പനയമ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ കറുകച്ചാൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പനയമ്പാല. കറുകച്ചാൽ - മല്ലപ്പള്ളി റോഡിൽ വെട്ടിക്കാവുങ്കൽ മുതൽ നടുക്കപ്പടി വരെയുള്ള സ്ഥലവും, കവളിമാവ് വഴിയിൽ ചെരുപുരം വരെയും ഉള്ള സ്ഥലങ്ങൾ പനയമ്പാല എന്നാ പേരിൽ അറിയപ്പെടുന്നു - സെൻറ് സെബാസ്ത്യൻ കത്തോലിക്കാ ദൈവാലയം ഇവിടെയാണു സ്ഥിതി ചെയ്യുക. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലെ ഈ ദേവാലയത്തിലെ വികാരി റവ.ഫാ.ജോൺസൺ തുണ്ടിയിലാണ്. 150 അംഗങ്ങളുള്ള ഈ ഇടവകയിൽ പതിവായി രാവിലെ 6.30യ്ക്കു വി.കുർബാനയുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിക്കു നടക്കുന്ന വചന പ്രഘോഷണത്തിലും ആരാധനയിലും അനേകായിരങ്ങൾ സംബന്ധിക്കുന്നു

"https://ml.wikipedia.org/w/index.php?title=പനയമ്പാല&oldid=3307445" എന്ന താളിൽനിന്ന് ശേഖരിച്ചത്