ഏഴംകുളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഴംകുളം

ഏഴംകുളം
9°08′00″N 76°46′00″E / 9.133333°N 76.766667°E / 9.133333; 76.766667
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 30.55 [1]ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 30606 [1]
ജനസാന്ദ്രത 1002 [1]/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പറക്കോട് ബ്ളോക്കിലാണ് ഏഴംകുളം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1951-ലാണ് ഈ പഞ്ചായത്ത് രൂപീകൃതമാവുന്നത്. ഏനാത്ത്, ഏഴംകുളം വില്ലേജുകളിലായി ഏഴംകുളം ഗ്രാമപഞ്ചായത്ത് വ്യാപിച്ചുകിടക്കുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ലോക്സഭാമണ്ഡലം പത്തനംതിട്ട ആണ്‌.[2]

അതിരുകൾ[തിരുത്തുക]

പഞ്ചായത്തിന് അതിരിട്ടുകൊണ്ട് തെക്കുഭാഗത്തുകൂടി കല്ലടയാർ ഒഴുകുന്ന ഈ ഗ്രാമത്തിന്റെ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് പ്രദേശങ്ങളിൽ ചെറുതും വലുതുമായ ധാരാളം കുന്നുകളുണ്ട്.

പേരിനു പിന്നിൽ[തിരുത്തുക]

ഏഴംകുളം എന്ന സ്ഥലനാമത്തിന്റെ ഉൽഭവത്തെപ്പറ്റി പ്രബലമായ മൂന്ന് നിഗമനങ്ങൾ നിലവിലുണ്ട്. മധ്യകാലഘട്ടത്തിൽ കച്ചവടത്തിനും മറ്റുമായി വന്നിരുന്ന സംഘങ്ങളിലെ അസ്പൃശ്യരായ ഏഴൈകൾക്ക് (പാവപ്പെട്ടവർക്ക്) കുടിക്കുവാനും കുളിക്കുവാനുമുള്ള കുളം പ്രത്യേകമായി നിലനിർത്തിയിരുന്ന സ്ഥലം എന്ന നിലയിൽ ഏഴൈകുളം എന്ന് പേരുവരികയും കാലാന്തരത്തിൽ രൂപഭേദം വന്ന് ഏഴംകുളമായി മാറുകയും ചെയ്തുവെന്നതാണ് അതിലൊന്നാമത്തേത്. ഏഴു കുളങ്ങൾ ഉള്ള സ്ഥലം എന്ന അർത്ഥത്തിലാണ് ഏഴംകുളമെന്ന സ്ഥലനാമമുണ്ടായതെന്നാണ് രണ്ടാമത്തെ നിഗമനം. പണ്ട് കായംകുളത്തുനിന്നും കിഴക്കോട്ടു യാത്രതിരിച്ച ഒരു രാജാവ് കായംകുളം, താമരക്കുളം, പഴകുളം തുടങ്ങിയ ആറ് കുളങ്ങൾ കടന്ന് ഇവിടെ കണ്ടെത്തിയ ഏഴാമത്തെ കുളത്തെ ഏഴാംകുളമെന്ന് വിളിച്ചുവെന്നും, അതിൽനിന്നുമാണ് ഏഴംകുളം എന്ന സ്ഥലനാമം ഉണ്ടായതെന്നുമാണ് മൂന്നാമത്തേതായി കേൾക്കുന്ന കഥ.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 2001-ലെ സെൻസസ് പ്രകാരം
  2. 2.0 2.1 "കേരള സർക്കാർ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2013-01-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-06.

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]