റാന്നി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
112
റാന്നി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം193634 (2021)
ആദ്യ പ്രതിനിഥിവയലാ ഇടിക്കുള കോൺഗ്രസ്
നിലവിലെ അംഗംപ്രമോദ് നാരായൺ
പാർട്ടികേരള കോൺഗ്രസ് (എം)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലപത്തനംതിട്ട ജില്ല

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് റാന്നി നിയമസഭാമണ്ഡലം. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്.

Map
റാന്നി നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും വോട്ട് പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും വോട്ട്
2021 പ്രമോദ് നാരായൺ കെ.സി.എം 52669 റിങ്കു ചെറിയാൻ കോൺഗ്രസ് (ഐ.) 51384
2016 രാജു ഏബ്രഹാം സി.പി.എം. 58749 മറിയാമ്മ ചെറിയാൻ കോൺഗ്രസ് (ഐ.) 44153
2011 രാജു ഏബ്രഹാം സി.പി.എം. ഫിലിപ്പോസ് തോമസ് കോൺഗ്രസ് (ഐ.)
2006 രാജു ഏബ്രഹാം സി.പി.എം. ഫിലിപ്പോസ് തോമസ് കോൺഗ്രസ് (ഐ.)
2001 രാജു ഏബ്രഹാം സി.പി.എം. ബിജിലി പനവേലി കോൺഗ്രസ് (ഐ.)
1996 രാജു ഏബ്രഹാം സി.പി.എം. ഫിലിപ്പോസ് തോമസ് കോൺഗ്രസ് (ഐ.)
1991 എം.സി. ചെറിയാൻ കോൺഗ്രസ് (ഐ.) ഇടിക്കുള മാപ്പിള സി.പി.എം.,
1987 ഈപ്പൻ വർഗ്ഗീസ് കേരള കോൺഗ്രസ് ഇടിക്കുള മാപ്പിള സി.പി.എം.,
1986*(1) റേച്ചൽ സണ്ണി പനവേലി കോൺഗ്രസ് (എസ്.), എം.സി. ചെറിയാൻ കോൺഗ്രസ് (ഐ.)
1982 സണ്ണി പനവേലി കോൺഗ്രസ് (എസ്.), എം.സി. ചെറിയാൻ കോൺഗ്രസ് (ഐ.)
1980 എം.സി. ചെറിയാൻ കോൺഗ്രസ് (യു.), (കമ്യൂണിസ്റ്റ് സഖ്യം) സണ്ണി പനവേലി കോൺഗ്രസ് (ഐ.)
1977 കെ.എ. മാത്യു കേരള കോൺഗ്രസ് എഫ്. തോമസ് കുറ്റിക്കയം കെ.സി.പി.
1970 ജേക്കബ് സഖറിയ സ്വതന്ത്ര സ്ഥാനാർത്ഥി, (കമ്യൂണിസ്റ്റ് പിന്തുണ) സണ്ണി പനവേലി ഐ.എൻ.സി.
1967 എം.കെ. ദിവാകരൻ സി.പി.ഐ. എൻ.ജെ. മാത്യൂസ് ഐ.എൻ.സി.
1965 വയലാ ഇടിക്കുള കേരള കോൺഗ്രസ് സണ്ണി പനവേലി ഐ.എൻ.സി.
1960 വയലാ ഇടിക്കുള ഐ.എൻ.സി. ഇ.എം. തോമസ് സി.പി.ഐ.
1957 വയലാ ഇടിക്കുള ഐ.എൻ.സി. ഇ.എം. തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, (സി.പി.ഐ. പിന്തുണ)
  • 1986-ൽ സണ്ണി പനവേലിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്. [2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-11. Retrieved 2016-05-02.
"https://ml.wikipedia.org/w/index.php?title=റാന്നി_നിയമസഭാമണ്ഡലം&oldid=4071324" എന്ന താളിൽനിന്ന് ശേഖരിച്ചത്