പെരുന്തേനരുവി വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Perunthenaruvi Falls
പെരുന്തേനരുവി
Perunthenaruvi01.jpg
Perunthenaruvi waterfalls near Vechoochira
പെരുന്തേനരുവി വെള്ളച്ചാട്ടം is located in Kerala
പെരുന്തേനരുവി വെള്ളച്ചാട്ടം
Location of Perunthenaruvi falls in Kerala
LocationVechoochira
TypeWaterfall

കേരളത്തിൽ മദ്ധ്യതിരുവിതാംകൂറിലെ പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം.[1] പമ്പാനദിയിൽത്തന്നെ പെരുന്തേനരുവിയ്ക്കു കുറച്ചു മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്നു.

എത്തിച്ചേരാൻ[തിരുത്തുക]

കോട്ടയം, എരുമേലി, മുക്കൂട്ടുതറ , ചാത്തൻതറ വഴിയോ, തിരുവല്ല, പത്തനംതിട്ട , റാന്നി, വെച്ചൂച്ചിറ നവോദയ സ്കൂൽ ജംഗ്ഷൻ വഴിയോ പെരുന്തേനരുവിയിലെത്താം. നയനമനോഹരങ്ങളായ പാറക്കെട്ടുകളാണ് ഇവിടെയുള്ളത്. സീതയും ശ്രീരാമനും രഥത്തിൽ പോയി എന്നു പഴമക്കാർ പറയുന്ന ചില അടയാളങ്ങൾ ഈ പാറക്കെട്ടുകളിൽ ചിലതിൽ ഉണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പെരുന്തേനരുവി. അനേകം വിനോദ സഞ്ചാരികൾ ഇവിടം കാണാൻ എത്താറുണ്ട്. പരിചയമില്ലാത്തവർക്ക് ഇവിടെ അപകടം പറ്റാൻ സാധ്യതയുണ്ട്. കേരള ടൂറിസം വകുപ്പിന്റെ വകയായി വിനോദസഞ്ചാരികൾക്കായി ഇവിടെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നു. വെച്ചൂച്ചിറയിലെയും സമീപ പഞ്ചായത്തിലെയും ജനങ്ങൾക്ക്‌ ശുദ്ധജലവിതരണത്തിനും ഇത് ജലസ്രോതസ്സായി ഉപയോഗിക്കുന്നു.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സി.ആർ. കൃഷ്ണപിള്ള (1936). "൩. നദികൾ". തിരുവിതാംകൂർ ഭൂമിശാസ്ത്രം (രണ്ടാം ഭാഗം, നാലാം ക്ലാസിലേയ്ക്ക്) (ദേജാവ്യൂ, എച്ച്.ടി.എം.എൽ.). എസ്.ആർ. ബുക്കുഡിപ്പോ, തിരുവനന്തപുരം. p. ൧൫. ശേഖരിച്ചത് 29 ഒക്ടോബർ 2011.
  2. "Perunthenaruvi Falls".