പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുപ്പള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പുതുപ്പള്ളി (വിവക്ഷകൾ) എന്ന താൾ കാണുക. പുതുപ്പള്ളി (വിവക്ഷകൾ)

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പള്ളം ബ്ളോക്കിൽ പുതുപ്പള്ളി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 22.4 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്. കോട്ടയം നഗരത്തിൽ നിന്ന് 5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - വാകത്താനം, കറുകച്ചാൽ പഞ്ചായത്തുകൾ
 • വടക്ക് - മണർകാട്, പാമ്പാടി പഞ്ചായത്തുകൾ, കോട്ടയം നഗരസഭ എന്നിവ
 • കിഴക്ക് - മീനടം, പാമ്പാടി പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - പനച്ചിക്കാട് പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകൾ ഇവയാണ് [1]

 • റബ്ബർബോർഡ്
 • തലപ്പാടി
 • വെള്ളുക്കുട്ട
 • വെണ്ണിമല
 • പയ്യപ്പാടി
 • കാഞ്ഞിരത്തുംമൂട്
 • പുതുപ്പള്ളി ടൌൺ
 • പിണ്ണാക്കുമല
 • പൊങ്ങൻപാറ
 • തോട്ടയ്ക്കാട്
 • പരിയാരം
 • വെട്ടത്തുകവല
 • എറികാട്
 • കൊച്ചാലുംമൂട്
 • ഇരവിനല്ലൂർ
 • അങ്ങാടി
 • എള്ളുകാല
 • പുമ്മറ്റം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
ബ്ലോക്ക് പള്ളം
വിസ്തീര്ണ്ണം 22.4 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,701
പുരുഷന്മാർ 13,597
സ്ത്രീകൾ 14,104
ജനസാന്ദ്രത 1237
സ്ത്രീ : പുരുഷ അനുപാതം 1037
സാക്ഷരത 97%

അവലംബം[തിരുത്തുക]

 1. "പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]