Jump to content

കോന്നി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോന്നി
അപരനാമം: കോന്നിയൂർ

കോന്നി
9°14′28″N 76°52′42″E / 9.241038°N 76.878398°E / 9.241038; 76.878398
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 41.45 [1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 27800[1]
ജനസാന്ദ്രത 671[1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
689691
+0468
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കോന്നി ആനക്കൂട്

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ളോക്കിലാണ് കോന്നി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.കോന്നി വില്ലേജ് പൂർണ്ണമായും ഭാഗികമായി കോന്നിതാഴം, മലയാലപ്പുഴ, ഐരവൺ എന്നീ വില്ലേജുകളിലുമായി വ്യാപിച്ചുസ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കോന്നി.[2]

ജില്ലാ ആസ്ഥാനത്തു നിന്നും 10 കിലോമീറ്റർ തെക്കുമാറി സ്ഥിതി ചെയ്യുന്ന കോന്നി 41.45 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള സാമാന്യം വലിപ്പമുള്ള പഞ്ചായത്താണ്. 8-ാം നമ്പർ സ്റേറ്റ്ഹൈവേയായ പുനലൂർ-മൂവാറ്റുപുഴ റോഡ് കോന്നി പഞ്ചായത്തിലൂടെയാണ് കടന്നുപോകുന്നത്. അച്ചൻകോവിലാറാണ് പഞ്ചായത്തിലൂടെയൊഴുകുന്ന പ്രധാന നദി.

അതിരുകൾ

[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ തെക്കുഭാഗത്ത് അരുവാപ്പുലം പഞ്ചായത്തും വടക്കുഭാഗത്ത് പ്രമാടം, മലയാലപ്പുഴ പഞ്ചായത്തുകളും കിഴക്കുഭാഗത്ത് തണ്ണിത്തോട്, മലയാലപ്പുഴ പഞ്ചായത്തുകളും പടിഞ്ഞാറുഭാഗത്ത് പ്രമാടം പഞ്ചായത്തുമാണ്.[2]

പേരിനു പിന്നിൽ

[തിരുത്തുക]

കോന്നി മുൻകാലത്ത് കോന്നിയൂരായിരുന്നു. കോൻ-ടി-ഊർ എന്ന തമിഴുവാക്കിന്റെ അർത്ഥം രാജാവ് പാർക്കുന്ന ഗ്രാമം എന്നാണ്. കോൻടിഊർ ലോപിച്ച് കോന്നിയൂരും തുടർന്ന് കോന്നിയുമായി. കോന്നിയുടെ പുരാതനചരിത്രം പന്തളം, പന്തളംരാജവംശം എന്നിവയുടെ പൂർവ്വചരിത്രവുമായി അഭേദ്യമാംവിധം ബന്ധപ്പെട്ടുകിടക്കുന്നു.[2]

ഭൂപ്രകൃതി

[തിരുത്തുക]

കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് മലനാടിന്റെ ഭാഗമാണ് കോന്നി. ഉയർന്ന മലനിരകളും താഴ്ന്ന പാടശേഖരങ്ങളും പലയിടങ്ങളിലായുള്ള പാറക്കെട്ടുകളും ചതുപ്പുനിലങ്ങളും വനവിഭവങ്ങളും പ്രകൃതിരമണീയതയും കൊണ്ട് അനുഗൃഹീതമായ പ്രദേശമാണ് കോന്നിയൂർ. അച്ചൻകോവിലാറിന്റെ ഇരുകരകളിലുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു. കേരളത്തിലെ പ്രധാനപ്പെട്ട രണ്ടു ആനപിടുത്തകേന്ദ്രങ്ങളിൽ ഒന്ന് കോന്നിയിലാണ് സ്ഥാപിതമായിരിക്കുന്നത്.[2]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
  2. 2.0 2.1 2.2 2.3 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-09-23.

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]