Jump to content

കോഴഞ്ചേരി താലൂക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോഴഞ്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കാണ്‌ കോഴഞ്ചേരി. താലൂക്കാസ്ഥാനം പത്തനംതിട്ടയിലാണെങ്കിലും അവിടെനിന്നും 14 കി.മീ. മാറി പമ്പാനദിയുടെ കരയിലാണ്‌ കോഴഞ്ചേരി പട്ടണം. ഇത് ഒരു വാണിജ്യകേന്ദ്രമാണ്. അനേകം ബാങ്കുകളുടെയും കച്ചവട സ്ഥാപനങ്ങളുടെയും കേന്ദ്രവുമാണ്. തെക്കുംകൂർ കോവിലൻമാരുടെ ഭരണകേന്ദ്രമായിരുന്നു എന്ന് കരുതപ്പെടുന്നു. കോഴഞ്ചേരി ഒരുകാലത്ത് തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു.

കോഴഞ്ചേരി, പത്തനംതിട്ട ജില്ലയുടെ ഭരണസിരാകേന്ദ്രവും മുനിസിപ്പാലിറ്റിയും കോഴഞ്ചേരി താലൂക്കിലാണ്. തിരുവല്ല[1], മല്ലപ്പള്ളി[2], റാന്നി[3], അടൂർ[4], കോന്നി [5]എന്നിവയാണ് പത്തനംതിട്ട ജില്ലയിലെ മറ്റു താലൂക്കുകൾ. തിരുവിതാംകൂർ ഗവൺമെന്റിന്റെ ഭരണനയത്തെയും നടപടികളെയും വിമർശിച്ചുകൊണ്ട് നിവർത്തന പ്രക്ഷോഭ നേതാവായിരുന്ന സി.കേശവൻ 1935 മെയ് 11-നു കോഴഞ്ചേരിയിൽ വച്ചാണു പ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്റെ സ്മാരകം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-02-05. Retrieved 2016-10-27.
  2. http://villagemap.in/kerala/pathanamthitta/mallappally.html
  3. http://www.keralatourism.org/routes-locations/ranni/id/15029[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.mapsofindia.com/villages/kerala/pathanamthitta/adoor/adoor.html#
  5. https://www.keralatourism.org/destination/konni-elephant-training-centre/362
"https://ml.wikipedia.org/w/index.php?title=കോഴഞ്ചേരി_താലൂക്ക്‌&oldid=4109551" എന്ന താളിൽനിന്ന് ശേഖരിച്ചത്