മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലപ്പുഴശ്ശേരി

മല്ലപ്പുഴശ്ശേരി
9°19′00″N 76°41′00″E / 9.316667°N 76.683333°E / 9.316667; 76.683333
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 12.45[1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 11630[1]
ജനസാന്ദ്രത 934[1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ *ആറന്മുള ഉത്രട്ടാതി വള്ളംകളി

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ളോക്കിലാണ് മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്ത് ഉൾപ്പെടുന്നത് മല്ലപ്പുഴശ്ശേരി വില്ലേജുപരിധിയിലാണ്. മല്ലപ്പുഴശ്ശേരി പഞ്ചായത്തിന്റെ വിസ്തീർണ്ണം 12.45 ചതുരശ്രകിലോമീറ്ററാണ്.[2] പ്രശസ്തമായ ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം മുതൽ കിഴക്കുതെക്കായി വ്യാപിച്ചുകിടക്കുന്ന ഗ്രാമമാണ് മല്ലപ്പുഴശ്ശേരി. ആറന്മുള വള്ളംകളി നടക്കുന്ന പമ്പാനദിയുടെ സിംഹഭാഗവും മല്ലപ്പുഴശ്ശേരി പഞ്ചായത്ത്പ്രദേശത്താണ്. കോഴഞ്ചേരിയും മല്ലപ്പുഴശ്ശേരിയും ഒന്നിച്ച് കോഴഞ്ചേരി വില്ലേജുയൂണിയൻ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്.[2] ജനസംഖ്യാടിസ്ഥാനത്തിലും ഭൂമിശാസ്ത്രപരമായ കാരണങ്ങളാലും മല്ലപ്പുഴശ്ശേരി പ്രദേശം ഒരു പ്രത്യേക പഞ്ചായത്തായി രൂപീകരിക്കേണ്ടത് ആവശ്യമായി വന്നതിനാൽ 1952-ൽ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് നിലവിൽ വന്നു.[2]

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കോഴഞ്ചേരി പഞ്ചായത്തും പമ്പാനദിയും കിഴക്കുഭാഗത്ത് നാരങ്ങാനം, കോഴഞ്ചേരി പഞ്ചായത്തുകളും, തെക്ക് ഇലന്തൂർ, മെഴുവേലി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ആറന്മുള, മെഴുവേലി പഞ്ചായത്തുകളുമാണ്.[2]

ഭൂപ്രകൃതി[തിരുത്തുക]

അലയും, പുഴയും കൂടി സംഗമിക്കുന്ന പ്രദേശമാണ് മല്ലപ്പുഴശ്ശേരി. കുറച്ചു ഭാഗങ്ങളൊഴിച്ചാൽ ബാക്കി സ്ഥലമെല്ലാം മലമ്പ്രദേശമാണ്. പുണ്യനദിയായ പമ്പയുടെ സമ്പർക്കവും സാമീപ്യവും ഈ പ്രദേശത്തെ അതിമനോഹരമാക്കുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
  2. 2.0 2.1 2.2 2.3 "കേരള സർക്കാർ വെബ്സൈറ്റ്". Archived from the original on 2016-03-04. Retrieved 2010-10-10.

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]