കോന്നി ആനക്കൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോന്നി ആനക്കൂടിലേക്കുള്ള പ്രവേശന കവാടം

പത്തനംതിട്ടയിൽ നിന്നും ഏകദേശം 12 കി.മീ (പത്തനംതിട്ട-പുനലൂർ വഴിയിൽ‌) അകലെയുള്ള കോന്നിയിലെ പ്രധാന ആകർഷണകേന്ദ്രങ്ങളിലൊന്നാണ് കോന്നി ആനക്കൂട്. ആനക്കൂടും സ്ഥലവും ഏകദേശം ഒൻപത് ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു.

ചരിത്രം[തിരുത്തുക]

1942-ലാണ്‌ ആനക്കൂട്‌ സ്ഥാപിക്കപ്പെട്ടത്‌. കാട്ടിൽ നിന്നും പിടിച്ചുകൊണ്ടു വരുന്ന ആനകളെ, താപ്പാനകളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്ന ഒരു കേന്ദ്രമാണിത്. മുൻപൊക്കെ കാട്ടാനകളെ പിടിച്ചിരിന്നുവെങ്കിലും 1977-ഓടേ ആനപിടുത്തം അവസാനിപ്പിച്ചു. വാരിക്കുഴിയിൽ വീഴ്ത്തിയാണ് ആനകളെ പിടിച്ചിരുന്നത്. മുണ്ടോമുഴി, മണ്ണാറപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും ആനകളെ പിടിച്ചിരുന്നത്.

കോന്നി ആനക്കൂട്

ആനക്കൂട്[തിരുത്തുക]

ആറ് ആനകൾക്ക് പരിശീലനം നൽകുവാനുള്ള ശേഷിയുണ്ട് ഈ ആനക്കൂടിന്. കോന്നിയിൽ കൊച്ചയ്യപ്പൻ, പദ്മനാഭൻ, ബാലകൃഷ്ണൻ, രഞ്ചി, സോമൻ എന്നീ ആനകളാണ് പ്രധാനപ്പെട്ട താപ്പാനകൾ.

കമ്പകം എന്ന തടിയാണ് ആനക്കൂട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. 12.65 മീറ്റർ നീളവും, 8.60 മീറ്റർ വീതിയും,7 മീറ്റർ ഉയരവുമുണ്ട് കോന്നിയിലെ ആനകൂടിന്. ഇപ്പോഴുള്ള ആനകൾ സോമൻ 65, പ്രിയദർശിനി 30, മീന 15, സുരേന്ദ്രൻ19, കൃഷ്ണ എന്നിവയാണ്. ആനക്കൂടിനോടനുബന്ധിച്ച് ഒരു ആനമ്യൂസിയവും, ഓഡിയോ വിഷ്വൽ റൂമും സ്ഥാപിച്ചിട്ടുണ്ട്. പ്രവേശനം ടിക്കറ്റെടുത്തവർക്ക് മാത്രം.

പോകുവാനുള്ള വഴി[തിരുത്തുക]

പത്തനംതിട്ടയിൽ നിന്നും കുമ്പഴ വഴി കോന്നിയിലെത്തുക (SH 08) , കോന്നി കവലയിൽ നിന്നും വലത്തോട്ട് (സർക്കാർ ആശുപത്രി റോഡ്) തിരിഞ്ഞ് 300 മീ കഴിഞ്ഞാൽ വലതുവശത്ത് (ആശുപത്രി കഴിഞ്ഞാലുടൻ) ആനത്താവളം കാണാം. വിപുലമായ പാർക്കിങ്ങ് ഏർപ്പെടുത്തിരിക്കുന്നു.

പുനലൂരിൽ നിന്നും പത്തനാപുരം വഴി കോന്നി(SH 08) യിൽ എത്താം. കോന്നി കവലയിൽ നിന്നും ഇടത്തോട്ട് (സർക്കാർ ആശുപത്രി റോഡ്) തിരിഞ്ഞ് 300 മീ കഴിഞ്ഞാൽ വലതുവശത്ത് (ആശുപത്രി കഴിഞ്ഞാലുടൻ) ആനത്താവളം കാണാം. (പോസ്റ്റ് ഓഫീസ് റോഡിന് എതിരെയുള്ള വഴി )

കൂടുതൽ ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോന്നി_ആനക്കൂട്&oldid=3125334" എന്ന താളിൽനിന്ന് ശേഖരിച്ചത്