ആറന്മുള ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറന്മുള
Kerala locator map.svg
Red pog.svg
ആറന്മുള
9°20′N 76°41′E / 9.33°N 76.68°E / 9.33; 76.68
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം ആറന്മുള
ലോകസഭാ മണ്ഡലം മാവേലിക്കര
ഭരണസ്ഥാപനങ്ങൾ ആറന്മുള ഗ്രാമപഞ്ചായത്ത് ഓഫീസ്
പ്രസിഡന്റ് k v maniyamma
വിസ്തീർണ്ണം 24.04ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 18 എണ്ണം
ജനസംഖ്യ 28679
ജനസാന്ദ്രത 1193/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689532
+0468-231, 0468-221
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ആറന്മുള ക്ഷേത്രം, വാസ്തുവിദ്യാ ഗുരുകുലം, ആറന്മുള കണ്ണാടി, ആറന്മുള വള്ളംകളി

പത്തനംതിട്ടജില്ലയിലെ, കോഴഞ്ചേരി താലൂക്കിൽ, കുളനട ബ്ളോക്കിലാണ് ആറൻമുള ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ആറൻമുള, കിടങ്ങന്നൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ആറന്മുള പഞ്ചായത്തിൽ 17 വാർഡുകളുണ്ട്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 24.04 ചതുരശ്രകിലോമീറ്ററാണ്. ആദ്യം ഈ പഞ്ചായത്ത് കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. പിന്നീട് ആലപ്പുഴ ജില്ലയുടെ ഭാഗമായെങ്കിലും 1983-ൽ പത്തനംതിട്ട ജില്ല രൂപീകരിച്ചതോടെ ആറന്മുള പഞ്ചായത്ത് പത്തനംതിട്ടയുടെ ഭാഗമായി. വടക്കുഭാഗത്ത് പമ്പാനദിയും തെക്കുഭാഗത്ത് മെഴുവേലി, മുളക്കുഴ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് മല്ലപ്പുഴശ്ശേരി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ചെങ്ങന്നൂർ നഗരസഭയുമാണ്. [1]

ആറന്മുള ഗ്രാമപഞ്ചായത്ത് ഓഫീസ്[തിരുത്തുക]

കോഴിപ്പാലം-കാരക്കാട് റോഡിൽ കോട്ടയ്ക്കകത്തിനും, കളരിക്കോടിനും ഇടയിലായാണ് ആറന്മുള ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

മുൻ പ്രസിഡന്റുമാർ[തിരുത്തുക]

 1. അഡ്വ.എം.പി.രാമൻ പിള്ള
 2. പി.ആർ.കൊച്ചുകുഞ്ഞ്
 3. ആർ.പ്രതാപവർമ്മ
 4. പല്ലാട്ടുതറ ചാണ്ടി
 5. അഡ്വ.എം.കെ.രാമകൃഷ്ണപിള്ള
 6. കെ.കെ.രാമചന്ദ്രൻ
 7. ദാനിയേൽ തോമസ്
 8. എം.എം.സുകുമാരൻ
 9. പി.ആർ.ഗീതാകുമാരി
 10. വി.ആർ.ഉണ്ണികൃഷ്ണൻ നായർ
 11. കെ.ജയശ്രീ
 12. വി.ജി.മോഹനൻ

അവലംബം[തിരുത്തുക]

 1. "കേരള സർക്കാർ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-04.

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]