പാലാ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാലാ
അപരനാമം: ളാലം

പാലാ
9°42′20″N 76°40′50″E / 9.7056°N 76.6806°E / 9.7056; 76.6806
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
'
'
'
വിസ്തീർണ്ണം 16.06ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,056
ജനസാന്ദ്രത 1,373/km2 (3,560/sq mi)/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
686574, 686575
+91-4822
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ പാലാ ജൂബിലി തിരുനാൾ, രാക്കുളി തിരുനാൾ, പാലാ വലിയപള്ളി

കേരളത്തിലെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് പാലാ. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമായ ഈ പട്ടണത്തിന്റെ മധ്യത്തിലൂടെ മീനച്ചിൽ നദി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. പ്രധാന നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. കരൂർ , ഭരണങ്ങാനം, മീനച്ചിൽ, മുത്തോലി എന്നീ പഞ്ചായത്തുകൾ പാലാ നഗരവുമായി അതിർത്തി പങ്കുവെക്കുന്നു.

ചരിത്രം[തിരുത്തുക]

പാലാ നഗരം ഉൾപ്പെടുന്ന മീനച്ചിൽ താലൂക്ക് പുരാതനകാലത്ത് തെക്കുംകൂർ, വടക്കൂംകൂർ, പൂഞ്ഞാർ എന്നീ രാജ്യങ്ങളുടെ ഭാഗമായിരുന്നു. പാലാ നഗരപ്രദേശത്തെ ഏറ്റവും പുരാതനമായ പാതയാണ് എം.പി റോഡ് (മൂവാറ്റുപുഴ-പുനലൂർ). മുൻകാലങ്ങളിൽ പാലായും ആലപ്പുഴയുമായി മീനച്ചിൽ നദിവഴി വാണിജ്യബന്ധം ഉണ്ടായിരുന്നു.

പേരിനു പിന്നിൽ[തിരുത്തുക]

മീനച്ചിലാറിനെ ഒരുകാലത്ത് പാലാഴി എന്നു വിശേഷിപ്പിച്ചിരുന്നു എന്നും അത്‌ ലോപിച്ചാണ്‌ പാലാ എന്ന പേരുണ്ടായതെന്നും ഒരു വിശ്വാസം ഉണ്ട്. എന്നാൽ അങ്ങാടി സ്ഥാപിച്ച പാലാത്ത് ചെട്ടിയാരുടെ സ്മരണാർത്ഥമാണ്‌ പാലാ എന്ന പേരുണ്ടായതെന്നും മറ്റൊരു വിശ്വാസം. [1]

വിദ്യാഭ്യാസ കലാലയങ്ങൾ[തിരുത്തുക]

പാലാ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് പാലായിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.[2] 1921-ൽ സെന്റ് തോമസ് സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1909-ൽ കണ്ണാടിയുറുമ്പിൽ മഠത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ 1921-ൽ മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.

സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ[തിരുത്തുക]

കോളേജുകൾ[തിരുത്തുക]

  • സെന്റ്. തോമസ് കോളേജ്

ആരാധനാലയങ്ങൾ[തിരുത്തുക]

ഹൈന്ദവക്ഷേത്രങ്ങൾ[തിരുത്തുക]

  • പെരുമാൾ ക്ഷേത്രം
  • ആനക്കുളങ്ങര ക്ഷേത്രം
  • ളാലം മഹാദേവക്ഷേത്രം
  • പുതിയകാവ് ദേവീ ക്ഷേത്രം
  • തൃക്കയിൽ ശിവക്ഷേത്രം
  • മുരിക്കുംപുഴ ദേവീക്ഷേത്രം
  • വെള്ളാപ്പാട് ദേവീക്ഷേത്രം
  • ഇടയാററ് മേലാങ്കോട്ട് ദേവീക്ഷേ(തം.
  • ഇടയാററ് സ്വയംഭൂ ഗണപതിക്ഷേ(തം.
  • പൂവരണി മഹാദേവക്ഷേ(തം.
  • ളാലം അമ്പലപ്പുറത്ത് ദേവീക്ഷേ(തം.
  • പുലിയന്നൂർ മഹാദേവക്ഷേ(തം.
  • കടപ്പാട്ടൂർ മഹാദേവക്ഷേ(തം.
  • ഊരാശാല സു(ബഹ്മണൃ ക്ഷേ(തം.
  • ആനക്കുളങ്ങര ദേവീ ക്ഷേ(തം.
  • തട്ടാറകത്ത് ക്ഷേ(തം.

ക്രിസ്തീയ ദേവാലയങ്ങൾ[തിരുത്തുക]

  • ളാലം പുത്തൻ പള്ളി
  • ളാലം കുരിശു പള്ളി
  • സെന്റ് എഫ്രം പള്ളി
  • സെന്റ് ജോസഫ് പള്ളി
  • സെന്റ് തോമസ്സ് പള്ളി
  • അരുണാപുരം പള്ളി
  • പാലാ വലിയ പള്ളി
  • ളാലം പഴയ പള്ളി
  • മാർ‌ത്തോമാ പള്ളി

മസ്ജിദുകൾ[തിരുത്തുക]

  • മസ്ജിദ്-ഉൽ -ഫലാഹ്

പ്രശസ്ത വ്യക്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "പാലാ മുനിസിപാലിറ്റി - ചരിത്രം". Archived from the original on 2012-04-28. Retrieved 2011-06-13.
  2. "നഗരസഭാ ചരിത്രം". പാലാ നഗരസഭ. Archived from the original on 2013-09-14. Retrieved 2013 സെപ്റ്റംബർ 14. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=പാലാ_നഗരസഭ&oldid=3776804" എന്ന താളിൽനിന്ന് ശേഖരിച്ചത്