തലയാഴം ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വൈക്കം ബ്ളോക്കിൽ തലയാഴം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 22.41 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തലയാഴം ഗ്രാമപഞ്ചായത്ത്. 10 വാർഡുകളായി വിഭജിച്ചിരിക്കുന്നു.
വേമ്പനാട്ടുകായലിന്റെ കിഴക്കേകരയിൽ വൈക്കം പട്ടണത്തിന്റെ തെക്കുകിഴക്കായി വ്യാപിച്ചിരിക്കുന്ന തലയാഴം നെൽപ്പാടങ്ങളും, തെങ്ങിൻതോപ്പുകളും, തോടുകളും, കായലോരങ്ങളും ചേർന്ന് മനോഹരമായ ഒരു കാർഷിക ഗ്രാമമാണ്. പഞ്ചായത്തിന്റെ വടക്കും പടിഞ്ഞാറുമായി ഏകദേശം 9 കിലോമീറ്റർ ദൈർഘ്യത്തിൽ കരിയാറും കി. ഭാഗത്ത് ഏകദേശം അതേ ദൈർഘ്യത്തിൽ കെ.വി. കനാലും തെ.പ. 3 കി.മീറ്ററോളം വേമ്പനാട്ട് കായലും നൈസർഗികാതിർത്തികളായി വർത്തിക്കുന്നു. തലയാഴം പഞ്ചായത്തിന് പൊതുവേ തീരസമതലം, താരതമ്യേന ഉയർന്ന സമതലം, ചതുപ്പുനിലം എന്നിവ ഇടകലർന്ന ഭൂപ്രകൃതിയാണുള്ളത്. പഞ്ചായത്തിലൂടെ ഒഴുകുന്ന മൂവാറ്റുപുഴ ആറ്, മീനച്ചിൽ ആറ് എന്നീ നദികളുടെ കൈവഴികൾ ഈ പ്രദേശത്തെ ജലസേചിതമാക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നു. 3 കി.മീറ്ററോളം വേമ്പനാട്ടുകായലുമായി അതിർത്തി പങ്കിടുന്ന ഈ പഞ്ചായത്തിന്റെ 3 വശങ്ങളും കായലിനാൽ ചുറ്റപ്പെട്ടിരിക്കുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടാൻ കരിയാറിന്റെ പതനമുഖത്ത് താൽക്കാലിക ബണ്ടു കെട്ടി 6 മാസം നീരൊഴുക്ക് തടയാറുണ്ട്. പഞ്ചായത്തിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗ്ഗം കൃഷിയാണ്. മത്സ്യബന്ധനം, കക്കവാരൽ എന്നീ മേഖലകളെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങളും ഈ പ്രദേശത്തുണ്ട്. പ്രധാന വിളയായ നെല്ലിനു പുറമേ തെങ്ങ്, വാഴ, പച്ചക്കറി എന്നിവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. കരിമണ്ണ് നിറഞ്ഞ് കൃഷിയോഗ്യമല്ലാതായിത്തീർന്ന 35-ൽ അധികം പാടശേഖരങ്ങൾ ഈ പഞ്ചായത്തിലുണ്ട്. മുമ്പ് മൃഗപരിപാലനത്തിൽ മുന്നിട്ടു നിന്ന ഇവിടം വെച്ചൂർ പശുവിലൂടെ കേരളം മുഴുവൻ അറിയപ്പെട്ടിരുന്നു. കുറുകിയ കാലുകളും ചെറിയ ഉടലുമുള്ള വെച്ചൂർ പശുക്കൾ ഇപ്പോൾ വംശനാശഭീഷണിയിലാണ്. തഴപ്പാ നെയ്ത്ത് ഉൾപ്പെടെ 26 ചെറുകിട വ്യവസായങ്ങൾ പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്. സെയ്ന്റ് സേവിയേഴ്സ് കോളജ്, സ്കൂളുകൾ, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, സഹകരണസംഘങ്ങൾ എന്നിവ ഇവിടത്തെ പ്രധാന പൊതു സ്ഥാപനങ്ങളാണ്.
അതിരുകൾ[തിരുത്തുക]
- തെക്ക് - വെച്ചൂർ പഞ്ചായത്ത്
- വടക്ക് - വൈക്കം നഗരസഭ, ഉദയനാപുരം, കല്ലറ പഞ്ചായത്തുകൾ
- കിഴക്ക് - കല്ലറ പഞ്ചായത്ത്
- പടിഞ്ഞാറ് - വൈക്കം നഗരസഭ, ടി.വി.പുരം പഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം എന്നിവ
വാർഡുകൾ[തിരുത്തുക]
തലയാഴം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- തോട്ടകം പടിഞ്ഞാറ്
- തോട്ടകം
- തോട്ടകം കിഴക്ക്
- കൂവം
- ഉല്ലല
- ഉല്ലല തെക്ക്
- പള്ളിയാട്
- പുന്നപ്പുഴി
- തലയാഴം വടക്ക്
- തൃപ്പക്കുടം
- പുത്തൻപാലം
- മാടപ്പള്ളി പടിഞ്ഞാറ്
- കൊതവറ
- കൊതവറ വടക്ക്
- ഇടഉല്ലല
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കോട്ടയം |
ബ്ലോക്ക് | വൈക്കം |
വിസ്തീര്ണ്ണം | 22.4 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,488 |
പുരുഷന്മാർ | 9734 |
സ്ത്രീകൾ | 9754 |
ജനസാന്ദ്രത | 870 |
സ്ത്രീ : പുരുഷ അനുപാതം | 1002 |
സാക്ഷരത | 94% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/thalayazhampanchayat/
- Census data 2001
- ↑ "തലയാഴം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തലയാഴം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |