കോന്നി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിലാണ് 841.27 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോന്നി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2020 ഡിസംബർ 31 മുതൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയി എം വി അമ്പിളി യും വൈസ് പ്രസിഡണ്ട് ആയി ആർ ദേവകുമാറും ചുമതലയേറ്റു.2021 ജൂലൈ 28 ന് ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അനുകൂലമായി ഇളകൊള്ളൂർ ഡിവിഷനിൽനിന്ന് വിജയിച്ച കോൺഗ്രസ് അംഗം ജിജി സജി കൂറുമാറി വോട്ട് ചെയ്തു. അത് കാരണം എം വി അമ്പിളി യുടെ പ്രസിഡണ്ട് സ്ഥാനം നഷ്ടം ആയി. 2021 ജൂലൈ 28 മുതൽ ആക്ടിംഗ് പ്രസിഡണ്ട് ആയി ആർ ദേവകുമാർ ചുമതല ഏറ്റു

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

കോന്നി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കോന്നി ഗ്രാമപഞ്ചായത്ത്
  2. അരുവാപ്പുലം ഗ്രാമപഞ്ചായത്ത്
  3. പ്രമാടം ഗ്രാമപഞ്ചായത്ത്
  4. മൈലപ്രാ ഗ്രാമപഞ്ചായത്ത്
  5. വള്ളിക്കോട് ഗ്രാമപഞ്ചായത്ത്
  6. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത്
  7. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല പത്തനംതിട്ട
താലൂക്ക് കോഴഞ്ചേരി
വിസ്തീര്ണ്ണം 841.27 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 142,256
പുരുഷന്മാർ 68,785
സ്ത്രീകൾ 73,471
ജനസാന്ദ്രത 169
സ്ത്രീ : പുരുഷ അനുപാതം 1069
സാക്ഷരത 94.04%

വിലാസം[തിരുത്തുക]

കോന്നി ബ്ലോക്ക് പഞ്ചായത്ത് ഇളകൊല്ലൂർ‍‍‍ - 689703
ഫോൺ‍ : 0468 2333661
ഇമെയിൽ‍‍‍ : bdoek@sancharnet.in

അവലംബം[തിരുത്തുക]