വിക്കിപീഡിയ:വിക്കിപദ്ധതി/കേരളത്തിലെ സ്ഥലങ്ങൾ
മലയാളം വിക്കിപീഡിയയിലെ കേരളത്തിലെ സ്ഥലങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ അടുക്കി പെറുക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് കേരളത്തിലെ സ്ഥലങ്ങൾ എന്ന വിക്കിപദ്ധതിഉടെ ലക്ഷ്യം. ഈ പദ്ധതിയുടെ ഭാഗമായി വരുന്ന ചില കാര്യങ്ങൽ താഴെപറയുന്നവ ആണ്.
- കേരളത്തിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ പരിപാലിക്കുക
- കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക-യിലുള്ള എല്ലാ പഞ്ചായത്തുകൾക്കും ലേഖനം തുടങ്ങുക
- കേരളത്തിലെ ഏതെങ്കിലും ഒരു സ്ഥലത്തെക്കുറിച്ചുള്ള വിക്കി ലേഖനത്തിന് ഉള്ളടക്കം വളരെ കുറവാണെങ്കിൽ പ്രസ്തുത ലേഖനം അതുൾക്കൊള്ളുന്ന പഞ്ചായത്തിന്റെ ഉപവിഭാഗമാക്കി മാറ്റുക.
- കേരളത്തിലെ ഏതെങ്കിലും ഒരു സ്ഥലത്തെക്കുറിച്ചുള്ള വിക്കി ലേഖനം പ്രസ്തുത സ്ഥലം ഉൾക്കൊള്ളുന്ന പഞ്ചായത്ത് ലേഖനത്തിന്റെ ഉപവിഭാഗമായി ഉണ്ടായിരിക്കുകയും, ആ വിഭാഗത്തിനു് വെറേ ലേഖനമായി നിൽക്കാനുള്ള ഉള്ളടക്കം ഉണ്ടായിരിക്കുകയും ചെയ്യുകയാണെങ്കിൽ, പ്രസ്തുത ഉള്ളടക്കം ആധാരമായി ഉപയോഗിച്ച് ആ സ്ഥലത്തിനായി വേറൊരു ലേഖനം തുടങ്ങുക.
- കേരളത്തിലെ ഓരോ താലൂക്കിനെക്കുറിച്ചും ലേഖനം തുടങ്ങുക (പഞ്ചായത്ത് ലേഖനങ്ങൾ പൂർത്തിയായതിന് ശേഷം)
- കേരളത്തിലെ സ്ഥലങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾക്ക് വേണ്ട നയങ്ങൾ രൂപീകരിക്കുക.
- അപൂർണ്ണം/വൃത്തിയാക്കേണ്ട ലേഖങ്ങളിൽ ഈ ഫലകം ചേർക്കുക. ലേഖനം പൂർണ്ണമായാൽ/വൃത്തിയായാൻ ഫലകം നീക്കം ചെയ്യുക.
- അപൂർണ്ണം/വൃത്തിയാക്കേണ്ട ലേഖനങ്ങളുടെ പട്ടിക
- പഞ്ചായത്തുകളിൽ ഇൻഫോബോക്സ് ചേർക്കുമ്പോൾ ഫലകം:ഗ്രാമപഞ്ചായത്ത്‌വിവരപ്പെട്ടി എന്ന ഇൻഫോബോക്സ് ചേർക്കുക.
സഹായ കണ്ണികൾ
[തിരുത്തുക]- http://www.lsg.kerala.gov.in/htm/website.php?lang=ml - ഗ്രാമപഞ്ചായത്തുകളുടെ ഔദ്യോഗിക വെബ്ബ്സൈറ്റ് കണ്ണികൾ
- http://www.kerala.gov.in/dept_panchayat/index.htm ഗ്രാമപഞ്ചായത്തുകളുടെ കണ്ണികൾ
- http://www.kerala.gov.in/knowkerala/districs.htm# പൊതുവായ വിവരങ്ങൾ
- http://www.lsg.kerala.gov.in/pages/lb_general_info.php?intID=1 ഉപയോഗപ്പെടും.
- http://www.trend.kerala.gov.in/trend/trendsite/main/Election2010.html പുതിയ വിവരങ്ങൾ
എഴുതുവാൻ ഉള്ളവ
[തിരുത്തുക]- കോഴിക്കോട് കോർപ്പറേഷൻ
- കൊയിലാണ്ടി താലൂക്ക്
- കോഴിക്കോട് താലൂക്ക്
- തിരൂരങ്ങാടി താലൂക്ക്
- തിരൂർ താലൂക്ക്
- മണ്ണാർക്കാട് താലൂക്ക്
- പാലക്കാട് താലൂക്ക്
- കോഴഞ്ചേരി താലൂക്ക് (പത്തനംതിട്ട)
- നെയ്യാറ്റിൻകര താലൂക്ക്
- മീനച്ചിൽ താലൂക്ക്
- വർഗ്ഗം:കേരളത്തിലെ ജില്ലാ പഞ്ചായത്തുകൾ - 12
അംഗങ്ങൾ
[തിരുത്തുക]- --Shiju Alex|ഷിജു അലക്സ്
- --കിരൺ ഗോപി
- --ഋഷികേശ്
- --സിദ്ധാർത്ഥൻ
- --ബിനോയ്
- --വിഷ്ണു
- --എഴുത്തുകാരി
- --ടിനു ചെറിയാൻ
- --രാജേഷ് ഉണുപ്പള്ളി
- --നിയാസ് അബ്ദുൽസലാം
- --നവീൻ ഫ്രാൻസിസ് 03:19, 1 സെപ്റ്റംബർ 2011 (UTC)
- --ഡിവൈൻകുസുമംഎബ്രഹാം
- -- അഖില് അപ്രേം 07:18, 8 നവംബർ 2011 (UTC)
- --അഭിനവ്
- --ഉപയോക്താവ് :സെനിൻ അഹമ്മദ്-എപി
- --Jinoytommanjaly (സംവാദം)
ചെയ്യുന്ന ജോലി
[തിരുത്തുക]- ഉ:Sidnbot ഉപയോഗിച്ച് {{WP Kerala Places}} വിവിധ ലേഖനങ്ങളിൽ ചേർക്കുന്നു. ചെയ്തു
- ഒരേ പേരുകളുള്ള ലേഖനങ്ങളിൽ {{For}} ഫലകം ചേർക്കുന്നു.
- പ്രാരംഭ നടപടിയായി ഫലകം:ജില്ലകളിലെ ഭരണസംവിധാനത്തിൽ എല്ലാ ജില്ലകളിലേയും പഞ്ചായത്തുകൾ, താലൂക്കുകൾ, മുൻസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവ ചേർക്കുക. ചെയ്തു
- നിലവിലുള്ള ലേഖനങ്ങളിൽ അതാത് ജില്ലകളിലെ ഭരണ സംവിധാനത്തിന്റെ ഫലകം ചേർക്കുക. ചെയ്തു
- അപൂർണ്ണം/വൃത്തിയാക്കേണ്ട ലേഖങ്ങളിൽ ഫലകം:വൃത്തിയാക്കേണ്ട ഭരണസംവിധാനങ്ങൾ എന്ന ഫലകം ചേർക്കുക.
- എല്ലാ പഞ്ചായത്തുകളെപറ്റിയുമുള്ള അടിസ്ഥാന വിവരങ്ങൾ ചേർക്കുക
- പഞ്ചായത്ത് താളുകളിൽ ഇൻഫോബോക്സ് ചേർക്കൽ
- എല്ലാ പഞ്ചായത്തുകളെപറ്റിയുമുള്ള(ആദ്യം മലപ്പുറത്തിനകത്തുള്ളവ) അടിസ്ഥാന വിവരങ്ങൾ ചേർക്കുക
- കേരളത്തിലെ_ഗ്രാമപഞ്ചായത്തുകളുടെ_പട്ടിക മുഴുവനാക്കുക.
- പത്തനംതിട്ടയിലെ പഞ്ചായത്തുകളിലെ അടിസ്ഥാന വിവരങ്ങൾ എഴുതുവാൻ ശ്രമിക്കാം. ചെയ്തു
- ഒരേ പേരുകളുള്ള ലേഖനങ്ങളിൽ {{For}} ഫലകം ചേർക്കുവാൻ ശ്രമിക്കുന്നു.
- ഇംഗ്ലീഷ് വിക്കിപീഡിയിൽ കേരളത്തിലെ 1100+ പരം ഗ്രാമങ്ങളുടെ ലേഖനങ്ങൾ ചെയ്തു കഴിഞ്ഞു . എവിടെയും ചെയ്യണം ...
- കോട്ടയം ജില്ലയിലെ പഞ്ചായത്തുകളുടേയും സ്ഥലങ്ങളുടേയും വിവരങ്ങൾ എഴുതുവാൻ ശ്രമിക്കും.
- പഞ്ചായത്തുകളെപറ്റിയുമുള്ള അടിസ്ഥാന വിവരങ്ങൾ ചേർക്കുക
- കണ്ണൂർ ജില്ലയിലെ പഞ്ചായത്തുകളുടെ അടിസ്ഥാന വിവരങ്ങൾ ചേർക്കുന്നു.കണ്ണൂരിലെ ഗ്രാമങ്ങളുടെ വിവരങ്ങളും ചരിത്രവും പ്രത്യേകതകളും ചേർക്കാൻ ശ്രമിക്കുന്നു
ഫലകം:WP Kerala Places
[തിരുത്തുക]ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന എല്ലാ ലേഖനങ്ങളുടെയും സംവാദം താളിൽ {{WP Kerala Places}} എന്ന ഫലകം ചേർക്കേണ്ടതാണ്. പദ്ധതിയിൽ ഉൾപ്പെടുന്ന ലേഖനങ്ങളെ പെട്ടെന്ന് തരംതിരിക്കാനും പരിപാലിക്കാനും ഈ ഫലകത്തിന്റെ ഉപയോഗം സഹായിക്കും. ഫലകത്തിന്റെ ഉപയോഗത്തിന്റെ മാതൃക സംവാദം:തലവൂർ എന്ന താളിൽ കാണാവുന്നതാണ്.
ഫലകം:വൃത്തിയാക്കേണ്ട ഭരണസംവിധാനങ്ങൾ
[തിരുത്തുക]അപൂർണ്ണം/വൃത്തിയാക്കേണ്ട ലേഖങ്ങളിൽ ഈ ഫലകം ചേർക്കുക. ലേഖനം പൂർണ്ണമായാൽ/വൃത്തിയായാൻ ഫലകം നീക്കം ചെയ്യുക.അപൂർണ്ണമായ ലേഖനങ്ങളെ വളരെ പെട്ടെന്ന് തരംതിരിക്കൻ സാധിക്കും.ഈ ഫലകം ചേർത്തു കഴിഞ്ഞാൽ ലേഖനങ്ങളിൽ 'വിക്കിപദ്ധതി കേരളത്തിലെ സ്ഥലങ്ങൾ വൃത്തിയാക്കേണ്ട ഭരണസംവിധാനങ്ങൾ' എന്ന വർഗ്ഗം ചേരും. ഉദാഹരണം തലവൂർ ഗ്രാമപഞ്ചായത്ത് ലേഖനത്തിൽ കൊടുത്തിട്ടുണ്ട്.
ഉപയോക്തൃപെട്ടി
[തിരുത്തുക]പദ്ധതിയിൽ അംഗങ്ങളാവുന്നവർക്ക് {{kerala-places}} എന്ന ഉപയോക്തൃപെട്ടി ഉപയോഗിച്ച് താഴെ കൊടുത്തിരിക്കുന്ന ഫലകം ഉപയോക്താവിന്റെ താളിൽ പ്രദർശിപ്പിക്കാവുന്നതാണ്
|
മുനിസിപ്പാലിറ്റി/കോർപ്പറേഷൻ
[തിരുത്തുക]മുനിസിപ്പാലിറ്റികളേയും കോർപ്പറേഷനുകളേയും നഗരസഭ എന്നാണ് മലയാളത്തിൽ പറയാറുള്ളത്. നമുക്കിതിനെ തിരിച്ചറിയാൻ, മുനിസിപ്പാലിറ്റികളെ നഗരസഭ എന്നും, കോർപ്പറേഷനുകളെ കോർപ്പറേഷൻ എന്നു തന്നെയും ഉപയോഗിക്കാം എന്നു വിചാരിക്കുന്നു. തിരിച്ചാണ് വേണ്ടതെന്നുണ്ടെങ്കിൽ അങ്ങനെയുമാകാം. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --Vssun (സുനിൽ) 14:12, 22 ജൂലൈ 2010 (UTC)
- മലയാളത്തിൽ മുനിസിപ്പാലിറ്റിയെയും, കോർപ്പറേഷനുകളെയും നഗരസഭ എന്നാണു വിളിച്ചു പോരുന്നതെന്നാണ് ഒരു നഗരസഭാ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത്. അപ്പോൾ നമുക്കും ഈ രീതി തന്നെ അവലംബിച്ചൂടെ ? --Anoopan| അനൂപൻ 05:04, 23 ജൂലൈ 2010 (UTC)
- മുനിസിപ്പാലിറ്റികളേയും കോർപ്പറേഷനുകളേയും വേർതിരിച്ച് കാണുന്ന നാമകരണരീതിയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം (കണ്ണൂർ മുനിസിപ്പാലിറ്റി, കൊച്ചി കോർപ്പറേഷൻ എന്നതിനു സമാനമായ പേരുകൾ) - --ഷാജി 18:36, 23 ജൂലൈ 2010 (UTC)
ഒന്നാമതേതിനോട് യോജിപ്പില്ല.. കാരണം ഇത് നമുക്ക് മനസിലാവുക എന്നതിലുപരി തിരയുന്നവറ്ക്ക് എളുപ്പമാക്കുക എന്നതാണല്ലോ നമ്മുടെ ആത്യന്തികലക്ഷ്യം. അതിനാൽ ഒന്നുകിൽ കോർപ്പറേഷൻ,മുനിസിപ്പാലിറ്റി എന്നോ അല്ലെങ്കിൽ രണ്ടിനേയും നഗരസഭ എന്നോ വിളിക്കാൻ താല്പര്യം വിഷ്ണു 17:18, 24 ജൂലൈ 2010 (UTC)
- @വിഷ്ണു: തിരയുന്നവരുടെ കാര്യം റീഡയറക്റ്റുകൾ ഉപയോഗിച്ച് പരിഹരിക്കാം. --Vssun (സുനിൽ) 07:26, 25 ജൂലൈ 2010 (UTC)
മുനിസിപ്പാലാറ്റിയേയും, മുൻസിപ്പൽ കോർപ്പറേഷനുകളേയും വേർതിരിച്ചു തന്നെ കാണിക്കണം. ഏത് നാമം സ്വീകരിക്കണം എന്നുളളതിൽ ആശയകുഴപ്പമുണ്ട്. --കിരൺ ഗോപി 07:31, 25 ജൂലൈ 2010 (UTC)
- മുനിസിപ്പൽ കോർപ്പറേഷൻ എന്ന പ്രയോഗം, കേരളത്തിലുണ്ടോ? --Vssun (സുനിൽ) 09:17, 25 ജൂലൈ 2010 (UTC)
- രണ്ടും വേർതിരിച്ചറിയാൻ സൂചിപ്പിച്ചതാണ്. കോർപ്പറെഷന്റെ ആശയം ഉൾക്കൊള്ളുന്ന വാക്ക് മുനിസിപ്പൽ കോർപ്പറേഷൻ ആണ്. ഈ വാക്കുകൾ ഉൾക്കൊള്ളിക്കണം എന്നല്ല. മറിച്ച് വേർതിരിച്ചറിയാൻ പറ്റിയ വാക്ക് ഉപയോഗിക്കണം എന്നാണ് ഉദ്ദേശിച്ചതാണ്. എഴുതിയപ്പോൾ ഉദ്ദേശിച്ച കാര്യം മാറിപ്പോയി. --കിരൺ ഗോപി 09:32, 25 ജൂലൈ 2010 (UTC)
- വേർതിരിച്ചറിയുന്നതിനു് നേരത്തേ സുനിൽ അഭിപ്രായപ്പെട്ടതു പ്രകാരം ചെയ്യുന്നതാകും ഉചിതം --Anoopan| അനൂപൻ 14:02, 26 ജൂലൈ 2010 (UTC)
- അതെ.നഗരസഭയുടെ വലിയ രൂപമാണ് കോർപ്പറേഷൻ. നഗരസഭയെന്നും കോർപ്പറേഷനുമെന്നുതന്നെയാണ് സാധാരണ ഉപയോഗിക്കുന്നത്.. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിങ്ങനെ ഉപയോഗം വളരെ കുറവാണ്. തീരുമാനം താമസിപ്പിക്കുന്നതെന്തിനാ?--തച്ചന്റെ മകൻ 05:45, 1 നവംബർ 2010 (UTC)
- ഇത് പ്രാവർത്തികമാക്കാം എന്നു കരുതുന്നു. ചർച്ചയുടെ ഫലമായി Corporation കോർപ്പറേഷനുകളെന്നും Municipality നഗരസഭകളേന്നും ആക്കാം ആവിശ്യമായ ഒരു തിരിച്ചു വിടൽ നടത്തുകയും ചെയ്യാം.
ഉദാ: തലക്കെട്ട് :തിരുവനന്തപുരം കോർപ്പറേഷൻ
- തിരിച്ചുവിടലുകൾ: Thiruvananthapuram Corporation, തിരുവനന്തപുരം നഗരസഭ
തലക്കെട്ട്: അടൂർ നഗരസഭ
- തിരിച്ചുവിടലുകൾ:അടൂർ മുനിസിപ്പാലിറ്റി, Adoor Municipality
--കിരൺ ഗോപി 08:36, 2 നവംബർ 2010 (UTC)
- ഇക്കാര്യത്തിൽ എന്താണു തീരുമാനം? --Anoopan| അനൂപൻ 07:21, 3 നവംബർ 2010 (UTC)
- തിരുവനന്തപുരം കോർപ്പറേഷൻ, അടൂർ നഗരസഭ എന്നിങ്ങനെ മതിയാകും. വേണ്ടതിരിച്ചുവിടലുകളും കൂടി നടത്താം --കിരൺ ഗോപി 07:23, 3 നവംബർ 2010 (UTC)
- @കിരണേട്ടൻ -Hrishi 07:27, 3 നവംബർ 2010 (UTC)
എനിക്കും ഈ സംരംഭത്തിൽ പങ്കാളി ആകേണം എന്നുണ്ട്, മുകളിൽ കാണിച്ചിരിക്കുന്ന അംഗങ്ങൾ അല്ലാത്തവർ എഡിറ്റ് ചെയ്താൽ കുഴപ്പമുണ്ടോ.--Thomamvt 02:39, 3 ഓഗസ്റ്റ് 2011 (UTC)
- വിക്കിപീഡിയയിൽ ആർക്കും തിരുത്തലുകൾ വരുത്താം. ഇവിടെ പേരു ചേർത്തിരിക്കുന്നവർ, ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നവരാണ്. അതുകൊണ്ട് എന്തെങ്കിലും സംശയങ്ങളുണ്ടായാൽ അവരോട് ചോദിക്കാം എന്ന സൗകര്യമുണ്ട്. ധൈര്യമായി തിരുത്തലുകൾ വരുത്തുക. --Vssun (സുനിൽ) 08:17, 3 ഓഗസ്റ്റ് 2011 (UTC)
- ഇതൊന്നു നോക്കാമൊ ? ഫലകത്തിന്റെ സംവാദം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ--നവീൻ ഫ്രാൻസിസ് 09:57, 1 സെപ്റ്റംബർ 2011 (UTC)
കോർപ്പറേഷനെ മലയാളീകരിക്കാൻ മഹാനഗരസഭ എന്നാക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു?? --വൈശാഖ് കല്ലൂർ (സംവാദം) 13:37, 26 നവംബർ 2011 (UTC)
- In bangalore Mahapalike.. +1 മഹാനഗരസഭ --നവീൻ ഫ്രാൻസിസ് (സംവാദം) 09:05, 29 നവംബർ 2011 (UTC)
- മലയാളമാക്കാൻ വേണ്ടി സർവത്രഉപയോഗിക്കുന്ന കോർപ്പറേഷൻ എന്ന പദത്തെ മഹാനഗരസഭ എന്ന, ഒട്ടും ഉപയോഗിക്കാത്ത വാക്കിലേക് മാറ്റുന്നതിനെ അനുകൂലിക്കുന്നില്ല. --Vssun (സംവാദം) 01:53, 29 ഡിസംബർ 2011 (UTC)
- In bangalore Mahapalike.. +1 മഹാനഗരസഭ --നവീൻ ഫ്രാൻസിസ് (സംവാദം) 09:05, 29 നവംബർ 2011 (UTC)
പൂർത്തിയായ ജോലികൾ
[തിരുത്തുക]കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളെക്കുറിച്ചുമുള്ള അടിസ്ഥാന വിവരങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്നതിന്റെ ഭാഗമായി താഴെപ്പറയുന്ന ജില്ലകളിലെ എല്ലാ പഞ്ചായത്തുകളെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തിട്ടുണ്ട്.
- കൊല്ലം ജില്ല
- പാലക്കാട് ജില്ല
- വയനാട് ജില്ല
- കണ്ണൂർ ജില്ല
- ഇടുക്കി ജില്ല
- പത്തനംതിട്ട ജില്ല
- ആലപ്പുഴ ജില്ല
- കോട്ടയം ജില്ല
- എറണാകുളം ജില്ല
ബാക്കി 5 ജില്ലകളിലെ വിവരങ്ങൾ ചേർത്ത് ഈ പ്രവൃത്തി പൂർത്തിയാക്കേണ്ടതുണ്ട്. പൂർണ്ണമായ പട്ടിക ഇവിടെ കാണാം. --Anoopan| അനൂപൻ 07:31, 3 നവംബർ 2010 (UTC)