ചിങ്ങവനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് ചിങ്ങവനം.

സ്ഥാനം[തിരുത്തുക]

എം. സി. റോഡിൽ കോട്ടയം ചങ്ങനാശേരി റൂട്ടിൽ മധ്യഭാഗത്തായി ആണു ഈ പട്ടണത്തിന്റെ ഭൂമിശാസ്ത്രമായ സ്ഥാനം.വിശാലമായ പാടശേഖരങ്ങളാൽ സമൃദ്ധമാണു ഈ പ്രദേശം. ഈ പ്രദേശം കോട്ടയം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നു.

സാമുദായികം[തിരുത്തുക]

ക്നാനായ യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനം ചിങ്ങവനമാണ്. ക്നാനായ യാക്കോബായ സുറിയാനി സഭയുടെ മൂന്ന് ദേവാലയങ്ങളും, ക്നാനായ കത്തോലിക്ക സുറിയാനി സഭയുടെ ഒരു ദേവാലയവും, മലങ്കര കത്തോലിക്ക സഭയുടെ ഒരു ദേവാലയവും,മലങ്കര ഒർത്തൊഡോക്സ് സഭയുടെ ഒരു ദേവാലയമും ഉൾപ്പെടെ 6 ക്ക്രിസ്ത്യൻ ദേവാലയങ്ങളും, കരിമ്പിൽ ക്ഷേത്രം,പറമ്പത്ത് ക്ഷേത്രം, എസ്.എൻ.ഡി.പി. ക്ഷേത്രം തുടങ്ങിയ ഹൈന്ദവ ദേവാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.പനച്ചിക്കാടു ക്ഷേത്രം ഇവിടെ നിന്ന് 3 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

പണ്ട് സിംഹങ്ങൾ നിറഞ്ഞ വനം ആയിരുന്നുവെന്നും, "സിംഹവനം" ലോപിച്ച് "ചിങ്ങവനം" ആയി എന്നും പറയപ്പെടുന്നു.

വ്യാപാരവും വ്യവസായവും[തിരുത്തുക]

ഏതാനും വർഷങ്ങൾക്കു മുൻപു വരെ ട്രാവൻകൂർ ഇലക്ട്രോ കെമിക്കൽസ് ലിമിറ്റഡ് (TECIL) ഇവിടുത്തെ ഒരു പ്രധാന വ്യവസായ സ്ഥാപനമായിരുന്നു. തൊഴിൽ സമരങ്ങളും മറ്റ് അനുബന്ധ പ്രശ്നങ്ങളും മൂലം അതു അടച്ചു പൂട്ടി. ഇപ്പൊൾ ഇവിടുത്തെ പ്രധാന വ്യവസായം റബ്ബർ കേന്ദ്രീകൃതമാണു. ഫാക്ടിന്റെ ഒരു ഗോഡൗൺ ഇവിടെ പ്രവർത്തിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ചിങ്ങവനം&oldid=3813611" എന്ന താളിൽനിന്ന് ശേഖരിച്ചത്