ഉപയോക്താവിന്റെ സംവാദം:Vssun

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉള്ളടക്കം

വിക്കിഡാറ്റ[തിരുത്തുക]

വിക്കിഡാറ്റയിൽ [1] കുറച്ച് പണിയുണ്ട്, മലയാളത്തിലെ ഇന്റർവിക്കി ബോട്ട് ഉപയോഗിച്ച് ചെയ്യാനാകുമോ? -- Raghith (സംവാദം) 07:08, 25 ജൂൺ 2013 (UTC)

പൈവിക്കി ബോട്ട് ഇതുവരെ വിക്കിഡേറ്റയിൽ ഓടിച്ചുനോക്കിയിട്ടില്ല. എന്താണ് തൽക്കാലത്തെ ആവശ്യം എന്ന് പറയാനാകുമെങ്കിൽ ഒരു ശ്രമം നടത്താം. --Vssun (സംവാദം) 07:15, 25 ജൂൺ 2013 (UTC)
  • മലയാളം വിക്കിയിലെ സ്പാർക്ക് പ്ലഗും ഇതര വിക്കിയിലെ Spark plugഉം വ്യത്യസ്ത ഡാറ്റവിക്കി ലിങ്കിലായിട്ടാണ്;ഇതു പോലെ നിരവധി താളുകളുണ്ട്. മലയാളം വിക്കി മാത്രമുള്ള ലിങ്കാണ് ഇത് Items_with_only_Malayalam_link.
  • ഇത് അത്തരത്തിലുള്ള വർഗ്ഗങ്ങളുടെ ലിസ്റ്റാണ് (Items_with_only_Malayalam_category_link).
  • ഇത് മലയാളം വിക്കിയിലെ വർഗ്ഗങ്ങളുടെയും തത്തുല്ല്യ ഇംഗ്ലീഷ് വിക്കിയുടെയും ലിസ്റ്റാണ് numbermerge/ml-en; ഇത് നേരിട്ട് മെർജ് ചെയ്യാവുന്നതാണ്. മറ്റുള്ളവ തിരഞ്ഞ് നോക്കി ചെയ്യേണ്ടി വരും.
മേല്പറഞ്ഞ ലിസ്റ്റ് ഉണ്ടാക്കിയത് വിക്കിഡാറ്റയിലെ (wikidata:User talk:Byrial) അഡ്മിനാണ്, അദ്ദേഹത്തോട് ചോദിച്ചാൽ കൂടുതൽ വിവരം ലഭിക്കാനിടയുണ്ട്. മേല്പറഞ്ഞ ഉപയോക്താവുമായിട്ട് സംവാദം നടത്തിയത് ഞാനാണ്, അദ്ദേഹം നിർമ്മിച്ച പ്രോഗ്രാം.-- Raghith (സംവാദം) 09:06, 25 ജൂൺ 2013 (UTC)
ആദ്യത്തെ കാര്യം തിരഞ്ഞുപിടിച്ച് മാന്വൽ ആയി മാറ്റുകയല്ലേ വഴിയുള്ളൂ? --Vssun (സംവാദം) 17:46, 25 ജൂൺ 2013 (UTC)
അതെ, ആദ്യത്തേതിന് ഓരോന്നും തിരഞ്ഞ് പിടിക്കണം. ഈ numbermerge/ml-en ലിസ്റ്റ് നേരിട്ട് മെർജ് ചെയ്യാവുന്നതാണ്. ഇതിന് അദ്ദേഹം ഉപയോഗിച്ച രീതി

The idea is that if a page in language 1 with a number in the title links to a page in language 2 with the same number in the title, then other pages in language 1 with the same text, but other numbers are candidates to link to pages in language 2 with the same text as before and matching numbers.","for a pair of items to be found, you have to have at least one case where the same texts already are linked together with other numbers. Otherwise the program cannot know that "-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ" are releated to "th-century disestablishments" as it have no idea about the meanings of the texts. (The pattern count in each line indicates how many pages in the two languages are already linked using the same texts but other numbers).

ഇത് പോലെ ഒരേ പാറ്റേണിലുള്ളവ (ഇന്റർവിക്കി ശരിയാവാത്തത്) ലിസ്റ്റ് ചെയ്താൽ അവ ഒരുമിച്ച് മെർജ് ചെയ്യാം. -- Raghith (സംവാദം) 04:29, 26 ജൂൺ 2013 (UTC)

നിലവിൽ ഇങ്ങനെ മെർജ് ചെയ്തിട്ടുണ്ടോ? ഈ ലിസ്റ്റിലുള്ളവയെ മെർജ് ചെയ്യാൻ ബോട്ട് ഓടിക്കണം എന്നാണോ രാഘിത്ത് ഉദ്ദേശിക്കുന്നത്? --Vssun (സംവാദം) 04:39, 26 ജൂൺ 2013 (UTC)
നീണ്ട ലിസ്റ്റാണ്; ബോട്ടാണെങ്കിൽ ഒരുമിച്ച് ചെയ്യാൻ പറ്റില്ലെ, പരമാവധി ബോട്ട് ഉപയോഗിച്ച് ചെയ്തശേഷം ബാക്കിയുള്ളത് മാനുവലായി ചെയ്താൽ പോരെ? നിലവിൽ ബോട്ട് ഉപയോഗിച്ച് മെർജ് ചെയ്തിട്ടുണ്ടോ എന്നറിയില്ല.-- Raghith (സംവാദം) 05:16, 26 ജൂൺ 2013 (UTC)

വിശദീകരണത്തിന് നന്ദി. ബോട്ടുപയോഗിച്ച് മെർജ് ചെയ്യാൻ ശ്രമിക്കാം. --Vssun (സംവാദം) 05:21, 26 ജൂൺ 2013 (UTC)

നിലവിൽ അവരേതെങ്കിലും ബോട്ടുപയോഗിച്ച് മെർജ് ചെയ്യുന്നുണ്ടോ എന്ന് ബൈറിയാലിനോട് ചോദിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ ഒരെണ്ണം എഴുതി മെർജ് ചെയ്യാം. --Vssun (സംവാദം) 17:54, 6 ജൂലൈ 2013 (UTC)

d:Wikidata:Requests for permissions/Bot/VsBot കാണുക. കാര്യം ഓക്കെയാണെങ്കിൽ പിന്തുണക്കുക --Vssun (സംവാദം) 07:45, 7 ജൂലൈ 2013 (UTC)

☑Y നിലവിൽ വർഗ്ഗത്തിന് മാത്രമാണ് അപേക്ഷിച്ചതെന്നു കണ്ടു,ഫലകത്തിനും കൂടി ആ ബോട്ട് ഉപയോഗിച്ചാൽ നന്നായിരുന്നു. മിക്കവാറും ഫലകങ്ങൾക്ക് തത്തുല്യ ഇംഗ്ലീഷ് ഫലകത്തിന്റെ അതേ പേരാണ്, അവ മൊത്തമായി ലിസ്റ്റ് ചെയ്ത് (ബൈറിയാലിനോട് ആവശ്യപ്പെട്ട് അല്ലെങ്കിൽ നമ്മൾ തന്നെ ചെയ്ത്) മെർജ് ചെയ്യാവുന്നതാണ്. ഇത് പോലെ പലരീതിയിലും ക്വറി എഴുതി ലിസ്റ്റ് ഉണ്ടാക്കാമെന്നു കരുതുന്നു.-- Raghith (സംവാദം) 04:42, 8 ജൂലൈ 2013 (UTC)
ടൂൾസെർവർ ഉപയോഗിച്ചാലാണ് ഇത്തരം പട്ടികകൾ എളുപ്പത്തിലുണ്ടാക്കാൻ പറ്റുക. പട്ടികയുണ്ടാക്കാൻ അയാളോട് തന്നെ ആവശ്യപ്പെടാം. വർഗ്ഗങ്ങളുടെ കാര്യം കഴിഞ്ഞിട്ട് ഫലകങ്ങളിലേക്ക് കടക്കാം. --Vssun (സംവാദം) 07:02, 8 ജൂലൈ 2013 (UTC)
float ബൈറിയാൽ തന്ന വർഗ്ഗങ്ങളുടെ പട്ടിക പൂർണ്ണമല്ല, മൊത്തമായി പരിശോധിക്കേണ്ടി വരും. -- Raghith (സംവാദം) 07:12, 8 ജൂലൈ 2013 (UTC)

numbermerge/ml-en ഇത് തീർത്തിട്ടുണ്ട്. --Vssun (സംവാദം) 10:39, 11 ജൂലൈ 2013 (UTC)

float ശ്രദ്ധിച്ചു, ഇനിയും കാണണം ഇത്തരം താളുകൾ. ഫലകത്തിന്റെ കാര്യത്തിൽ വളരെ എളുപ്പത്തിൽ ലിസ്റ്റ് ലഭ്യമാകുമെന്ന് കരുതുന്നു; മിക്കവാറും ഫലകങ്ങൾക്ക് തത്തുല്യ ഇംഗ്ലീഷ് വിക്കിയുടെ അതേ പേരാണ്(ഫലകം:Merge, en:template:Merge). -- Raghith (സംവാദം) 10:56, 11 ജൂലൈ 2013 (UTC)


(വർഗ്ഗം:2-ആം സഹസ്രാബ്ദത്തിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ en:Category:2nd-millennium disestablishments)ഇവയിൽ തന്നെ ഒരേ പോലുള്ള 5 ഉപവർഗ്ഗങ്ങൾ
  • 13-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ‎
  • 14-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ‎
  • 19-ആം നൂറ്റാണ്ടിൽ അസ്തമിച്ച സാമ്രാജ്യങ്ങൾ‎
  • ..

ലഭ്യമാണ്; ഇത്തരം വർഗ്ഗങ്ങൾ ഇനിയും ലഭ്യമായേക്കാം. ഇവയുടെ പട്ടിക തയ്യാറാക്കി (മേല്പറഞ്ഞപോലെ ടൂൾസെർവർ ഉപയോഗിച്ചോ മറ്റേതെങ്കിലും രീതിയിലോ) വർഗ്ഗത്തിന്റെ ഇന്റർവിക്കി ചെയ്യാവുന്നതാണ്, ശേഷം ഫലകവും.-- Raghith (സംവാദം) 11:09, 11 ജൂലൈ 2013 (UTC)

അക്കങ്ങളിൽ തുടങ്ങുന്ന താളുകൾ ഒരെണ്ണം നമ്മൾ മാനുവലായി മെർജ് ചെയ്താൽ ബൈറിയാലിന്റെ ടൂൾസെർവർ പ്രോഗ്രാം, ഈ പാറ്റേൺ ശ്രദ്ധിച്ച്, അതേ പാറ്റേണിലുള്ള മറ്റുള്ളവ കണ്ടെത്തിത്തരുകയും ചെയ്യും. അപ്പോൾ നമുക്ക് ചെയ്യാവുന്നത്, ഇങ്ങനെ കാണുന്ന താളുകളെ കണ്ണിചേർക്കുക എന്നതു മാത്രമാണ്. --Vssun (സംവാദം) 02:39, 14 ജൂലൈ 2013 (UTC)
പ്രത്യേകം:വർഗ്ഗങ്ങൾ ഇതാ അക്കങ്ങളിൽ തുടങ്ങുന്ന താളുകൾ, പക്ഷെ ഇവ പലയിടങ്ങളിലായി ചിതറിക്കിടക്കുകയാണ്, ഇവയിൽ നിന്നും ഒരേ പോലുള്ളവ ഡാറ്റാബേസിൽ നിന്നും ട്രിം ചെയ്തെടുക്കാം (ബൈറിയാൽ ചെയ്യുന്നത് ഡാറ്റാബേസിന്റെ Wikidata:Database_downloadഡമ്പ് എടുത്ത് അവയിൽ നിന്നും സോർട്ട്ചെയ്ത് എടുക്കുകയാണ്.) -- Raghith (സംവാദം) 06:17, 14 ജൂലൈ 2013 (UTC)

സ്വാഗതം[തിരുത്തുക]

float സ്വാഗതം. Smiley.svg -- Raghith (സംവാദം) 05:21, 2 ജൂലൈ 2013 (UTC)

float, float--റോജി പാലാ (സംവാദം) 05:32, 2 ജൂലൈ 2013 (UTC)
അഭിനന്ദനങ്ങൾ... എല്ലാ സമരവും വിജയത്തിലെത്തണമെന്ന് യാതൊരു നിർബന്ധവുമില്ല. എന്നിരിക്കിലും നാം പ്രതികരിക്കാതെയും സമരം ചെയ്യാതെയുമിരുന്നിട്ടും കാര്യമില്ല Smiley.svg --Adv.tksujith (സംവാദം) 05:38, 2 ജൂലൈ 2013 (UTC)
ഹായ്! മഴ! മഴ! പുതുമഴ! :) വിശ്വപ്രഭViswaPrabhaസംവാദം 05:54, 2 ജൂലൈ 2013 (UTC)

float--അജയ് ബാലചന്ദ്രൻ (സംവാദം) 05:58, 2 ജൂലൈ 2013 (UTC)

float swaagatham, malayalam type cheyyan nalla budhi muttanu sorry for english. :P --KG (കിരൺ) 06:02, 2 ജൂലൈ 2013 (UTC)

float floatfloat വീണ്ടും സുസ്വാഗതം. Smiley.svg--സുഗീഷ് (സംവാദം) 06:05, 2 ജൂലൈ 2013 (UTC)

താങ്കൾക്ക് വിക്കി വിട്ടുപോകാൻ കഴിയില്ല, ഈ തിരിച്ചുവരവിലൂടെ അത് അരക്കിട്ടുറപ്പിച്ചിരിക്കുന്നു, സുസ്വാഗതം ബിപിൻ (സംവാദം) 06:18, 2 ജൂലൈ 2013 (UTC)
Dinosaur stub.pngസ്വാഗതം----- Irvin Calicut....ഇർവിനോട് പറയു 07:28, 2 ജൂലൈ 2013 (UTC)
float ക്രിക്കറ്റിലെ സച്ചിൻ വിരമിച്ചാലും വിക്കിയിലെ ഈ സച്ചിൻ വിരമിക്കില്ല എന്നറിയാം.. വീണ്ടും ബാറ്റും പാഡും അണിഞ്ഞു കണ്ടതിൽ സന്തോഷം!! - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:11, 2 ജൂലൈ 2013 (UTC)
Smiley.svg ഇനി അപ്പോൾ അങ്ങോട്ടെന്നാ? അവിടേം എല്ലാം നീക്കം ചെയ്തേച്ചു പോയതാ, ഞാൻ റിവർട്ടട്ടേ? Smiley.svg --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:15, 2 ജൂലൈ 2013 (UTC)


  • ഇല്ല.. ഇല്ലില്ല.. നിനക്കങ്ങനെ പോകാനാവില്ല...
  • ഒരു നേർത്ത മഞ്ഞായലിഞ്ഞ് ഒരു സുപ്രഭാതത്തിൽ
  • പുൽച്ചെടിക്കൊടികളെ തനിച്ചാക്കി നിനക്കങ്ങനെ പോകാനാവില്ല... --സലീഷ് (സംവാദം) 11:15, 2 ജൂലൈ 2013 (UTC)
floatCommon Jezebel Delias eucharis by kadavoor.JPG സന്തോഷം തോന്നുന്നു. ഇതിലൊക്കെ ഏറ്റവുമധികം വിഷമിച്ചിരുന്നത് ഞാനാണ്. --മനോജ്‌ .കെ (സംവാദം) 17:36, 2 ജൂലൈ 2013 (UTC)

ഓരോരുത്തരുടെയും സ്നേഹത്തിനും കരുതലിനും മറുപടികളില്ല. വിക്കിയിൽ മനഃപൂർവം എഴുതാതിരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ചെറിയ ഇടവേളകൊണ്ട് മനസിലാക്കാൻ പറ്റി. --Vssun (സംവാദം) 17:43, 2 ജൂലൈ 2013 (UTC)

ഒരിക്കലും രൂപം കണ്ടിട്ടില്ലാത്ത, ഒരിക്കലും ശബ്ദം കേട്ടിട്ടില്ലാത്ത, പേരിനുപരി ഒന്നും അറിയാത്ത സുനിൽ എന്ന വിക്കിപീഡിയൻ കുറേ നാൾ ഇവിടെനിന്നും വിട്ടുനിന്നപ്പോൾ എനിക്കൊട്ടും സങ്കടം തോന്നിയില്ല. തിരിച്ചുവരണേ എന്നു കൊഞ്ചിയതുപോലുമില്ല. കാരണം, എന്നെ സംബന്ധിച്ചിടത്തോളം സുനിൽ സാക്ഷാൽ വിക്കിപീഡിയ തന്നെയാണു്.

വ്യക്തിപരമായ യാതൊരു വിധ കൊണ്ടുകൊടുക്കലുകളുമില്ലാതെ ഒരു ദശാബ്ദക്കാലത്തോളം വിക്കിപീഡിയ ജീവിതത്തേയും ജീവിതം വിക്കിപീഡിയയേയും എനിക്കെങ്ങനെ ബാധിച്ചുവോ അതേ നിർമമതയോടെ, എന്നിട്ടും അതേ മമതയോടെ സുനിൽ ഞാനറിയാത്ത എന്റെ സുഹൃത്താണു്.

ചിലർക്കു് വിക്കിപീഡിയയിൽ നിന്നും ഒഴിഞ്ഞുപോകുന്നതു് സ്വന്തം മരണം എന്നതിനു സമാനമാണു് എന്നെനിക്കറിയാം.

കുറുമ്പു കാണിക്കുന്ന മക്കളോടു പിണങ്ങി അര നിമിഷം മാത്രം അരക്കുശുമ്പു കാണിക്കുന്ന അച്ഛന്മാരുണ്ടെന്നറിയാം.

എന്നിട്ട് തൊട്ടടുത്ത നിമിഷം അയാൾ അവളെ വാരിപ്പുണഞ്ഞു പുളകം പെയ്യിക്കുമെന്നറിയാം.

vssun എന്ന വിക്കിപീഡിയനു് വിക്കിപീഡിയ ശ്വസിക്കാതെ അര നിമിഷം പോലും ജീവിക്കാനാവില്ലെന്നുമറിയാം.

പിന്നെന്തിനു ഞാൻ യാചിക്കണം, "തിരിച്ചുവരൂ" എന്നു്?

Smiley.svg

സുനിൽ, ഈ ദിവസങ്ങളിലെ താങ്കളുടെ വിക്കിവിരഹം പോലും ഒരു വിക്കിപീഡിയ പാഠമാണു്. :) സസ്നേഹം, വിശ്വപ്രഭViswaPrabhaസംവാദം 19:19, 2 ജൂലൈ 2013 (UTC)

തിരഞ്ഞെടുത്ത ലേഖനം[തിരുത്തുക]

ഭഗത് സിംഗ് എന്ന ലേഖനത്തിനാണല്ലോ കൂടുതൽ വോട്ട് ?? ബിപിൻ (സംവാദം) 09:24, 2 ജൂലൈ 2013 (UTC)

ഞാനതിനെ ആദ്യം തിരഞ്ഞെടുക്കാനുദ്ദേശിച്ചതാണ്. അത് നിർദ്ദേശിക്കപ്പെട്ടിട്ട് രണ്ട് ദിവസമേ ആയുള്ളൂ എന്നതിനാലാണ് വേണ്ടെന്നുവച്ചത്. --Vssun (സംവാദം) 09:25, 2 ജൂലൈ 2013 (UTC)
ഓ !! അതുശരി,അറിയില്ലായിരുന്നു. തിരഞ്ഞെടുക്കാനുള്ള ലേഖനം നിർദ്ദേശിക്കാനുള്ള സമയം എത്ര ദിവസമാണ്, എത്ര ദിവസത്തിനുമുമ്പ് നാമനിർദ്ദേശം സമർപ്പിക്കണം ?? ബിപിൻ (സംവാദം) 10:10, 2 ജൂലൈ 2013 (UTC)

സാധാരണഗതിയിൽ വിക്കിപീഡിയയിലെ ഒരു വോട്ടെടുപ്പിന് 7 ദിവസം നൽകുന്ന കീഴ്വഴക്കമുണ്ട്. ഈ പരിധി കഴിഞ്ഞതും നിലവിൽ ഏറ്റവുമധികം വോട്ടുകൾ ലഭിച്ചതുമായ ലേഖനങ്ങളാണ് തിരഞ്ഞെടുക്കാറുള്ളത്. തുടർന്നുവരുന്ന കീഴ്വഴക്കം മാത്രമാണ് നിലവിൽ ഇക്കാര്യത്തിലുള്ളത്. --Vssun (സംവാദം) 10:17, 2 ജൂലൈ 2013 (UTC)

ശരി, മനസ്സിലായി ബിപിൻ (സംവാദം) 10:20, 2 ജൂലൈ 2013 (UTC)

സംശയം[തിരുത്തുക]

ഇവിടെ ഫലകം തടയപ്പെട്ടവർ എന്നത് ചുവന്ന കണ്ണിയായിരുന്നു. അതിനെ മാത്രം ടൈപ്പ് ചെയ്ത് ശരിയാക്കി. എന്നാൽ താളിൽ മൊത്തം മാറ്റം വന്നതെങ്ങനെയാണ്? ചില്ലുകളിൽ തനിയെ വന്ന മാറ്റമാണോ?--റോജി പാലാ (സംവാദം) 17:32, 5 ജൂലൈ 2013 (UTC)

പഴയ താളാണ്. ചില്ലുകൾ അപ്ഡേറ്റായതാണ്. ചില്ലുകൾ അപ്ഗ്രേഡ് ചെയ്ത സമയത്ത് എല്ലാ താളുകളിലും അത് പുതുക്കാൻ ബോട്ടുകൾ ഓടിച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ വിട്ടുപോയ താളായിരിക്കാം. --Vssun (സംവാദം) 17:38, 5 ജൂലൈ 2013 (UTC)
ഉപയോക്തൃതാളിൽ മാത്രം ഓടാതിരുന്നതാണോ?--റോജി പാലാ (സംവാദം) 17:39, 5 ജൂലൈ 2013 (UTC)

ആയിരിക്കാം. ജോട്ടർബോട്ടാണ് അന്ന് ആപ്പണി ചെയ്തത്. മറ്റു പദ്ധതികളിൽ പ്രധാന നാമമേഖലയൊഴിച്ചുള്ളവയിൽ ജോട്ടർ ഓടിയിരുന്നില്ല. ഇത് ഞാൻ പിന്നീട് ഓടിച്ച് അപ്ഗ്രേഡ് ചെയ്തിരുന്നു. വിക്കിപീഡിയയിൽ എല്ലാ നെയിംസ്പേസിലും ഓടിയിരുന്നു എന്നാണോർമ്മ. --Vssun (സംവാദം) 03:05, 6 ജൂലൈ 2013 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

Writers Barnstar Hires.png ലേഖക താരകം
ഹെൻറി ലോറൻസ് എന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കിയിതിനു പിന്നിലുള്ള കഠിനാദ്ധ്വാനത്തിന് ആദരപൂർവ്വമൊരു താരകം സമർപ്പിക്കുന്നു. ഇനിയും ഇത്തരത്തിലുള്ള മികച്ച ലേഖനങ്ങൾ താങ്കൾക്ക് സംഭാവന ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു, ആദരപൂർവ്വം. KG (കിരൺ) 10:29, 10 ജൂലൈ 2013 (UTC)
നന്ദി കിരൺ --Vssun (സംവാദം) 10:31, 10 ജൂലൈ 2013 (UTC)

HELP PLEASE[തിരുത്തുക]

ente language tool work cheyyunnilla. ctrl+M adichittum malayalam languageil ezhuthan pattunnilla. 2-3 divasamayi ee prasnam thudangiyitt. pls help--എബിൻ: സംവാദം 02:06, 12 ജൂലൈ 2013 (UTC)

ഇൻപുട്ട് ടൂൾ ഡിസേബിൾ ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് കാണുക. തൽക്കാലത്തേക്ക്, ഇവിടെപ്പറയുന്ന കീമാജിക്/കീമാൻ പോലെയുള്ള ലോക്കൽ ഇൻപുട്ട് മെത്തേഡുകൾ ഉപയോഗിക്കുക. ഇക്കാര്യത്തിന് എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ എന്നോട് ചോദിക്കുക. പ്രതിവിധി താമസിയാതെ ഉണ്ടാകുന്നതായിരിക്കും. --Vssun (സംവാദം) 02:36, 12 ജൂലൈ 2013 (UTC)
float--എബിൻ: സംവാദം 08:24, 12 ജൂലൈ 2013 (UTC)

വർഗ്ഗം[തിരുത്തുക]

വർഗ്ഗം മറുപടി--റോജി പാലാ (സംവാദം) 11:38, 20 ജൂലൈ 2013 (UTC)

ലോഗോ[തിരുത്തുക]

ക്രിക്കറ്റ്‌ ലോഗോ ഞാൻ അപ്ലോഡ് ചെയ്തതാണ്. ലൈസെൻസ് സംബന്ധിച്ച എന്തേലും വിട്ടു പോയിട്ടുണ്ടെങ്കിൽ ഒന്ന് ചേർക്കൂ. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:17, 30 ജൂലൈ 2013 (UTC)

ഒരു കുഴപ്പവുമില്ല. --Vssun (സംവാദം) 02:44, 31 ജൂലൈ 2013 (UTC)
നന്ദി :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:38, 1 ഓഗസ്റ്റ് 2013 (UTC)

Infobox aircraft occurrence[തിരുത്തുക]

Infobox aircraft occurrence മലയാളം വിക്കിയിൽ കിട്ടാൻ എന്താ വഴി? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:30, 30 ജൂലൈ 2013 (UTC)

ഇംഗ്ലീഷ് വിക്കിയിലെ ഫലകം താൾ തിരുത്തി പകർത്തി, ഇവിടേക്ക് ഒട്ടിച്ചാൽ മതി. ഇപ്പറഞ്ഞ ടെമ്പ്ലേറ്റ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. ഫലകം:Infobox aircraft occurrence കാണുക. --Vssun (സംവാദം) 02:49, 31 ജൂലൈ 2013 (UTC)
നന്ദി, കനിഷ്ക വിമാനദുരന്തം എന്ന താളിൽ ചേർത്തു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:44, 1 ഓഗസ്റ്റ് 2013 (UTC)

ചില്ല് അക്ഷരങ്ങളും ഫോണ്ടും[തിരുത്തുക]

www.bhashaindia.com/ilit/Malayalam.aspx

മുകളിലെ സൈറ്റിൽ കാണുന്ന ഫോണ്ട് ഏതാണെന്ന് പറയാമോ ? കാരണം ഇ സൈറ്റിലെ ഫോണ്ടുകള ഗൂഗിൾ ഫോണ്ടില്നിന്നും വ്യത്യസ്തമായി ചില്ലക്ഷരങ്ങളെ ശരിയായി കാണിക്കുന്നു.പക്ഷെ ഇത് ഫയർഫോക്സിൽ പ്രവര്ത്തിക്കില്ല നന്ദി... ജസ്റ്റിൻ ചാക്കൊ (സംവാദം) 10:37, 11 ഓഗസ്റ്റ് 2013 (UTC)

അതിൽ പ്രത്യേകഫോണ്ടൊന്നും ഉപയോഗിക്കുന്നില്ല എന്നു വിചാരിക്കുന്നു. നമ്മുടെ സിസ്റ്റത്തിലുള്ള ഫോണ്ടുപയോഗിച്ചാണ് മലയാളം കാണിക്കുന്നത്. മൈക്രോസോഫ്റ്റ് ഇൻഡിക് ടൂൾ തരുന്ന ചില്ല് പഴയ ശൈലിയിലുള്ളതാണ് (കൂടുതലറിയാൻ വിക്കി:ആണവച്ചില്ല് കാണുക); ജസ്റ്റിന്റെ കൈവശമുള്ള ഫോണ്ട് പഴയതായതുകൊണ്ടാണ് വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന ആണവച്ചില്ലുകൾ ശരിയായി കാണാത്തത്. ഫോണ്ട് പുതുക്കുക. --Vssun (സംവാദം) 13:07, 11 ഓഗസ്റ്റ് 2013 (UTC)

താരകത്തിന് നന്ദി[തിരുത്തുക]

താരകങ്ങളെപ്പഴും പ്രോത്സാഹനമാണ്. Smiley.svg --മനോജ്‌ .കെ (സംവാദം) 03:18, 13 ഓഗസ്റ്റ് 2013 (UTC)

You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:തൃശൂർ പൂരം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

റോസ് ലില്ലി[തിരുത്തുക]

ഈ ലേഖനത്തിലെ എല്ലാ വിഭാഗങ്ങളിലെയും വരികൾ സ്ക്രീനിലൊതുങ്ങാതെ നീണ്ടുപോകുകയാണ്. പാരഗ്രാഫിനു മുന്നിൽ സ്പേസൊന്നും കാണുന്നില്ല. എന്താണ് പ്രശ്നമെന്ന് നോക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:42, 25 ഓഗസ്റ്റ് 2013 (UTC)

You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:എ.ആർ. രാജരാജവർമ്മ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കല്ലച്ചല്ലല്ലോ[തിരുത്തുക]

ശരിയാണു്. (അതായതു് കല്ലച്ചല്ല.) ലേഖനംതിരുത്തിയിട്ടുണ്ടു്. തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി. വിശ്വപ്രഭViswaPrabhaസംവാദം 17:51, 19 ഒക്ടോബർ 2013 (UTC)

ഡെൽഹി ഗേറ്റ്[തിരുത്തുക]

പ്രമാണം:Delhi gate of red fort.JPG ചിത്രത്തിൽ കാണുന്നത് ദില്ലിഗേറ്റ് തന്നെയാണ്. ചെങ്കോട്ടയുടെ തെക്കുഭാഗത്തുള്ള പാർക്കിങ് സ്ഥലത്തുനിന്നും ചെങ്കോട്ട ലക്ഷ്യമാക്കി നടക്കുമ്പോൾ എടുത്ത ഒരു ചിത്രമാണ് ഇത്. ഇതിനടുത്തുള്ള സൂചനാഫലകത്തിലും Delhi Gate എന്നാണ് രേഖപ്പെടുത്തിയിരികുന്നത്. ഇതിനോടനുബന്ധിച്ച മറ്റുചിത്രങ്ങൾ ഇവിടെ കാണാം: [2],[3], [4], [5] --അ ർ ജു ൻ (സംവാദം) 08:19, 29 ഒക്ടോബർ 2013 (UTC)

നന്ദി. ലാഹോറി ഗേറ്റിന്റെ ഈ പുറംകവാടത്തിന് ഡെൽഹി ഗേറ്റ് എന്ന പേരുണ്ടെന്ന കാര്യം പുതിയ അറിവാണ്. ഡെൽഹി ഗേറ്റ് എന്ന്കേൾക്കുമ്പോൾ en:Delhi Gate (Delhi) ആണ് ഓർമ്മവരുന്നത്. --Vssun (സംവാദം) 08:50, 29 ഒക്ടോബർ 2013 (UTC)

എനിക്ക് തെറ്റിയതാണ്. ഡെൽഹി ഗേറ്റ് കോട്ടക്ക് തെക്കുവശത്തുള്ളതാണ്. --Vssun (സംവാദം) 09:04, 29 ഒക്ടോബർ 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Vssun,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:32, 11 നവംബർ 2013 (UTC)

കോപ്പിറൈറ്റ് പ്രശ്നം[തിരുത്തുക]

ഈ പ്രമാണത്തിന്റെ അനുമതിപത്രം എങ്ങനെ നൽകണമെന്ന് എനിക്കറിയില്ല. ലേഖനത്തിനു വേണ്ടി ഇംഗ്ലീഷ് വിക്കിയിൽ നിന്നും പൊക്കിയതാണ്. സഹായിക്കൂ... --വിക്കിറൈറ്റർ : സംവാദം 15:03, 15 നവംബർ 2013 (UTC)

ഇംഗ്ലീഷിൽ നിന്നുള്ള റാഷണൽ എടുത്ത് അതേപടി തട്ടിയിട്ടുണ്ട്. മലയാളത്തിലാക്കിക്കോളൂ. --Vssun (സംവാദം) 15:53, 15 നവംബർ 2013 (UTC)

നാൾവഴി സ്ഥിതിവിവരണക്കണക്കുകൾ[തിരുത്തുക]

പ്രശ്നം ഒന്നു നോക്കാമോ...? --വിക്കിറൈറ്റർ : സംവാദം 06:34, 21 നവംബർ 2013 (UTC)

☑Y ചെയ്തു--റോജി പാലാ (സംവാദം) 06:51, 21 നവംബർ 2013 (UTC)

ഏകദിന ക്രിക്കറ്റ്[തിരുത്തുക]

ഏകദിന ക്രിക്കറ്റ് താളിലെ ഇന്റർവിക്കികൾ ചേർക്കുന്ന ഭാഗത്ത് ഇപ്പോൾ കിടക്കുന്ന ഡാറ്റാസെറ്റ് മൊത്തമായി എഡിറ്റ് ചെയ്യാൻ എന്ത് ചെയ്യണം...? ഇപ്പോഴത് Limited Overs Cricket ആണ്. അത് മാറ്റി ആ ഡാറ്റാസെറ്റ് മൊത്തത്തിൽ ODI ആക്കാൻ എന്താ ചെയ്യേണ്ടത്...? ഭാവിയിലും ആവശ്യം വരുമ്പോൾ ഉപയോഗിക്കാമല്ലോ... Smiley.svg --വിക്കിറൈറ്റർ : സംവാദം 18:22, 28 നവംബർ 2013 (UTC)

നിലവിൽ വിക്കിഡേറ്റയിലെ d:Q1814174 എന്ന ഐറ്റമാണ് പരിമിത ഓവർ ക്രിക്കറ്റിനുവേണ്ടി നിലവിലുള്ളത്. അവിടെ നമ്മൾ ഏകദിനക്രിക്കറ്റ് എന്ന താൾ ലിങ്ക് ചെയ്തിരിക്കുകയാണ്. അത് ആദ്യം ഒഴിവാക്കണം. d:Q1814174 എന്ന താളിലെ Wikipedia pages linked to this item എന്ന ഭാഗത്ത് മലയാളം വിക്കിയിലേക്കുള്ള ലിങ്ക് കാണാം. അത് എഡിറ്റ് ചെയ്ത് ഒഴിവാക്കുക. ഏകദിനക്രിക്കറ്റിനുവേണ്ടിയുള്ള വിക്കിഡേറ്റ ഐറ്റം d:Q175157 ആണ്; അതിലേക്ക് മലയാളത്തിലെ ഏകദിനക്രിക്കറ്റ് എന്ന താൾ കണ്ണിചേർക്കുകയും ചെയ്യുക. മറ്റു ലിങ്കുകളെല്ലാം സ്വയം ശരിയായിക്കൊള്ളും. --Vssun (സംവാദം) 02:17, 29 നവംബർ 2013 (UTC)
float അങ്ങനെ ചെയ്തിട്ടുണ്ട്. --വിക്കിറൈറ്റർ : സംവാദം 04:41, 30 നവംബർ 2013 (UTC)

ചിത്രവും പ്രമാണവും[തിരുത്തുക]

ചിത്രം എന്ന നെയിംസ്പേസ് പ്രവർത്തിക്കുന്നില്ലെന്ന് തോന്നുന്നു (1, 2). പകരം പ്രമാണം എന്നത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് (1, 2). വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട താളുകളിൽ ചിത്രം എന്ന നെയിംസ്പേസ് ആണ് ഉപയോഗിക്കുന്നത്. ഒന്നു നോക്കൂ... --വിക്കിറൈറ്റർ : സംവാദം 07:26, 10 ഡിസംബർ 2013 (UTC)

ബഗ് കാണുക. --Vssun (സംവാദം) 13:39, 10 ഡിസംബർ 2013 (UTC)
ബഗ് കണ്ടു. മുഴുവനായിട്ട് പിടികിട്ടുന്നില്ല. Smiley.svg ആ പ്രശ്നം തീരുന്നത് വരെ പ്രധാനപ്പെട്ട താളുകളിൽ ചിത്രം എന്നുപയോഗിച്ചിട്ടുണ്ടെങ്കിൽ പ്രമാണം എന്നാക്കി മാറ്റാമല്ലേ...? --വിക്കിറൈറ്റർ : സംവാദം 14:20, 12 ഡിസംബർ 2013 (UTC)

ചെയ്യാം. --Vssun (സംവാദം) 14:27, 12 ഡിസംബർ 2013 (UTC)

തിരക്കിലാണോ?[തിരുത്തുക]

ഇപ്പോൾ ആകെ തിരക്കിലാണോ?--റോജി പാലാ (സംവാദം) 18:06, 23 ഡിസംബർ 2013 (UTC)

അതെ റോജി. ഇടക്ക് എത്തി നോക്കാറുണ്ട്. ആ സമയത്ത്, ഞാൻ നേരത്തേ എഴുതിവച്ചിരിക്കുന്ന കാര്യങ്ങൾ പോസ്റ്റ് ചെയ്യും. --Vssun (സംവാദം) 02:20, 24 ഡിസംബർ 2013 (UTC)

1971-ലെ ലിപിപരിഷ്കരണം[തിരുത്തുക]

ഈ തിരുത്തിനെ സംബന്ധിച്ച്.

You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:1971-ലെ ലിപിപരിഷ്കരണം#രണ്ടു തട്ട് അക്ഷരങ്ങളുടെ അവലംബം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:05, 2 ജനുവരി 2014 (UTC)

You have new messages
നമസ്കാരം, Vssun. താങ്കൾക്ക് സംവാദം:ഏഷ്യൻ ദിനോസറുകളുടെ പട്ടിക#പേരുകൾവിവർത്തനം ചെയുതു തരുമോ ?? എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കീമാൻ ഇൻസ്റ്റല്ലേഷൻ[തിരുത്തുക]

എനിക്കെന്റെ കമ്പ്യൂട്ടർ അത്യാവശ്യമായി ഒന്ന് ഫോർമാറ്റ് ചെയ്യേണ്ടിവന്നു. പിന്നീട് കീമാൻ ഇൻസ്റ്റാൾ ചെയ്തപ്പോൾ കക്ഷി വേർഡിലും മറ്റും പണിയെടുക്കുന്നില്ല. എന്താണ് കുഴപ്പമെന്ന് അറിയുന്നില്ല. പറഞ്ഞുതരാമോ? സംഗതി അത്യാവശ്യവുമാണ്.--Chandrapaadam (സംവാദം) 15:19, 9 ഫെബ്രുവരി 2015 (UTC)

വിൻഡോസ് ഏതാണ്? വിൻഡോസ് ൭-നുശേഷമുള്ള വെർഷനുകളിൽ കീമാൻ ശരിക്ക് പ്രവർത്തിക്കാറില്ല. പരീക്ഷിച്ച് നോക്കാനാണെങ്കിൽ എന്റെ കൈയിൽ വിൻഡോസില്ലതാനും. എന്നാലും വിൻഡോസ് ഉള്ള ഏതെങ്കിലും സിസ്റ്റത്തിൽ പറ്റുന്ന സമയത്ത് ഇൻസ്റ്റോൾ ചെയ്ത് നോക്കാം. വിൻഡോസ് വെർഷനും കീമാൻ ഡൗൺലോഡ് ചെയ്ത ലൊക്കേഷന്റെ ലിങ്കും ഇവിടെയിടൂ. ഞാനല്ലെങ്കിൽ മറ്റാരെങ്കിലും അതുകണ്ട് ഉത്തരം തരുമെന്ന് പ്രതീക്ഷിക്കാം. --Vssun (സംവാദം) 17:11, 9 ഫെബ്രുവരി 2015 (UTC)

നന്ദി. കാര്യം ശരിയായി. പ്രശ്നം വിൻഡോസ് വെർഷന്റേതല്ലായിരുന്നു. --Chandrapaadam (സംവാദം) 14:32, 18 ഫെബ്രുവരി 2015 (UTC)

കൂടല്ലൂർ[തിരുത്തുക]

ദയവായി സംവാദം:കൂടല്ലൂർ ശ്രദ്ധിക്കുക. --ജേക്കബ് (സംവാദം) 21:42, 4 ഓഗസ്റ്റ് 2015 (UTC)

സലഫി[തിരുത്തുക]

സംവാദം:സലഫി എന്ന സംവാദ താളിലെ തലക്കെട്ട്‌ എന്ന ഉപവിഭാഗം ചർച്ച ചെയ്യാൻ ക്ഷണിക്കുന്നു. - കലാരക്ഷകൻ (എന്നോട് പറയൂ...) 10:26, 6 മേയ് 2016 (UTC)

ഫലകം:കേരളത്തിലെ സ്ഥലങ്ങൾ[തിരുത്തുക]

On ഫലകം:കേരളത്തിലെ സ്ഥലങ്ങൾ can you please add an parameter for "coordinate display style". --QuickFixMe (സംവാദം) 19:13, 23 ജൂൺ 2016 (UTC)

Category name question[തിരുത്തുക]

If "School districts in Canada" is വർഗ്ഗം:കാനഡയിലെ സ്കൂൾ ഡിസ്ട്രിക്റ്റുകൾ, what would "School districts in Ontario" be in Malayalam?

Thank you! WhisperToMe (സംവാദം) 10:05, 23 സെപ്റ്റംബർ 2016 (UTC) {{subst:cfd-notify|1=വർഗ്ഗം:ഹൈന്ദവദൈവങ്ങൾ}} Arjunkmohan (സംവാദം) 08:07, 30 മാർച്ച് 2017 (UTC)

Share your experience and feedback as a Wikimedian in this global survey[തിരുത്തുക]

WMF Surveys, 18:18, 29 മാർച്ച് 2018 (UTC)

Reminder: Share your feedback in this Wikimedia survey[തിരുത്തുക]

WMF Surveys, 01:17, 13 ഏപ്രിൽ 2018 (UTC)

Your feedback matters: Final reminder to take the global Wikimedia survey[തിരുത്തുക]

WMF Surveys, 00:26, 20 ഏപ്രിൽ 2018 (UTC)

വിക്കി സംഗമോത്സവം 2018[തിരുത്തുക]

WikiSangamothsavam 2018 banner 2.svg
നമസ്കാരം! Vssun,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Ambadyanands (സംവാദം) 11:36, 15 ജനുവരി 2019 (UTC)


വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

{{subst:cfd-notify|1=വർഗ്ഗം:മലയാളം ദൃശ്യമാദ്ധ്യമങ്ങൾ}} ```` 07:05, 8 നവംബർ 2019 (UTC)