പുലിയന്നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിലെ പാലായ്ക്ക് 3 കി.മി പടിഞ്ഞാറു മാറിയുള്ള ഒരു ഗ്രാമമാണു പുലിയന്നൂർ. മീനച്ചിൽ താലൂക്കിൽ മുത്തോലി പഞ്ചായത്തിൽ ആണ് പുലിയന്നൂർ. പാലാ-കോട്ടയം വഴിയിൽ ആണ് ഈ സ്ഥലം.

പുലിയന്നൂർ ക്ഷേത്രമാണു പുലിയന്നൂരിലെ പ്രധാന സവിശേഷത. കച്ചവടാദി കാര്യങ്ങൾക്കായി പാലായിലെത്തിയവർ ആവാം ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ. ചെട്ടിയാർ (വൈശ്യ), നായർ, ഈഴവ, ബ്രാഹ്മണ, നമ്പൂതിരി, വിശ്വകർമ്മ, ക്രിസ്ത്യൻ, പരവ വിഭാഗങ്ങളിൽപ്പെട്ട ഇവിടുത്തെ ജനങ്ങൾ ബഹു ഭൂരിപക്ഷവും കർഷകരാണ്. റബ്ബർ, നെല്ല്, വാഴ, കുരുമുളക്, കരിമ്പ് തുടങ്ങിയവയാണ് പ്രധാന കൃഷികൾ.

"https://ml.wikipedia.org/w/index.php?title=പുലിയന്നൂർ&oldid=835970" എന്ന താളിൽനിന്ന് ശേഖരിച്ചത്