൻ ആദ്യാമായി ആരംഭിച്ചു, ക്രൈസ്തവ സുവിശേഷാമാണ് മരാമൺ മണപ്പുറത്ത് നടന്നുവരുന്നത്. 21 പ്രധായയയോഗങ്ങൾ നടക്കുന്നു.

പാർത്ഥസാരഥി ക്ഷേത്രം

ചുറ്റുപാടും നിന്നുഌഅ മണ്ണുകൊണ്ട് ഉയർത്തിയെടുത്ത പ്രതലത്തിലാണ് ക്ഷേത്രം. പമ്പാനദിയിൽ മഴവെള്ളം നിരയുമ്പോൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാതിരിക്കാനായാണ് അടിത്തറ ഉയർത്തിയിരിക്കുന്നത്. വിശാലമായ ക്ഷേത്രപരിസരത്തിലേക്ക് പ്രവേശിക്കുന്നതിൻ നാലുവശത്തും നാലു കവാടങ്ങളുണ്ട്. നാലു ഗോപുരങ്ങളിൽ നാലു മലദൈവങ്ങൾ കാവൽ നിൽകുന്നു എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ കുഴക്കേ ഗോപുരത്തിന് പുന്നന്തോട്ടത്ത് ഭഗവതിയും ഇടപ്പാറമലയും പടിഞ്ഞാറേ ഗോപുരത്തിന് ചെറുപുഴക്കാട്ട് ഭഗവതിയും പുലിക്കുന്നു മലയും വടക്കേ ഗോപുരത്തിന് പൂതിക്കുന്ന് ദേവിയും കടപ്രമലയും തെക്കേ ഗോപുരത്തിന് പള്ളിമുക്കത്ത് ഭഗവതിയും കാനക്കൊഴമലയും അരിങ്ങോട്ടുമലയും കാവൽ നിൽകുന്നു എന്ന് സങ്കല്പം.

ക്ഷേത്രശില്പവിദ്യ

[തിരുത്തുക]
ആറന്മുള കണ്ണാടി.

കേരളീയ വാസ്തുശില്പകലയുടെ നിദർശനമാണ് ആറന്മുള ക്ഷേത്രം. നാലു ഗോപുരങ്ങളും നാലു മാതൃക പിന്തുടർന്നിരിക്കുന്നു. കിഴക്കേ ഗോപുരം കലാസൗന്ദര്യം പ്രകടമാക്കുന്ന തരത്തിൽ ദാരുശില്പങ്ങൾ നിറഞ്ഞതാണ്. കരിങ്കൽ തൂണുകളിലും കൊത്തുപണികൾ ഉണ്ട്. ബലിക്കൽ പുരയിൽ കരിങ്കല്ലിൽ കൊത്തിവച്ചിരിക്കുന്നത് വ്യാളികളുറ്റെ പ്രതിമയാണ്. കേരളീയ ശില്പകലാവൈഭവം പ്രതിഫലിക്കുന്നതാണിവ.

സാംസ്കാരികം

[തിരുത്തുക]

ആറന്മുളയുടെ പ്രധാന സാംസ്കാരിക സംഭാവന പാർത്ഥസാരഥീ ക്ഷേത്രത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന വള്ളം കളിയും വള്ളസദ്യയും അനുബന്ധമായ ആചാരങ്ങളും ആറന്മുള ക്കണ്ണാടിയുമാണ്.

ആറന്മുള ഉത്രട്ടാതി വള്ളംകളി

[തിരുത്തുക]
ഉത്രട്ടാതി വള്ളംകളി
  • ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.

പമ്പാതീരവാസികളായ ശില്പികൾ ലോകത്തിനു നൽകിയ അനശ്വരമായ സംഭാവനയാണ് ചുണ്ടൻ വള്ളങ്ങൾ തച്ചുശാസ്ത്രവിദ്യയുടെ ഉദാത്ത മാതൃകയായ ഇവ കേരളീയ ശില്പകലയുടെയും സംസ്കാരത്തിന്റെയും പ്രതീകമാണ്.

സ്ഥാപത്യവേദത്തിലാണ് വഞ്ചി നിർമ്മാണത്തെകുറുച്ച് പ്രതിപാദിക്കുന്നത്. ദേവന് സമർപ്പിക്കപ്പെട്ട് ഓടം എന്ന നിലക്ക് പള്ളിയോടം എന്ന് വിളിക്കുന്നത്. എന്നാൽ കേരളത്തിലെ ബുദ്ധമതത്തിന്റെ സ്വാധിനമാണ് പള്ളി എന്ന വാക്ക് ചേരാൻ കാരണമെന്നും പള്ളിയോടങ്ങൾ നിർമ്മിക്കാനുള്ള വാസ്തുവിദ്യ കേരളത്തിനു പരിചയപ്പെടുത്തിയത് ബൗദ്ധരായിരുന്നു എന്നും കരുതുന്നുണ്ട്.

എഴുതപ്പെട്ട തച്ചുശാസ്ത്രമില്ലാത്ത അതീവ സങ്കീർണ്ണമായ നിർമ്മാണരീതിയാണ് ചുണ്ടൻ വള്ളങ്ങളുടേത്. കളപ്പലകയിൽ മുഖ്യശില്പി വരച്ചിറുന്ന രൂപരേഖയനുസരിച്ചാണ് വള്ളം പണി നടത്തുക.

കണക്കു പ്രകാരം ചുണ്ടൻ വള്ളത്തിലെ തുഴക്കാരുടെ എണ്ണം അറുപത്തിനാലാണ്. അറുപത്തിനാലു തുഴക്കാർ കലകളേയും നാല് അമരക്കാർ വേദങ്ങളേയും നടുജ്ജ് നിൽകുന്ന പാട്ടുകാർ അഷ്ഠദിക് പാലകരയേയും പ്രതിനിധീകരിക്കുന്നു എന്നാണ് സങ്കല്പം

ആറന്മുളക്കണ്ണാടി

[തിരുത്തുക]

ലോകപ്രശസ്തമായ പൈതൃകസംഭാവനയാണ് ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ്‌ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് . ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് . മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ്‌ പ്രതിഫലിക്കുന്നത് എന്നതാണ്‌. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ്‌ പ്രതിഫലിക്കുക. 4000-വർഷങ്ങൾക്കുശേഷം ലോകത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറന്മുളയിൽ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു

ആറന്മുള കൊട്ടാരം

[തിരുത്തുക]

പ്രധാന ലേഖനം ആറന്മുള കൊട്ടാരം

ആറന്മുള കൊട്ടാരം

ജനങ്ങൾ

[തിരുത്തുക]

ആറന്മുളയിലെ സമൂഹഘടനയിൽ ഇതര ഗ്രാമങ്ങളിൽ എന്നതുപോലെ പലതരം മാറ്റങ്ങളും വന്നിട്ടുണ്ട്. ക്ഷേത്രങ്ങളോട് ചേർന്ന് ബ്രാഹ്മണരോ അർദ്ധബ്രാഹ്മണരോ അമ്പലവാസികളോ താാമസിക്കുന്നു. പൊതുവെ അംഗസംഖ്യ അധികമുള്ളവരായ നായന്മാർ അടുത്തടുത്തായി താമസിക്കുന്നു. അവർക്കിടയിൽ ക്രിസ്ത്യാനി ഭവനങ്ങൾ കാണാം. ക്രൈസ്തവർ മാർത്തോമ, യാക്കോബായ, സി.എം.എസ്. എന്നീ വിഭാഗങ്ങളില്പെടുന്നു. ഗ്രാമങ്ങളുടെ കോണുകളിൽ ആശാരി, മൂശാരി, കൊല്ലൻ, തട്ടാൻ തുടങ്ങിയ ശില്പി വിഭാഗങങ്ങൾ കൂട്ടമായി താമസിക്കുന്നു. സുപ്രസിദ്ധ ആറന്മുളക്കണ്ണാടി ഇവിടുത്തെ മൂശാരിമാരുടെ കൈവിരുതാാണ്.

ജാതീയമായ ഉച്ചനീചത്വങ്ങളെ ആസ്പദമാക്കിയിട്ടുള്ള സംഭാഷണരീതി ഇന്നും ആറന്മുളയിൽ നിലനിൽകുന്നു. തിരുമേനി, തമ്പുരാൻ കൊച്ചമ, ഏമാൻ, അങ്ങുന്ന്, മാപ്പിള, പെമ്പിള തുടങ്ങിയ സംബോധനകൾ ഇന്നും കാണപ്പെട്ഉന്നു. നായന്മാരേക്കൾ അല്പം താണജാതിയായണ് ഗ്രാമീണസമൂഹം ക്രിസ്ത്യാനികളെ കാണുന്നത്. അവർ ഉയർന്ന ജാതിക്കാരര്യ നായർ സ്ത്രീകളെ കൊച്ചമ്മ എന്നു വിളിക്കുന്ന രീതി കണ്ടുവരുന്നു,. ക്രിസ്ത്യാനികളെ മാപ്പിള, എനന്നും പെമ്പിള എന്നും പേരുകൂട്ടി വിളിക്കുന്നു.

ക്രിസ്ത്യാനികളിൽ കുലത്തൊഴിലില്ല. പൊതുവെ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നു. അവരിൽ കുടുംബത്തിൽ ഒരാളെന്ന കണക്കിൽ 90% പേരും പ്രവാസികളാണ്.

സമ്പദ്ഘടന

[തിരുത്തുക]

ആരന്മുള ദേശത്ത് പരമ്പരാഗതമായി കൃഷി നടന്നുപോരുന്നു. നെൽകൃഷിയും കരിമ്പുകൃഷിയും വ്യാപകാമായിരുന്നു. ഒരിപ്പൂ, ഇരിപ്പൂ എന്നിങ്ങനെ രണ്ട് കൃഷിരീതി പിന്തുടർന്നു വ്അരുന്നു. ഇടവിളയായി പലതരം പയറു വർഗ്ഗങ്ങൾ നട്ടുവരുന്നു. പയർ, ഉഴുന്ന് മുതിര, പഞ്ഞപ്പുല്ല്, ചാമ എള്ള്. എന്നിവയാണ് പ്രധാനം.

പരമ്പരഗതാമയി നെൽകൃഷി, മരച്ചീനി, തെങ്ങ്, കവുങ്ങ്, എന്നിവയും ഇടവിളയായി കുരുമുളകും കൃഷിചെയ്തുവരുന്നു. ഔഷധഗുണമുള്ള ഞവര നെല്ലുവരെ ഉത്പാദിപ്പിച്ചിരുന്നു. കൊമാടൻ എന്നുപറയുന്ന അത്യുല്പാദനശേഷിയുള്ള തെങ്ങ് നിരവധി കൃഷി ചെയ്തിരുന്നു.

വാണിജ്യം

[തിരുത്തുക]

കോഴഞ്ചേരി പുരാതനമായ കച്ചവട കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. കകിഴക്കൻ മേഖലകളിൽ നിന്നുള്ള വിഭവസമാഹരനവും ചെറുകമ്പോളവും കൊണ്ട് ശ്രദ്ധേയമായിരുന്നു. കോഴഞ്ചേരിക്കുള്ള പാതകൾ വാണിജ്യമായും തീർത്ഥാടനപരമായും പ്രധാന്യമർഹിക്കുന്നു. നിലക്കല്-ശബരിമല-പാൺറ്റിമാർഗ്ഗം ഇതിൽ പ്രധാനപ്പെട്ടതാണ്. തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുകൾ ചെങ്കോട്ട വഴി ഇങ്ങോട്ടെത്തുകയും തുടർന്ന് പമ്പവഴി ആലപ്പുഴ തുറമുഖത്തെത്തുകയും ചെയ്യുന്നു.

ക്രി,വ, 1869 അന്നത്തെ റീജന്റ് ആയിരുന്ന ബല്ലാർഡിന്റെ നാമത്തിൽ സ്ഥാപിക്കപ്പെട്ടതാണ് ഇന്നത്തെ കൊഴഞ്ചേരി ചന്ത. 1834 നും 1846 നും മധ്യേ സ്വാതി തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചതാണ് കോഴഞ്ചേരി ജിലാശുപത്രി.

1924 ഇവിടെ ഭാഷാവിലാസം അച്ചടിശാല ആരംബ്ഹിച്ചു.

പ്രശസ്ത കവയിത്രി സുഗതകുമാരി

പ്രശസ്തരായ വ്യക്തികൾ

[തിരുത്തുക]

നിരൂപകൻ. അദ്ധ്യാപകൻ

റഫറൻസുകൾ

[തിരുത്തുക]
  1. എൻ. ആർ ഗോപിനാഥപിള്ള 1980:68
  2. മധു അമ്പാട്ട് 2001 കേരള സർവകലാശാല പ്രബന്ധം
  3. ഭാസ്കരമാരാർ 1966 :23
  4. രാഘവൻ നമ്പ്യാർ വി. 1928:57
  5. ഉണ്ണികൃഷ്ണൻ നായർ, പി. (2006). നമ്മാഴ്‌വാരുടെ തിരുവാറൻവിളൈ. സർവീസ്.
  6. പി.കെ.കെ.മേനോൻ 2001:233
"https://ml.wikipedia.org/w/index.php?title=ആറന്മുള&oldid=3971757" എന്ന താളിൽനിന്ന് ശേഖരിച്ചത്