മുക്കൂട്ടുതറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Mukkoottuthara
മുക്കൂട്ടുതറ
முக்கூட்டுதறை
Town/village
Cardamom flower photographed at Mukkoottuthara
Cardamom flower photographed at Mukkoottuthara
Mukkoottuthara is located in Kerala
Mukkoottuthara
Mukkoottuthara
Location in Kerala, India
Coordinates: സ്ക്രിപ്റ്റ് പിഴവ്: "ISO 3166" എന്നൊരു ഘടകം ഇല്ല.
Country  India
State Kerala
District Kottayam
Government
 • Type Panchayath
 • Body Erumely grama panchayath
Elevation 117 മീ(384 അടി)
Languages
 • Official Malayalam, English
Time zone UTC+5:30 (IST)
PIN 686510
Area code(s) 04828
Vehicle registration KL-34 , KL-62
Coastline 0 kilometres (0 mi)
Nearest city Erumely
Lok Sabha constituency Pathanamthitta
Legislative Assembly constituency Ranni, Poonjar
Climate Tropical monsoon (Köppen)
Avg. summer temperature 30.63 °C (87.13 °F)
Avg. winter temperature 23.11 °C (73.60 °F)

കോട്ടയം ജില്ലയുടെ തെക്ക് കിഴക്കു ഭാഗത്തായി എരുമേലിക്കു സമീപമുള്ള ഒരു ഗ്രാമമാണ് മുക്കൂട്ടുതറ. ഈ ഗ്രാമത്തിന്റെ കുറച്ചു ഭാഗം പത്തനംതിട്ട ജില്ലയിലെ കൊല്ലമുള വില്ലേജിൽ ഉൾപ്പെടുന്നു. പത്തനംതിട്ട ജില്ലയിലെ പ്രമുഖ ടൂറിസ്റ്റുകേന്ദ്രമായ പെരുംതേനരുവി വെള്ളച്ചാട്ടത്തിലേക്ക് മുക്കൂട്ടുതറ ജംഗ്ഷനിൽ നിന്നും കൊല്ലമുള വഴി കേവലം 4 (നാലു) കിലോമീറ്റർ മാത്രമാണ് ദൂരം. പ്രമുഖമായ കൃഷി റബ്ബർആണ്. പ്രപ്പൊസ് റബ്ബർ എസ്റ്റേറ്റ് ടൌണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. പുരാതനചരിത്രപശ്ചാത്തലമുള്ള തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. എരുമേലിയിൽനിന്നും ശബരിമലയിലേക്കുള്ള ദൂരം കുറഞ്ഞ പാത മുക്കൂട്ടുതറ വഴിയാണ് കടന്നു പോകുന്നത്. ഈ പാത 2011-ൽ, അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച് പുനർനിർമിച്ചിരിക്കുന്നു.

നാട്ടുരാജക്കന്മാർ പടനയിച്ച് മുന്നേറിയിരുന്ന കാലങ്ങളിൽ വിശ്രമിച്ചിരുന്ന, മൂന്ന് വഴികൾ കൂടിച്ചേരുന്ന തറയാണ് മുക്കൂട്ടുതറയായി മാറിയതെന്ന് കരുതപ്പെടുന്നു. ശബരിമല പരമ്പരാഗതപാതയിലുള്ള പേരൂർതോട് മുക്കൂട്ടുതറയിലൂടെ കടന്നുപോകുന്നു. മുക്കൂട്ടുതറ ഞായറാഴ്ച ചന്ത വളരെ പ്രശസ്തമാണ്. സമീപമുള്ള വിദ്യാലയങ്ങളിൽ വെൺകുറിഞ്ഞി എസ്. എൻ. ഡി. പി. ഹയർ സെക്കണ്ടറി സ്കൂൾ ആണ് പ്രമുഖമായ ആദ്യകാല വിദ്യാഭ്യാസസ്ഥാപനം. മുക്കൂട്ടുതറ ജംഗ്ഷനിൽ നിന്നും ഒരു(1)കി.മീ.ദൂരെ എരുമേലി റോഡിനരികിലായി എം.ഈ.എസ് കോളേജ് സ്ഥിതി ചെയ്യുന്നു. അസ്സീസ്സി ഹോസ്പിറ്റലാണ് മുക്കൂട്ടുതറയിലെ പ്രമുഖ ആതുരാലയം. അസ്സീസ്സി സ്കൂൾ ഓഫ് നർസിങ് ,കോളജ് ഓഫ് നർസിങ് എന്നീ മെഡിക്കൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ ആതുരാലയത്തിന്റെ അനുബന്ധസ്ഥാപനങ്ങളായി പ്രവർത്തിക്കുന്നു. ചെറുപുഷ്പം ഹോസ്പിറ്റൽ മുക്കൂട്ടുതറയിലെ മറ്റൊരു ആതുരാലയമാണ്.1966 സെപ്റ്റംബറിൽ ആരംഭിച്ച മുക്കൂട്ടുതറ പബ്ലിൿ ലൈബ്രറി ഇവിടെ പ്രവർത്തനം തുടരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുക്കൂട്ടുതറ&oldid=2648531" എന്ന താളിൽനിന്നു ശേഖരിച്ചത്