കുറ്റൂർ ഗ്രാമപഞ്ചായത്ത്
കുറ്റൂർ | |
9°20′57″N 76°35′21″E / 9.34907°N 76.589275°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വിസ്തീർണ്ണം | 12.16[1]ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 18433[1] |
ജനസാന്ദ്രത | 1516[1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പുളിക്കീഴ് ബ്ളോക്കിലാണ് കുറ്റൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുറ്റൂർ വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണിത്. 12.16 ചതുരശ്രമൈൽ വിസ്തൃതിയുണ്ട് കുറ്റൂർ പഞ്ചായത്തിന്. ആദ്യകാലത്ത് ഈ പഞ്ചായത്ത് കൊല്ലം ജില്ലയുടേയും, പിന്നീട് ആലപ്പുഴ ജില്ലയുടേയും ഭാഗമായിരുന്നു. ഇപ്പോൾ പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കുറ്റൂർ വില്ലേജ് യൂണിയൻ ആയിട്ടാണ് ആദ്യം രൂപം കൊണ്ടത്. 1952-ൽ ആണ് ആദ്യമായി തെരഞ്ഞെടുപ്പിലൂടെയുള്ള പഞ്ചായത്തു ഭരണസമിതി നിലവിൽ വന്നത്.[2]
അതിരുകൾ[തിരുത്തുക]
പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് ഇരവിപേരൂർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മണിമലയാറും, വടക്കുഭാഗത്ത് കദളിമംഗലം ആറും, തെക്കുഭാഗത്ത് വരട്ടാറുമാണ്. കിഴക്കുഭാഗം ഉയർന്ന പ്രദേശമാണ്.[2]
ഭൂപ്രകൃതി[തിരുത്തുക]
പടിഞ്ഞാറ് കീത്തല മുതൽ കിഴക്കോട്ട ഓതറ ആൽത്തറവരേയും, തെക്ക് പമ്പാനദിയുടെ കൈവഴിയായ വരട്ടാറിന്റേയും, വടക്ക് മണിമലയാറിന്റെയും ഇടയ്ക്കു സ്ഥിതി ചെയ്യുന്ന മലമ്പ്രദേശങ്ങളും, കുന്നിൻപുറങ്ങളും, ചരിവുതലങ്ങളും, വയലേലകളും ഉൾപ്പെടുന്ന ഗ്രാമമാണ് കുറ്റൂർ ഗ്രാമപഞ്ചായത്ത്. മൊത്തം ഭൂവിസ്തൃതി 1203 ഹെക്ടറാണ്. കുറ്റൂർ പഞ്ചായത്ത് തികച്ചും ഒരു കാർഷിക ഗ്രാമമാണ്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ എം.സി.റോഡിന്റെ കിഴക്കുവശം പൊതുവേ കുന്നിൻപ്രദേശവും പടിഞ്ഞാറുവശം സമതലപ്രദേശവുമാണ്.[2]
അവലംബം[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]