വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്
വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് | |
അപരനാമം മലയാളം നടന്നെത്തിയ വഴി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
പഞ്ചായത്ത് പ്രസിഡന്റ് | വർഗീസ് ആൻറണി[1] |
ജനസംഖ്യ • ജനസാന്ദ്രത |
32,118 (2001[update]) • 1,478/km2 (3,828/sq mi) |
സ്ത്രീപുരുഷ അനുപാതം | 1.01 ♂/♀ |
സാക്ഷരത | 97.3% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 21.73 ച.കി.മി. km2 (പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "ച" sq mi) |
കാലാവസ്ഥ • Precipitation |
Am (Köppen) • 2,743 mm (108 in) |
വെബ്‌സൈറ്റ് | lsgkerala.in/Vazhappallypanchayat/general-information |
9°26′31″N 76°30′00″E / 9.44203985°N 76.50°E കോട്ടയം ജില്ലയിലെ, ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ്, വാഴപ്പള്ളി കിഴക്ക് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്. കേരളത്തിൽ നിന്നും ലഭ്യമായ ഏറ്റവും പഴയ ലിഖിതം വാഴപ്പള്ളി ശാസനം കണ്ടുകിട്ടിയത് വാഴപ്പള്ളിയിലെ മഹാദേവർക്ഷേത്രത്തിൽ നിന്നുമാണ് [2]. ശാസനം എ.ഡി 832-ൽ ആണ് വാഴപ്പള്ളി ശാസനം എഴുതപ്പെട്ടതെന്നു കരുതുന്നു.[3]
ചരിത്രം
[തിരുത്തുക]തെക്കുംകൂറിന്റെയും തിരുവിതാംകൂറിന്റേയും ഭാഗമായിരുന്ന പഴയ വാഴപ്പള്ളി ഗ്രാമം ചങ്ങനാശ്ശേരി മുനിസിപാലിറ്റിക്കുവേണ്ടി, തിരിക്കുകയും തന്മൂലം വാഴപ്പള്ളിയുടെ കുറച്ചു ഭാഗങ്ങൾ ചങ്ങനാശ്ശേരി മുനിസിപ്പൽ നഗരത്തിനോട് ചേരുകയും (വാഴപ്പള്ളി) ബാക്കിയുള്ള ഭാഗങ്ങൾ ചേർത്ത് വാഴപ്പള്ളി ഗ്രാമപഞ്ചായത്തായി പുനർനിർമ്മിക്കുകയും ചെയ്തു. വാഴപ്പള്ളി മഹാക്ഷേത്രം പഴയ വാഴപ്പള്ളിയുടെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്. അന്ന് ചങ്ങനാശ്ശേരി, വാഴപ്പള്ളിയുടെ ഭാഗമായിരുന്നു. വാഴപ്പള്ളിഗ്രാമം തെക്ക് തിരുവല്ല (ഇടിഞ്ഞില്ലം) മുതൽ വടക്ക് കുറിച്ചി വരെയും, കിഴക്ക് തെങ്ങണ മുതൽ പടിഞ്ഞാറ് വെളിയനാട് വരെയും വ്യാപിച്ചിരുന്നു. പഴയ രാജപാതയായ പെരുവഴി കടന്നു പോകുന്നത് വാഴപ്പള്ളിയുടേ കിഴക്കെ അതിർത്തിയിലൂടെയാണ്. ചേരരാജാക്കന്മാരുടെ കാലത്ത് ഭരണ കാര്യങ്ങൾക്കായി പെരുമാക്കന്മാർ എഴുന്നള്ളിയിരുന്നത് വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ ആയിരുന്നു. അവിടെ നിന്നും പുറപ്പെടുവിച്ച പലകൽപ്പനകളും പിന്നീട് നമ്മുക്കു മുതൽക്കൂട്ടായിട്ടുണ്ട്; ഉദാ: വാഴപ്പള്ളി ശാസനം.
ജാതിവ്യവസ്ഥ, ജന്മിത്തം, അയിത്താചരണം തുടങ്ങിയവ ശക്തമായി നിലനിന്നിരുന്ന പ്രദേശമായിരുന്നു വാഴപ്പള്ളി. അധഃസ്ഥിതരുടെ ജീവിതം ദുരിതപൂർണമായിരുന്നു. 1934-ൽ മഹാത്മാഗാന്ധി വാഴപ്പള്ളി സന്ദർശിക്കുകയും ഇവിടുത്തെ ആനന്ദാശ്രമത്തിൽ വെച്ചുള്ള പൊതുയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അന്നേദിവസമാണ് (മലയാളമാസം മകരം ആറ്; വെള്ളിയാഴ്ച്ച) ഗാന്ധിജി ആനന്ദാശ്രമം ഉദ്ഘാടനം ചെയ്തത്. [4] 1928-ൽ ശ്രീ നാരായണ ഗുരു വാഴപ്പള്ളി സന്ദർശിക്കുകയും, ഇവിടെയുള്ള തേൻമാവിൻ തണലിൽ നാരായണഗുരുവാണ് നിർദ്ദേശിച്ചത്.[5]
അതിരുകൾ
[തിരുത്തുക]- കിഴക്ക് - തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി
- പടിഞ്ഞാറ് - ആലപ്പുഴ ജില്ലയിലെ വെളിയനാട്,നീലംപേരൂർ പഞ്ചായത്തുകൾ
- വടക്ക് - കുറിച്ചി, നീലംപേരൂർ (ആലപ്പുഴ ജില്ല) പഞ്ചായത്തുകൾ
- തെക്ക് - ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, പായിപ്പാട് ഗ്രാമപഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]വാഴപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- മുളക്കാംതുരുത്തി
- ചെട്ടിശ്ശേരി
- തുരുത്തി
- പുന്നമൂട്
- വടക്കേക്കര
- വെരൂർചിറ
- കൂനന്താനം
- പുതുച്ചിറക്കുഴി
- ഏനാച്ചിറ
- ചീരൻചിറ
- പുതുച്ചിറ
- മണ്ണാത്തിപ്പാറ
- ഇൻഡസ്ട്രിയൽ നഗർ
- കടമാൻചിറ
- വലിയകുളം
- കുരിശുംമ്മൂട്
- വക്കച്ചൻപടി
- ചെത്തിപ്പുഴക്കടവ്
- പുത്തൻകുളങ്ങര
- വെട്ടിത്തുരുത്ത്
- പറാൽ
കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
തൊഴിൽദായക മേഖല
[തിരുത്തുക]ഈ പഞ്ചായത്തിലെ സുപ്രധാന തൊഴിൽദായക മേഖല ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് തന്ന. 1962-ൽ ചെറുകിട വ്യവസായ എസ്റ്റേറ്റായി പ്രവർത്തനമാരംഭിച്ച ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഇന്ന് ദക്ഷിണേന്ത്യയിലെ റബ്ബർ, പ്ളാസ്റ്റിക് വ്യവസായ രംഗത്ത് പ്രമുഖസ്ഥാനം അലങ്കരിക്കുന്നു. പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിച്ചുപോരുന്ന മറ്റൊരു പ്രമുഖ സ്ഥാപനമായി സൌത്ത് കേരള ഫുഡ് പ്രോസസേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (നിറപറ) വളർന്നു വരുന്നു. കാനറ പേപ്പർമിൽ മറ്റൊരു തൊഴിൽദായക സ്ഥാപനമാണ്. ഈ പഞ്ചായത്തിലെ പുരാതന ജനവാസ കേന്ദ്രം തുരുത്തി ആണ്. ആദ്യകാലത്ത് മറ്റിടങ്ങളിലൊന്നും ആൾപ്പാർപ്പുണ്ടായിരുന്നില്ല. കാട്ടുമൃഗങ്ങളായിരുന്നു ഏറെയും. ഇന്നത്തെ കൊച്ചീത്ര കടവിന്തറ, ചങ്ങനാശ്ശേരി-കോട്ടയം തോടിന്റെ പടിഞ്ഞാറുഭാഗം എന്നിവിടങ്ങൾ ജനങ്ങൾ പാർത്തിരുന്ന തുരുത്ത് ആയിരുന്നു. പിൽക്കാലത്ത് തുരുത്തി എന്ന പേര് ഈ കരക്ക് ലഭിച്ചു. അടുത്തകാലം വരെ വാണിജ്യപ്രസിദ്ധമായിരുന്നു ഇവിടുത്തെ ചെത്തിപ്പുഴയും ചെത്തിപ്പുഴക്കടവും. കാഞ്ഞിരപ്പള്ളി മുതൽ വാഴപ്പള്ളിവരെയുള്ളവരുടെ പ്രധാന തൊണ്ടു വിപണന കേന്ദ്രമായിരുന്നു ഒരുകാലത്ത് ചെത്തിപ്പുഴക്കടവ്. നാനാജാതി മതസ്ഥർ ഇവിടെ ഒത്തുചേർന്നു ജീവിച്ചു പോരുന്നു.
ഗതാഗത സൗകര്യങ്ങൾ
[തിരുത്തുക]തിരുവനന്തപുരം-അങ്കമാലി (എം.സി. റോഡ്); ചങ്ങനാശ്ശേരി-കുമളി (സി.വി. റോഡ്) തുടങ്ങീയ പാതകൾ വാഴപ്പള്ളിയിലൂടെയാണ് കടന്നുപോകുന്നത്. എറണാകുളം-തിരുവനന്തപുരം റെയിൽപാതയും ഇതിലേ കടന്നുപോകുന്നു. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം 65 കി.മി. ദൂരവും,
വിദ്യാഭ്യാസസ്ഥാപനങ്ങൾ
[തിരുത്തുക]ചീരംചിറയിലെ മുതിർന്ന തലമുറക്കാരത്രയും പഠിച്ച് വളർന്ന മാതൃവിദ്യാലയമാണ് 1911 ൽ സ്ഥാപിതമായ ചീരഞ്ചിറ ഗവൺമെന്റ് യു.പി.സ്കൂൾ. പഞ്ചായത്തുടമസ്ഥതയിലുള്ള പറാൽ വിവേകാനന്ദാ എൽ.പി.സ്കൂൾ, തുരുത്തിയിലെ സെന്റ് തോമസ് എൽ.പി.സ്കൂൾ, ഇത്തിത്താനം ലിസ്യൂകാർമൽ എൽ.പി.സ്ക്കൂൾ, വെരൂർ സെന്റ് മേരീസ് എൽ.പി.എസ് എന്നിവ കൂടാതെ ഇംഗ്ളീഷ് മീഡിയമായി പ്രവർത്തിച്ച് വരുന്ന രണ്ട് അൺ എയിഡഡ് വിദ്യാലയങ്ങളും ഇവിടെയുണ്ട് ചീരഞ്ചിറയിലെ ഫാദർ റ്റി.സി.ജേക്കബ്ബ് മെമ്മോറിയൽ യു.പി.സ്കൂളും, ചെത്തിപ്പുഴയിലെ ക്രിസ്തുജ്യോതി ഹൈസ്കൂളും. ഹൈസ്കൂളുകൾ
- വാഴപ്പള്ളി ഗവ. വക്കേഷണൽ ഹൈസ്കൂൾ[6],
- സെ.തെരാസസ് ഹൈസ്കൂൾ,
- അമൃതാ വിദ്യാലയം,
- സെ.ബർക്കുമാൻസ് ഹൈസ്കൂൾ,
- ആർച്ചുബിഷപ്പ് കാവുക്കാട്ട് മെമ്മോറിയല് (എ.കെ.എം) ഹൈസ്കൂൾ,
- ക്രിസ്തുജ്യോതി ഇ.മീ. ഹൈസ്കൂൾ,
- വടക്കേക്കര ഗവ. ഹയർ സെക്കന്ററി സ്കൂൾ,
കോളേജുകൾ
- സെ.ബർക്കുമാൻസ് കോളേജ്,
- അസംപ്ഷൻ കോളേജ് എന്നിവയാണ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
പുസ്തകശാല
[തിരുത്തുക]- ചീരഞ്ചിറ കോസ്മോ പൊളിറ്റൻ ലൈബ്രറി,
- വെരൂർ പബ്ളിക് ലൈബ്രറി,
- വടക്കേക്കര വള്ളത്തോൾ പബ്ളിക് ലൈബ്രറി,
- കൂനന്താനം ടാഗോർ സ്മാരക ഗ്രന്ഥശാല എന്നിവയാണ് 1950-കളിലായി പ്രവർത്തനം തുടങ്ങിയ ഗ്രന്ഥശാലകൾ.
തീർത്ഥാടന കേന്ദ്രങ്ങൾ
[തിരുത്തുക]എല്ലാ മതസ്ഥർക്കും അവരുടേതായ ആരാധനാലയങ്ങളുണ്ട്. ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കംകൂടിയ ക്ഷേത്രങ്ങളാണ് തുരുത്തി ശ്രീധർമ്മശാസ്താക്ഷേത്രം, വെരൂർ ശ്രീധർമ്മശാസ്താക്ഷേത്രം എന്നിവ. തുരുത്തിയിലെ ഈശാനത്തു കാവു ദേവീക്ഷേത്രം, ചെറുവള്ളിക്കാവു ദേവീക്ഷേത്രം എന്നിവ അഞ്ചീശ്വരൻമാരുടെ ക്ഷേത്രങ്ങളാണ്. പറാൽ അറയ്ക്കൽ ദേവീക്ഷേത്രവും കാലപ്പഴക്കം അവകാശപ്പെടുന്നതുതന്നെ. എന്നാൽ വടക്കേക്കരയിലെ ശ്രീധർമ്മശാസ്താ ക്ഷേത്രം സ്വയം ഭൂവിഗ്രഹമുള്ള ക്ഷേത്രമാണെന്ന് പഴമക്കാർ പറയുന്നു. കുംഭത്തിലെ ഉത്രം തിരുന്നാളിലാണ് ഇവിടുത്തെ പ്രധാന ഉത്സവം. 1838 -ൽ സ്ഥാപിതമായ തുരുത്തിയിലെ സെന്റ്മേരീസ് കത്തോലിക്കാ പള്ളിയാണ് ഏറെ പഴക്കമുള്ള ദേവാലയം. ചെത്തിപ്പുഴ തിരുഹൃദയ പള്ളി, വെരൂർ സെന്റ് ജോസഫ് പള്ളി, തുരുത്തി സി.എസ്.ഐ പള്ളി, സെന്റ് ജോർജ് ക്നാനായ പള്ളി, ചീരംചിറയിലെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി, രക്ഷാസൈന്യ പള്ളി എന്നിവയും പുരാതനവും പ്രസിദ്ധവുമാണ്. വടക്കേക്കരയിലും പറാലും മുസ്ളീം പള്ളികൾ സ്ഥാപിതമായിട്ടുണ്ട്. പറാൽ, വടക്കേക്കര, വെരൂർ എന്നിവിടങ്ങളിലെ പള്ളികൾ ഈ പഞ്ചായത്തിലെ ആരാധനാലയങ്ങളുടെ പട്ടികയിൽപ്പെടുന്നു.
വാഴപ്പള്ളി മഹാക്ഷേത്രം[7], കൽക്കുളത്തുകാവ് ദേവീ ക്ഷേത്രം, വാഴപ്പള്ളി പടിഞ്ഞാറ് സെ.മേരീസ് ഇടവക പള്ളി, മോർക്കുളങ്ങര ദേവി ക്ഷേത്രം, അന്നപൂർണ്ണേശ്വരീ ദേവി ക്ഷേത്രം, വടക്കേക്കര സെ.മേരീസ് പള്ളി, വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മഞ്ചാടിക്കര രാജരാജേശ്വരീ ക്ഷേത്രം, ചെത്തിപ്പുഴ പള്ളി, പാറേൽ സെ.മേരീസ് പള്ളി, മതുമൂല ഗത്സമനി ആശ്രമം പള്ളി.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "വാഴപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ -- പുതുശ്ശേരി രാമചന്ദ്രൻ -- കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം
- ↑ കേരള ചരിത്രം -- എ. ശ്രീധരമേനോൻ -- ഡി.സി. ബുക്സ്
- ↑ http://www.mathrubhumi.com/kottayam/news/102476-local_news-kottayam-%E0%B4%9A%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/kottayam/news/102476-local_news-kottayam-%E0%B4%9A%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/php/newsDetails.php?news_id=12273783&n_type=RE&category_id=1&Farc=&previous=[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.mathrubhumi.com/php/newsDetails.php?news_id=12258515&n_type=RE&category_id=1&Farc=&previous=[പ്രവർത്തിക്കാത്ത കണ്ണി]