എരുമേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എരുമേലി
അപരനാമം: മത മൈത്രിയുടെ ഈറ്റില്ലം
Kerala locator map.svg
Red pog.svg
എരുമേലി
9°28′16″N 76°45′54″E / 9.471093°N 76.765038°E / 9.471093; 76.765038
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാർ
വിസ്തീർണ്ണം 82.35 ചതുരശ്ര കിലോമീറ്റർചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686509
+04828
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, വാവർ പള്ളി, എരുമേലി പേട്ടതുള്ളൽ, ചന്ദനകുടം

കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് എരുമേലി. കോട്ടയം നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയായി മണിമലയാറിന്റെ തീരത്തായി ആണ് എരുമേലി സ്ഥിതിചെയ്യുന്നത്. ഇവിടെ ഒരു പ്രശസ്തമായ ശാസ്താവ് ക്ഷേത്രവും വാവരുടെ പള്ളിയും ഉണ്ട്. വാവർ അയ്യപ്പന്റെ അടുത്ത സുഹൃത്തായിരുന്നു എന്നാണ് വിശ്വാസം. ഈ രണ്ടു സ്ഥലങ്ങളും പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളാണ്. എരുമേലിയിലെ പേട്ടതുള്ളൽ പ്രശസ്തമാണ്. ധാരാളം ആളുകൾ കൂടിച്ചേർന്ന് പേട്ടതുള്ളുന്നു. ഈ പ്രദേശത്തെ തനതു വാദ്യോപകരണങ്ങൾ പേട്ടതുള്ളലിന് ഉപയോഗിക്കുന്നു. ശബരിമല തീർത്ഥാടനകാലത്ത് എരുമേലിയിൽ മതപരമായ ഉത്സവങ്ങളുടെ ഒരു അന്തരീക്ഷമാണ് ഉള്ളത്.

എരുമേലി വാവരുടെ പള്ളി

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എരുമേലി&oldid=2421899" എന്ന താളിൽനിന്നു ശേഖരിച്ചത്