കടുത്തുരുത്തി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലാണ് 36.31 ച.കി.മി വിസ്തൃതിയള്ള കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിവയാണ് [1]

 • മാന്നാർ
 • ഗവ: ഹൈസ്കൂൾ
 • കെ. എസ്. പുരം
 • മങ്ങാട്
 • അലരി
 • കടുത്തുരുത്തി
 • മൈലാടുംപാറ
 • പറമ്പ്രം
 • മുട്ടുചിറ
 • മുട്ടുചിറ വെസ്റ്റ്
 • വാലാച്ചിറ
 • ആദിത്യപുരം
 • കപിക്കാട്
 • മധുരവേലി
 • ആയാംകുടി
 • എഴുമാന്തുരുത്ത്
 • ആപ്പുഴ
 • വെള്ളാശ്ശേരി
 • പോളിടെക്നിക്ക്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് കടുത്തുരുത്തി
വിസ്തീര്ണ്ണം 36.31 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30,720
പുരുഷന്മാർ 15,209
സ്ത്രീകൾ 15,511
ജനസാന്ദ്രത 846
സ്ത്രീ : പുരുഷ അനുപാതം 1020
സാക്ഷരത 95%

പ്രത്യേകതകൾ[തിരുത്തുക]

 • കടുത്തുരുത്തി തളി മഹാദേവക്ഷേത്രം: കടുത്തുരുത്തി ടൗണിന്റെ ഹൃദയഭാഗത്ത് എറണാകുളം-കോട്ടയം റൂട്ടിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ശിവക്ഷേത്രമാണ് ശ്രീ തളി മഹാദേവക്ഷേത്രം. വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങൾക്കൊപ്പം ഒരു ശിവക്ഷേത്രത്രയം സൃഷ്ടിയ്ക്കുന്ന ഈ ക്ഷേത്രം, രണ്ടിടത്തുനിന്നും തുല്യദൂരത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യമനുസരിച്ച് ഈ മൂന്ന് ക്ഷേത്രങ്ങളിലെയും പ്രതിഷ്ഠ നിർവ്വഹിച്ചത് രാവണസഹോദരനായ ഖരൻ എന്ന അസുരനാണ്. നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ തളി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശിവൻ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. രണ്ടരയടി ഉയരം വരുന്ന ഇവിടത്തെ ശിവലിംഗം, മൂന്ന് ക്ഷേത്രങ്ങളിലെയും ശിവലിംഗങ്ങളിൽ വച്ച് ഏറ്റവും ചെറുതാണ്. പാർവ്വതീസമേതനായ ശിവനായാണ് സങ്കല്പം. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്കും ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠകളുണ്ട്. ഇവ കൂടാതെ വൈക്കത്തപ്പന്റെയും ഏറ്റുമാനൂരപ്പന്റെയും പ്രതിഷ്ഠകളും കാണാം. ധനുമാസത്തിലെ തിരുവാതിര ആറാട്ടായി പത്തുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ ശിവരാത്രിയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
 • തിരുവായാംകുടി മഹാദേവക്ഷേത്രം: കടുത്തുരുത്തിയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്ന മറ്റൊരു ശിവക്ഷേത്രമാണ് തിരുവായാംകുടി മഹാദേവക്ഷേത്രം. വൈക്കം മഹാദേവക്ഷേത്രവുമായി ഐതിഹ്യപരമായ ബന്ധമുള്ള ഈ ക്ഷേത്രം, വൈക്കം ക്ഷേത്രത്തിന്റെ അതേ അക്ഷാംശരേഖയിലാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം നിന്നിരുന്ന സ്ഥലം ശിവഭക്തനായിരുന്ന ഒരു നമ്പൂതിരിയുടെ ഇല്ലമായിരുന്നെന്ന് പറയപ്പെടുന്നു. എല്ലാമാസവും മുടങ്ങാതെ വൈക്കം ക്ഷേത്രത്തിൽ തൊഴുതുവന്നിരുന്ന ആ നമ്പൂതിരിയ്ക്ക് വാർദ്ധക്യത്തിൽ വൈക്കം വരെ പോകാൻ കഴിയാതായപ്പോൾ അദ്ദേഹം നിത്യേന നടത്തിയിരുന്ന ഹോമത്തിനിടയിൽ അഗ്നികുണ്ഡത്തിൽ നിന്ന് വൈക്കത്തപ്പൻ ഉയർന്നുവരികയായിരുന്നത്രേ! പിന്നീട് ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തി. പ്രധാനമൂർത്തിയായ തിരുവായാംകുടിയപ്പൻ സ്വയംഭൂലിംഗത്തിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ശ്രീകൃഷ്ണൻ, വീരഭദ്രൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്കും സന്നിധികളുണ്ട്. കുംഭമാസത്തിൽ അമാവാസി ആറാട്ടായി എട്ടുദിവസത്തെ ഉത്സവവും ഇതിനിടയിൽ വരുന്ന ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.

അവലംബം[തിരുത്തുക]

 1. "കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]