ഉള്ളടക്കത്തിലേക്ക് പോവുക

കോന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോന്നി
പട്ടണം
Konni taluk
കോന്നി ആനക്കൂട്
കോന്നി ആനക്കൂട്
കോന്നി is located in Kerala
കോന്നി
കോന്നി
കേരളാ ഭൂപടത്തിൽ കോന്നി
കോന്നി is located in India
കോന്നി
കോന്നി
കോന്നി (India)
Coordinates: 9°14′28″N 76°52′42″E / 9.2410383°N 76.8783975°E / 9.2410383; 76.8783975
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
പ്രശസ്തംകോന്നി ആനക്കൂട്
സർക്കാർ
  തരംതാലൂക്ക്
വിസ്തീർണ്ണം
  ആകെ
41.45 ച.കി.മീ. (16.00  മൈ)
ജനസംഖ്യ
 (2011)[1]
  ആകെ
2,10,137. (Taluk)
ഭാഷകൾ
  ഔദ്യോഗികമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഐഎസ്‌ടി)
ടെലി കോഡ്0468
വാഹന രജിസ്ട്രേഷൻKL-83
സമീപ പട്ടണംപത്തനംതിട്ട
ലോക്സഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
സാക്ഷരത94.55%
വെബ്സൈറ്റ്ഔദ്യോഗിക വെബ്‌വിലാസം

കോന്നി താലൂക്ക് കേരള സംസ്ഥാനത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു മലയോര പട്ടണവും കോന്നി താലൂക്കിന്റെ ആസ്ഥാനവും ആണ് കോന്നി. ആന ക്കൂടിനും റബ്ബർ പ്ലാന്റഷനുകൾക്കും പേരുകേട്ട സ്ഥലമാണ് കോന്നി പുനലൂർ-പത്തനംതിട്ട-മൂവാറ്റുപുഴ സംസ്ഥാന പാത(SH-08) കോന്നിയെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി കോട്ടയം-പുനലൂർ പാതയിലെ ഒരു പ്രധാന ജംഗ്ഷനുമാണ്. ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 11 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ കൃഷി വാണിജ്യത്തിൽ വൻപങ്കു വഹിക്കുന്ന റബ്ബർ‍,കുരുമുളക്, കാപ്പി, ഇഞ്ചി എന്നിവ ഇവിടെ സുലഭമാണ്. പുതിയ സംസ്ഥാനപാത S-H-80 കോന്നി -ഹരിപ്പാട് റോഡ് സൈഡിലായി സ്ഥിതിചെയ്യുന്ന കോന്നി ആനക്കൂട് ആനക്കൂട്ടിൽ ആനകളെ പരിശീലിപ്പിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. കോന്നി-സെന്ററൽ ജന്ഷനിൽ നിന്ന് അടൂർ റോഡിൽ ഏകദേശം(01-km) കിലോമീർ അകലെ വലത്തു ഭാഗത്തായി(09) ഏക്കർ സ്ഥലത്ത് വിശാലമായി സ്ഥിതിചെയ്യുന്നു. ആനക്കുടും പരിസരവും കോന്നി ഫോറസ്റ്റ് ഡിവിഷനൻ ആധികാരത്തിൽ കീഴിലാണ്. അടവി ഇക്കോ ടൂറിസം മേഖലയിൽ അനേകം ടൂറിസ്റ്റ് എത്തുന്നു കോന്നി-തണ്ണിത്തോട് -ചിറ്റാർ റോഡിൽ-കോന്നിയിൽ നിന്ന് (11 Km) കിലോമീറ്റർ അകലെ ആയി സ്ഥിതിചെയ്യുന്നു ഇക്കോ ടൂറിസം വിനോദസഞ്ചാര മേഖലയുടെ ഭാഗമാണ് അനേകം സ്വദേശി, വിദേശികൾ- സ്കൂൾ കുട്ടികൾ ദിവസേന സന്ദർശനം നടത്തുന്നു തിങ്കളാഴ്ച ദിവസം ഇവിടെ അവധി ആണ് ഇവിടെ ഇക്കോ ടൂറിസത്തിന്റെ ഭാഗമായ അടവി കുട്ട വഞ്ചി സവാരിക്കും ഗവി യാത്രക്കും സൗകര്യം ഒരുക്കുന്നു.കോന്നി താലൂക്കിലെ ഗവി വിനോദസഞ്ചാര കേന്ദ്രം കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം മേഖലയാണ് ഈ ഗ്രാമം കോന്നി താലൂക്ക് ആസ്ഥാനത്ത് നിന്ന് ഏകദേശം (91km)കിലോമീറ്റർ അകലെ ആണ് റോഡ് മാർഗ്ഗം- ആങ്ങമ്മൂഴി-സീതത്തോട്-ചിറ്റാർ-തണ്ണിത്തോട് വഴി ആണ് കോന്നി.

ഗതാഗത മാർഗ്ഗങ്ങൾ

റയിൽവേ സ്റ്റേഷനുകൾ: ചെങ്ങന്നൂർ (35 കി.മി), തിരുവല്ല (40 കി.മി), ആവണീശ്വരം (23 കി. മി- കൊല്ലം ഭാഗത്തേക്ക് പോകുന്നതിന്)

വിമാനത്താവളങ്ങൾ: തിരുവനന്തപുരം (105 കി.മി), നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം(162 കി.മി)

റോഡ മാർഗ്ഗങ്ങൾ:പുനലൂർ- പത്തനംതിട്ട- മൂവാറ്റുപുഴ സംസ്ഥാനപാത കോന്നിയെ മറ്റു പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നു. കോന്നി ഇതേ പാതയിലെ പ്രധാന പട്ടണങ്ങളായ പത്തനംതിട്ടയിൽ നിന്ന് 10 കിലോമീറ്റർ അകലെയായും പത്തനാപുരത്തു നിന്നു 16 കിലോമീറ്റർ അകലെയായും സ്ഥിതി ചെയ്യുന്നു. കോന്നി ഹരിപ്പാട് സംസ്ഥാന പാത കോന്നിയെ തീരദേശ പട്ടണമായ ഹരിപ്പാടുമായി ബന്ധിപ്പിക്കുന്നു.കോന്നി - കല്ലേലി- അച്ചൻകോവിൽ റോഡ് ശബരിമലയിൽ നിന്ന് തമിഴ് നാട്ടിലെ തെങ്കാശിയിലെത്താനുള്ള എളുപ്പ മാർഗ്ഗമാണു. ഇത് ചിറ്റാർ-അച്ചൻകോവിൽ റോഡ് പദ്ധതിയുടെ ഭാഗമാണു. അച്ചൻകോവിൽ കോന്നിയിൽ നിന്ന് 38 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
കോന്നി- ചന്ദനപ്പള്ളി റോഡ്- കോന്നിയിൽ നിന്ന് ഈ റോഡ് മാർഗ്ഗം ജില്ലയിലെ പ്രധാന പട്ടണങ്ങളായ അടൂരും പന്തളത്തും എത്താം.

പ്രധാന സ്ഥലങ്ങൾ

  • ഗവ മെഡിക്കൽ കോളേജ്കോന്നി.
  • ഇക്കോ ടൂറിസം കുട്ട വഞ്ചി വിനോദ സഞ്ചാര കേന്ദ്രമായ അടവി കോന്നി.
  • കോന്നി ഇക്കോ ടൂറിസം ആനസവാരി കേന്ദ്രം.
  • ആനക്കൂട് കോന്നി.
  • ഇക്കോ ആന മൂസിയം കോന്നി.
  • കോന്നിയിലെ ഇക്കോ ടൂറിസം. ഭാഗമായ കുട്ടികളുടെ പാർക്ക്.
  • കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ ഗവി കോന്നി താലൂക്കിലെ സീതത്തോട് ഗ്രാമ പഞ്ചായത്തിലാണ് .
  • A-D 52ൽ തോമാസ്ലിഹ സ്ഥാപിച്ചു എന്ന് വിശ്വസിക്കുന്ന നിലക്കൽ പളളി കോന്നി താലൂക്കിലെ സീതത്തോട് ഗ്രാമ പഞ്ചായത്തിലാണ് നിലക്കൽ സ്ഥിതിചെയ്യുന്നത്.

കോന്നി പബ്ളിക് ലൈബ്രറി

1940 മേയ് 25ന് കോന്നി കേന്ദ്രമാക്കി ലൈബ്രറി പ്രവർത്തനം ആരംഭിക്കുമ്പോൾ ശ്രീചിത്തിര തിരുനാളാണ് തിരുവിതാംകൂർ ഭരിച്ചിരുന്നത്. സർ സി. പി. ഷഷ്ടി പൂർത്തി സ്മാരക വായനശാല എന്നായിരുന്നു ആദ്യത്തെ പേര്.സ്വാതന്ത്ര്യത്തിനു ശേഷം വായനശാലയുടെ പേര് പൊതുയോഗ തീരുമാനപ്രകാരം പബ്ളിക് ലൈബ്രറി ആൻഡ് റീഡിങ് റൂം എന്നാക്കി.
ആർഎച്ച്എസിനു സമീപം പ്രവർത്തിച്ചിരുന്ന ലൈബ്രറി പിന്നീട് പൊലീസ് സ്റ്റേഷനു സമീപത്തേക്കു മാറ്റി.ഇപ്പോൾ എ ഗ്രേഡ് ലൈബ്രറിയായി സ്ഥാനക്കയറ്റം കിട്ടുകയും 20,000ൽ പരം പുസ്തക ശേഖരവും ഉണ്ട്. കരിയർ ഗൈഡൻസ്, ബാലവേദി, യുവജനവേദി, വനിതാ വേദി എന്നിവയും ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്നു. 2021 മേയ് 25ന് 81 വർഷം പൂർത്തിയാക്കി. പബ്ലിക്ക് ലൈബറി പ്രസിഡന്റായി സലിൽ വയലാത്തലയും, സെക്രട്ടറിയായി എൻ.എസ് മുരളീമോഹനനും പ്രവർത്തിക്കുന്നു. ഒൻപത് അംഗ നിർവാഹക സമിതി നിലവിലുണ്ട്.

അവലംബം

  1. https://dop.lsgkerala.gov.in പത്തനംതിട്ട ജില്ലയിലെ ഗ്രാമ ...
"https://ml.wikipedia.org/w/index.php?title=കോന്നി&oldid=4553335" എന്ന താളിൽനിന്ന് ശേഖരിച്ചത്