മോനിപ്പള്ളി
മോനിപ്പള്ളി | |
---|---|
town | |
Knanaya Church | |
Nickname(s): Monippally - 'The Spicy Virgin Village' | |
Coordinates: 9°48′23″N 76°34′31″E / 9.806462°N 76.575351°E | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686636 |
വാഹന റെജിസ്ട്രേഷൻ | KL-67 |
Nearest city | Pala |
Lok Sabha constituency | Kottayam |
കേരളത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് മോനിപ്പള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പേരിന് പിന്നിൽ
[തിരുത്തുക]മോഹനപ്പള്ളി എന്നതിൽ നിന്നോ അല്ലെങ്കിൽ മുനിമാരുടെ പള്ളി (മുനിപ്പള്ളി) എന്നതിൽ നിന്നോ ആകാം മോനിപ്പള്ളി എന്ന പേർ വന്നതെന്ന് പറയപ്പെടുന്നു.
മോനിപ്പള്ളി ചുക്ക്
[തിരുത്തുക]മഞ്ഞൾ, കച്ചോലം, കൈതച്ചക്ക, കുരുമുളക്, റബർ തുടങ്ങിയവ വ്യാപകമായി കൃഷി ചെയ്യുന്ന ഈ പ്രദേശം വളരെ പണ്ടുമുതൽ തന്നെ ഇഞ്ചിയുല്പാദനത്തിന് പ്രസിദ്ധമായിരുന്നു. കേരളത്തിലെ ആദ്യത്തെ ഇഞ്ചി സഹകരണ സംഘം സ്ഥാപിച്ചത് ഇവിടെയാണ്. മോനിപ്പള്ളി ചുക്ക് എന്ന പേരിൽ ഇവിടെ നിന്ന് കയറ്റി അയയ്ക്കുന്ന ചുക്കിന് വിദേശവിപണിയിൽ ആവശ്യക്കാർ ഏറെയുണ്ട്.
സമ്പദ്‌വ്യവസ്ഥ
[തിരുത്തുക]കൃഷിക്ക് പുറമെ ഗ്രാമത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും ആശ്രയിക്കുന്നത് പ്രവാസികളെയാണ്. വലിയ തോതിൽ ആളുകൾ വിദേശത്തുപോയതും നാട്ടിലേക്ക് പണം അയക്കുന്നതും ഗ്രാമത്തിന് വളരെ ഉയർന്ന സാമൂഹിക-ജീവിത സൂചിക കൈവരിക്കുന്നതിനു കാരണമായി. ഉയർന്ന സാക്ഷരതാ നിലവാരം പുലർത്തുന്നതിനും ഇത് കാരണമായി. ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങൾ ഗ്രാമത്തിലെ മിക്കവാറും എല്ലാ വീടുകളിലും കാണാം.
പ്രധാനസ്ഥാപനങ്ങൾ
[തിരുത്തുക]ആരാധനാലയങ്ങൾ
- സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ടൗൺ ചർച്ച്, മോനിപ്പള്ളി
- മോനിപ്പള്ളി ദേവീ ക്ഷേത്രം
- സെന്റ്. തോമസ് ചർച്ച്, ചീങ്കല്ലേൽ
- സെന്റ്. ജോസഫ്സ് ചർച്ച്, ഉദയഗിരി, ആച്ചിക്കൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെൻറ് എൽ.പി സ്കൂൾ, മോനിപ്പള്ളി
- ഹോളി ക്രോസ് എച്ച്.എസ്, മോനിപ്പള്ളി
- എൻ.എസ്.എസ്.എൽ.പി സ്കൂൾ, മോനിപ്പള്ളി
- സെൻറ് തോമസ് എൽ.പി. സ്കൂൾ, ചീങ്കല്ലേൽ
- ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ, ആച്ചിക്കൽ, , മോനിപ്പള്ളി
- എസ്. കെ. പി. എസ്, മോനിപ്പള്ളി
ആശുപത്രികൾ
- എം യു എം ഹോസ്പിറ്റൽ, മോനിപ്പള്ളി
- കാർഡിനൽ ഹോസ്പിറ്റൽ, ചീങ്കല്ലേൽ, മോനിപ്പള്ളി
അധികാരപരിധികൾ
[തിരുത്തുക]- പാർലമെന്റ് മണ്ഡലം - കോട്ടയം
- നിയമസഭ മണ്ഡലം - കടുത്തുരുത്തി
- താലൂക്ക് - മീനച്ചിൽ
- Panchayath uzhavoor
- വിദ്യഭ്യാസ ഉപജില്ല - രാമപുരം
- വിദ്യഭ്യാസ ജില്ല - പാലാ
- വില്ലേജ് - മോനിപ്പള്ളി
- പോലിസ് സ്റ്റേഷൻ - കുറവിലങ്ങാട്
എത്തിച്ചേരാനുള്ള വഴി
[തിരുത്തുക]റോഡ് വഴി - എം.സി റോഡിൽ കൂത്താട്ടുകുളത്തിനും കുറവിലങ്ങാടിനും ഇടയിലാണ് മോനിപ്പള്ളി.
റെയിൽ വഴി - അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ കുറുപ്പന്തറ (code: KRPP )കോട്ടയം
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം )
സമീപ ഗ്രാമങ്ങൾ
[തിരുത്തുക]
മോനിപ്പള്ളി ദേവീ ക്ഷേത്രം
മോനിപ്പിള്ളി ദേവീ ക്ഷേത്രത്തലെ ഉത്സവത്തിന് മുന്നോടിയായി രോഹിണി നാൾ മുതൽ ആയിലും നാൾ വരെ അത്താഴ പൂജയ്ക്കു ശേഷവും മകം നാളിൽ വെളുപ്പിനും ചൂട്ടു പടയണി നടത്തപ്പെടുന്നു .
മോനിപ്പിള്ളി ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ പെടുന്നതാണ് പടയണിയും ഐവർകളിയും . മകം നാളിൽ വെളുപ്പിന് 4 മണിയ്ക്കാണ് ഐവർകളി നടക്കുന്നത് .
പടയണി ഐതിഹ്യം
കൊടുങ്ങല്ലൂരിൽ നിന്നും രാജരാജേശ്വരി ദേവി മോനിപ്പിള്ളിയിലേയ്ക്ക് എഴുന്നെളളിയ സമയത്ത് ചൂട്ടുകൊണ്ട് ദീപം ഒരുക്കി അത്യാഹ്ലാദപൂർവ്വം ദേവിയെ വരവേറ്റതിന്റെ ഭാഗമാണ് ഇന്നും വ്രതാനുഷ്ഠാനത്തോടെ നടത്തപ്പെടുന്ന ചൂട്ടുപടയണി വഴിപാട് . ഇതിൽ അവകാശികളായ ചൂട്ടുനൽകിയ ചേമ്പാലയിൽ കുടുംബക്കാരും ചൂട്ടെരിച്ച് വഴികാണിച്ച ചെട്ടിക്കൽ കുടുംബക്കാരും ദേവിയുടെ അംഗരക്ഷകരായി ദേവിയ്ക്കൊപ്പം വന്ന കളരിക്കൽ കുടുംബക്കാരും ദേവിയെ വരവേറ്റ അന്നുമുതൽ വ്രതാനുഷ്ഠാനങ്ങളോടെ ചൂട്ടുപടയണി വഴിപാടായി നടത്തുന്നു .
ഐവർകളി ഐതിഹ്യം
കൗരവ - പാണ്ഡവ ചൂതുകളിയിൽ കൗരവരുടെ കള്ളചൂതിൽ പാണ്ഡവർ പരാജയപ്പെട്ടു . കൗരവ പാണ്ഡവ ധാരണപ്രകാരം പാണ്ഡവർ വനവാസം സ്വീകരിച്ചു . ഇതിൽ മനംനൊന്ത പാണ്ഡവ മാതാവ് കുന്തീദേവിയുടെ വ്യസനം കണ്ടറിഞ്ഞ ഭഗവാൻ ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദുരവസ്ഥകൾ മാറുന്നതിനായി കുന്തിമാതാവിനോട് തന്റെ പുത്രന്മാരെ അഞ്ചുപേരേയും കൊണ്ട് ആദിപരാശക്തിയുടെ തിരുനടയിൽ വ്രതാനുഷ്ഠാനത്തോടെ ദേവീസ്തുതിപാടി എഴരനാഴിക വെളുപ്പിന് ഐവർകളി നടത്തുവാൻ ഭഗവാൻ അരുളിചെയ്തു . ഭഗവാൻ ശ്രീകൃഷ്ണന്റെ ആജ്ഞാനുസരണം കുന്തിമാതാവ് തന്റെ മക്കളെ കൊണ്ട് ദേവിയുടെ തിരുനടയിൽ ഐവർകളി നടത്തുകയും പാണ്ഡവരുടെ ദുരവസ്ഥകൾ നീങ്ങിയതായും പുരാണം പറയുന്നു . മോനിപ്പിള്ളി ദേവീക്ഷേത്രത്തിൽ കൊടുങ്ങല്ലൂരിൽ നിന്നും ദേവി എഴുന്നെള്ളിയ കാലം മുതൽ അവകാശികളായ കളരിക്കൽ കുടുംബക്കാർ വ്രതാനുഷ്ഠാനത്തോടെ ഐവർകളി വഴിപാടായി നടത്തി വരുന്നു .
പടയണിക്കും ഐവർകളിക്കും അകമ്പടി സേവിക്കുന്ന വാദ്യമേളങ്ങൾ ഒരുക്കുന്നത് അവകാശികളായ പുത്തൻപുരയ്ക്കൽ കുടുംബക്കാരാണ് .
ചിത്രശാല
[തിരുത്തുക]-
സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ടൗൺ ചർച്ച്, മോനിപ്പള്ളി
-
സെന്റ് തോമസ് പള്ളി, ചീങ്കല്ലേൽ