ആനിക്കാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആനിക്കാട്
Kerala locator map.svg
Red pog.svg
ആനിക്കാട്
9°28′27″N 76°40′37″E / 9.4741300°N 76.6770780°E / 9.4741300; 76.6770780
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വിസ്തീർണ്ണം 19.06ചതുരശ്ര കിലോമീറ്റർ
വാർഡുകൾ {{{വാർഡുകൾ}}} എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
ആനിക്കാട്ടിലമ്മക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി ബ്ളോക്കിലാണ് ആനിക്കാട് ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് ആനിക്കാട് വില്ലേജിന്റെ പരിധിയിലാണ് ഉൾപ്പെടുന്നത്. ആനിക്കാട് ഗ്രാമപഞ്ചായത്തിന് 19.04 ചതുരശ്രകിലോമീറ്റർ വിസ്തൃതിയും 8 വാർഡുകളുമുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് നെടുങ്കുന്നം പഞ്ചായത്തും (കോട്ടയം ജില്ല), കിഴക്കുഭാഗത്ത് വെള്ളാവൂർ പഞ്ചായത്തും (കോട്ടയം ജില്ല), തെക്കുഭാഗത്ത് മണിമലയാറും, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പനയമ്പാല തോടും കറുകച്ചാൽ (കോട്ടയം ജില്ല) പഞ്ചായത്തുമാണ്.[1] മധ്യകേരളത്തിലെ സുപ്രസിദ്ധ ശിവപാർവ്വതിക്ഷേത്രം ആനിക്കാട്ടിലമ്മക്ഷേത്രം ഈ പഞ്ചായത്തിലാണ്.

പേരിനു പിന്നിൽ[തിരുത്തുക]

ഈ പ്രദേശത്ത് പണ്ടുകാലത്ത് ധാരാളം അയിനി (ആഞ്ഞിലി) വൃക്ഷങ്ങൾ വളർന്നിരുന്നു. നൂറ്റാണ്ടുകൾക്കുമുമ്പ് നിർമ്മിച്ച അറക്കൂട്ടംപുരകൾക്കെല്ലാം ആഞ്ഞിലി നിർലോഭം ഉപയോഗിച്ചിരുന്നു. അയിനിമരങ്ങളുടെ കാട് ഉണ്ടായിരുന്ന സ്ഥലത്തിനെ അയിനിക്കാട് എന്നറിയപ്പെട്ടു. ഇതാണ് പിൽക്കാലത്ത് ആനിക്കാട് ആയി മാറിയത്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 കേരള സർക്കാർ വെബ്സൈറ്റ്

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]