Jump to content

റാന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് റാന്നി. റാന്നി താലൂക്കിന്റെ ആസ്ഥാനം ഈ പട്ടണത്തിലാണ്. പമ്പാനദിയുടെ ഇരുകരകളിലുമായാണ് ഈ പട്ടണം നിലകൊള്ളുന്നത്. താലൂക്ക് ആസ്ഥാനമടക്കം സർക്കാർ ആഫീസുകളിൽ മിക്കവയും റാന്നി - പഴവങ്ങാടി പഞ്ചായത്തിലും , വ്യാപാര കേന്ദ്രങ്ങൾ കൂടുതലും അങ്ങാടി പഞ്ചായത്തിലും ആണുള്ളത്. റാന്നി താലൂക്കിൽ ആണ് വിശ്വ പ്രസിദ്ധമായ ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പേരിനുപിന്നിൽ

[തിരുത്തുക]

റാന്നി എന്ന പേര് റാണി എന്ന പേരിൽനിന്നുണ്ടായതാണെന്ന് കരുതപ്പെടുന്നു. കിഴക്കൻ മലഞ്ചെരുവുകളുടെ റാണിയാണ് (മലയോരറാണി) റാന്നിയെന്നറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=റാന്നി&oldid=4106695" എന്ന താളിൽനിന്ന് ശേഖരിച്ചത്