Jump to content

കുളനട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുളനട

കുളനട
9°14′00″N 76°40′00″E / 9.233333°N 76.666667°E / 9.233333; 76.666667
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ആറന്മുള
ലോകസഭാ മണ്ഡലം പത്തനംത്തിട്ട
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 21.57 [1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 23083[1]
ജനസാന്ദ്രത 1070[1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689503
+04734
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കുളനട ബ്ളോക്കില്ലാണ് കുളനട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.[2]

തിരുവിതാംകോട് രാജ്യത്ത് തിരുവല്ല താലൂക്കിൽ പന്തളം വടക്കേക്കര വില്ലേജിൽപ്പെട്ട ഞെട്ടൂർ, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമൺതാഴം കരകളും കൂടി ചേർത്ത് 1953 - ൽ കുളനട പഞ്ചായത്തു രൂപീകരിച്ചു. പിന്നീട് ചെങ്ങന്നൂർ താലൂക്കിലും 1984 മുതൽ കോഴഞ്ചരി താലൂക്കിലും ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ ആസ്ഥാനം ആദ്യം ഉളനാട്ടിലായിരുന്നു. കേരളത്തിലെ പ്രശസ്ത ആയുർവേദ ഉല്പാദകരായ ആൽഫ ഫർമസി Archived 2021-07-09 at the Wayback Machine. കുളനടയിലാണ് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]

കുളനടപഞ്ചായത്തിന്റെ അതിരുകൾ തെക്കുഭാഗത്ത് അച്ചൻകോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീർക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെൺമണി, മുളക്കുഴ പഞ്ചായത്തുകളുമാണ്.[2]

പേരിനു പിന്നിൽ

[തിരുത്തുക]

സ്ഥലനാമത്തെക്കുറിച്ചു പറയുമ്പോൾ കുളനട ദേവീക്ഷേത്രവും അതിനോടു ചേർന്ന നടയും കുളവും ഉള്ള പ്രദേശം കുളനട എന്നു വിളിക്കപ്പെട്ടതായി പറയപ്പെടുന്നു. കൊലനിലം ലോപിച്ച് കുളനട ആയി എന്നും കേൾക്കുന്നു.[2]

ഭൂപ്രകൃതി

[തിരുത്തുക]

പഞ്ചായത്തിന്റെ തെക്കുഭാഗത്തു കൂടി ഒഴുകുന്ന അച്ചൻകോവിലാറിന്റെ 8 കിലോമീറ്റർ ദൂരം കുളനടപഞ്ചായത്തിലാണ്. 17 കുന്നുകൾ, ചെറുതും വലുതുമായ 16 കുളങ്ങൾ, 6 ചാലുകൾ, 39 തോടുകൾ, 57 പൊതുകിണറുകൾ, കുന്നുകളുടെ ഇടയിൽ വിശാലമായ നെൽപ്പാടങ്ങൾ, ഫലഭൂയിഷ്ഠവും നിരപ്പാർന്നതുമായ ആറ്റുതീരം, ജൈവവൈവിധ്യത്തിന്റെ സന്തുലനം ദർശിക്കാവുന്ന 8 കാവുകൾ എന്നിങ്ങനെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയാൽ അനുഗൃഹീതമാണ് കുളനട പഞ്ചായത്ത്. പഞ്ചായത്തിലെ മുഖ്യമായ കൃഷികൾ നാളികേരവും റബ്ബറുമാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
  2. 2.0 2.1 2.2 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-09-23.

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കുളനട_ഗ്രാമപഞ്ചായത്ത്&oldid=4082619" എന്ന താളിൽനിന്ന് ശേഖരിച്ചത്