കുന്നന്താനം ഗ്രാമപഞ്ചായത്ത്
കുന്നന്താനം | |
9°26′00″N 76°36′45″E / 9.433333°N 76.6125°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 17.57[1]ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 18489[1] |
ജനസാന്ദ്രത | 1052[1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളിബ്ളോക്കിലാണ് കുന്നന്താനം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുന്നന്താനം വില്ലേജുപരിധിയിൽ വരുന്ന കുന്നന്താനം പഞ്ചായത്തിന് 17.57 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.[2]
അതിരുകൾ
[തിരുത്തുക]കുന്നന്താനം പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് മാടപ്പള്ളി, കറുകച്ചാൽ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനയമ്പാലതോടും, തെക്കുഭാഗത്ത് കവിയൂർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളുമാണ്.[2]
പേരിനു പിന്നിൽ
[തിരുത്തുക]കുന്നന്താനം എന്ന പേരിന്റെ ഉത്ഭവത്തെ സംബന്ധിച്ച് നിരവധി കഥകൾ പ്രചാരത്തിലുണ്ട്. മുകുന്ദൻ എന്ന തെക്കുംകൂർ രാജാവ് ചെറുവള്ളി മുതലായ കിഴക്കൻ പ്രദേശത്തുനിന്നും വന്നത്തിയ കുടിയേറ്റക്കാർക്ക് ദാനം ചെയ്ത പ്രദേശമാണ് പിൽക്കാലത്ത് കുന്നന്താനം എന്നറിയപ്പെട്ടു തുടങ്ങിയതെന്നാണ് മറ്റൊരു കഥ. മറ്റൊരു കഥ ഇങ്ങനെ: ആദിവാസികളുടെ തലവനായ കണ്ണൻ എന്നാരാൾ ഇവിടെ ജീവിച്ചിരുന്നുവെന്നും രാജാവ് ഈ പ്രദേശം കണ്ണന്റെ നിയന്ത്രണത്തിൻകീഴിൽ ദാനമായി നൽകിയെന്നും കണ്ണൻ ദാനമെന്ന് അറിയപ്പെട്ടുതുടങ്ങിയ പ്രദേശം പിന്നീട് കുന്നന്താനമായി മാറിയത്രെ. വേറൊന്നുള്ളത് കുന്നും, താനവും ഉള്ളതുകൊണ്ടാണത്രെ കുന്നന്താനം എന്ന പേരുണ്ടായതെന്നതാണ്. നിരവധി ചെറിയ കുന്നുകളും കുഴികളും ഉള്ള ഭൂപ്രദേശമായതുകൊണ്ടാവണം ഇത്തരത്തിലൊരു നിഗമനത്തിന് അടിസ്ഥാനമെന്നും കരുതുന്നു.[2]
ഭൂപ്രകൃതി
[തിരുത്തുക]മലയോരജില്ലയായ പത്തനംതിട്ടയുടെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പിന്നാക്കഗ്രാമമാണ് കുന്നന്താനം. പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളും നിമ്നോന്നതപ്രദേശങ്ങളാണ്. ഇടയ്ക്കിടെ താഴ്വരകളും നെൽപ്പാടങ്ങളും ഉണ്ട്. കുന്നന്താനം പൂർണ്ണമായും ഒരു കാർഷികഗ്രാമമാണ്. കുന്നുകളും, താഴ്വരകളും, സമതലങ്ങളും, നെൽപാടങ്ങളും ഇടകലർന്ന ഭൂപ്രകൃതിയോടുകൂടിയതാണ് ഇവിടുത്തെ ഭൂപ്രദേശം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
- ↑ 2.0 2.1 2.2 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-09-28.
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- കേരള സർക്കാർ വെബ്സൈറ്റ്, കുന്നന്താനം ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.