താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ മുനിസിപ്പൽ ഭരണ ഘടന

താലൂക്ക് എന്നത് ഇന്ത്യയിയിലെയും മറ്റു ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയും ഭരണപരമായ ഒരു ഡിവിഷനാണ്. ഇത് ജില്ലാ ഭരണകൂടത്തിനടിയിൽ വരുന്നു. തഹസീൽദാർ ആണ് താലൂക്കിന്റെ പ്രധാന ഭരണാധികാരി. ഭൂമി സംബന്ധമായ രേഖകളും മറ്റും കൈകാര്യം ചെയ്യുന്ന പരമാധികാര കേന്ദ്രമാണ് താലൂക്ക് കാര്യാലയം. കേരളത്തിലെ 14 ജില്ലകളിലായി 78 താലൂക്കുകളാണുള്ളത്.

കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല എറണാകുളം ജില്ലയാണ്. 7 താലൂക്കുകളാണ് എറണാകുളം ജില്ലയിലുള്ളത്. ഏറ്റവും കുറച്ച് താലൂക്കുകളുള്ളത് കാസറഗോഡ് ജില്ലയിലാണ്. കാസർഗോഡ് താലൂക്ക്, ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്ക് എന്നീ മൂന്നു താലൂക്കുകൾ മാത്രമാണു കാസറഗോഡ് ജില്ലയിലുള്ളത്.അവസാന താലൂക്ക് അട്ടപ്പാടി


"https://ml.wikipedia.org/w/index.php?title=താലൂക്ക്&oldid=3740562" എന്ന താളിൽനിന്ന് ശേഖരിച്ചത്