മെഴുവേലി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കുളനട ബ്ളോക്കിലാണ് 14.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മെഴുവേലി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ടയിൽ നിന്ന് 16 കി മി ഉം ചെങ്ങന്നൂരിൽ നിന്നും 13 കി മി ഉം ദൂരത്തിലാണ് പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുനത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - കുളനട പഞ്ചായത്ത്
  • വടക്ക് -മല്ലപ്പുഴശ്ശേരി, ആറന്മുള പഞ്ചായത്തുകൾ
  • കിഴക്ക് - ചെന്നീർക്കര, ഇലന്തൂർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - മുളക്കുഴ പഞ്ചായത്ത്

ഗതാഗത സൗകര്യം[തിരുത്തുക]

പത്തനംതിട്ട, ചെങ്ങന്നൂർ ഡിപ്പോകളിൽ നിന്നും നിരന്തര ബസ്‌ സർവീസ് ഉണ്ട്. ചെങ്ങന്നുരാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. വിമാനമാർഗ്ഗം ആണെങ്കിൽ തിരുവനന്തപുരമോ നെടുമ്പാശേരിയോ ആണ് സൗകര്യപ്രദമായ വിമാനത്താവളങ്ങൾ.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
ബ്ലോക്ക് കുളനട
വിസ്തീര്ണ്ണം 14.44 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 14,121
പുരുഷന്മാർ 6722
സ്ത്രീകൾ 7399
ജനസാന്ദ്രത 978
സ്ത്രീ : പുരുഷ അനുപാതം 1101
സാക്ഷരത 96.02%

അവലംബം[തിരുത്തുക]