കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാസറഗോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാസർഗോഡ്
Map of India showing location of Kerala
Location of കാസർഗോഡ്
കാസർഗോഡ്
Location of കാസർഗോഡ്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കാസർഗോഡ്
ജനസംഖ്യ 52,683 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

19 m (62 ft)

Coordinates: 12°30′N 75°00′E / 12.5°N 75.0°E / 12.5; 75.0

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു നഗരവും മുൻസിപ്പിലാറ്റിയുമാണ് കാസർഗോഡ് അഥവാ കാഞ്ഞിരക്കോട്. കാസർഗോഡ് ജില്ലയുടെ ആസ്ഥാനവും ഈ നഗരമാണ്. കാഞ്ഞിരക്കൂട്ടം എന്നർഥം വരുന്ന കുസിരകൂട്‌ എന്ന കന്നഡ വാക്കിനെ മലയാളീകരിച്ച് കാഞ്ഞിരോട് എന്നപേരിലായിരുന്നു ഈ സ്ഥലം പണ്ട് അറിയപ്പെട്ടിരുന്നത്. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ മുൻസിപ്പാലിറ്റി കാസർഗോഡാണ്. മലയാളം പുറമേ തുളു ഉർദു, ഹിന്ദുസ്ഥാനി, കൊങ്കണി കന്നഡ എന്നീ ഭാഷകൾ സംസാരിക്കുന്നവരേയും ഇവിടെ കാണാം.സപ്തഭാഷ സംഗമഭുമി എന്നു കാസർഗോഡ് അറിയപ്പെടുന്നു .കേരളത്തിലെത്തന്നെ പ്രധാന പട്ടണങ്ങളിലോന്നാണ് കാസർഗോഡ്‌.ജില്ലയിലെ പ്രധാന പട്ടണങ്ങൾ: കാസർഗോഡ്‌,കാഞ്ഞങ്ങാട് ,നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ, കുമ്പള,ഉപ്പള,മഞ്ചേശ്വരം, ബദിയഡുക്ക,മുള്ളേരിയ, ചെർക്കള. യക്ഷഗാനം പ്രചാരത്തിലുള്ള കേരളത്തിലെ ഒരേയൊരു ജില്ല കൂടിയാണ് കാസർഗോഡ്‌. കാസർഗോഡുകാരനായ പാർത്തിസുബ്ബ ആണ് യക്ഷഗാനം എന്ന കലാരൂപം രൂപപ്പെടുത്തിയത് എന്നു കരുതുന്നു. ഒരുപാട് സെലിബ്രിറ്റികളുടെ ജന്മനാട് എന്ന വിശേഷണവും കാസറഗോഡിനുണ്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ കാസറഗോഡിലെ കുമ്പളയിലാണ്. മുൻ കബഡി ഇന്ത്യൻ ക്യാപ്റ്റൻ ജഗദിഷ് കുംബ്ലെയും കുമ്പള കാരൻ ആണ്. വിഷു/ബിസു ആണ് കാസറഗോഡിന്റെ ഏറ്റവും വലിയ ആഘോഷം

പുലിക്കുന്നിൽ സ്ഥിതി ചെയ്യുന്ന കാസർഗോഡ് നഗരസഭാ കാര്യാലയം

കാസറഗോഡിൻറെ വടക്കു ഭാഗത്ത് 50 കി.മീ മാറി മംഗലാപുരവും 60 കി.മീ കിഴക്ക് പുത്തൂരും സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കാസർഗോഡ്&oldid=3544845" എന്ന താളിൽനിന്ന് ശേഖരിച്ചത്