ഉപയോക്താവിന്റെ സംവാദം:Vssun/archive 14

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംവൃതോകാരങ്ങൾ[തിരുത്തുക]

പ്രിയ Vssun,

  1. ദയവുചെയ്തു് എന്റെ സംവൃതോകാരങ്ങളെ വെറുതെ വിട്ടാലും. അങ്ങനെയാണു് മലയാളം എഴുതേണ്ടതു് എന്ന ഉത്തമബോദ്ധ്യത്തോടെയാണു് ഞാൻ ഇക്കാലമത്രയും മലയാളം എഴുതിപ്പഠിച്ചതു്. നൂറ്റാണ്ടൊന്നുകഴിഞ്ഞിട്ടും ആർക്കും സമവായത്തിലെത്താൻ കഴിയാതിരുന്ന ഒരു പ്രശ്നമാണിതു്. ഇന്നല്ലെങ്കിൽ നാളെ എല്ലാവരും ആ വഴിയേ എത്തിക്കോളും എന്നു് എനിക്കു് നല്ല പ്രതീക്ഷയുമുണ്ടു്. അതിനാൽ, കഴിയുമെങ്കിൽ, അത്തരം തിരുത്തുകൾ ഒഴിവാക്കിയാലും. :)
  2. അതു പോലെ, വലയത്തിനുള്ളിൽ ഇംഗ്ലീഷ് കൊടുക്കുന്നതും ബോധപൂർവ്വമാണു്. പരവലയം പരാബോളതന്നെയാണെന്നു് ശീലം കൊണ്ടു് മനസ്സിലാകേണ്ടതുപോലെ, ഒപ്പം ഇംഗ്ലീഷ് വാക്കുകൾ കൂടിയുണ്ടാവുന്നതു് മലയാളത്തിനെ കൂടുതൽ സഹായിക്കുകയേ ഉള്ളൂ. പ്രത്യേകിച്ച് ഇത്തരം ലേഖനങ്ങളിൽ. വിശ്വപ്രഭViswaPrabhaസംവാദം 02:34, 12 മേയ് 2013 (UTC)
സംവൃതോകാരങ്ങൾ എങ്ങനെ എഴുതണം എന്ന് വിശ്വപ്രഭക്ക് സ്വാതന്ത്ര്യമുള്ളതുപോലെ തിരുത്തിയെഴുതാനും സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്നു. വലയത്തിനുള്ളിലെ ഇംഗ്ലീഷ്, അടുത്തായി എവിടെയെങ്കിലും ഒഴിവാക്കിയിരുന്നോ? ലിങ്കുകളുള്ളിടത്ത് (മലയാളം വിക്കിയിൽ ലേഖനമുള്ളപ്പോൾ) വലയത്തിലെ ഇംഗ്ലീഷ് ഒഴിവാക്കാറുണ്ട്. --Vssun (സംവാദം) 02:40, 12 മേയ് 2013 (UTC)

കാട്രിഡ്ജ്[തിരുത്തുക]

കാട്രിഡ്ജിലെ തിരുത്ത് നന്നായിട്ടുണ്ട്.--സലീഷ് (സംവാദം) 12:43, 12 മേയ് 2013 (UTC)

ചെമ്പരത്തി[തിരുത്തുക]

ചെമ്പരത്തി (മലയാളചലച്ചിത്രം) ഇങ്ങനെ ഒരു തിരിച്ചു വിടൽ താൾ ആവശ്യമുണ്ടോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 04:56, 17 മേയ് 2013 (UTC)

മുൻപ് താൾ ചെമ്പരത്തി (മലയാളചലച്ചിത്രം) എന്ന പേരിലാണ് നിലനിന്നിരുന്നത്. താളിന്റെ പേരുമാറ്റുമ്പോൾ പഴയ പേര് സ്വയം ഒരു തിരിച്ചുവിടൽ താളായി മാറുന്നു. വിക്കിക്കകത്തും പുറത്തും മുൻപേ നിലവിലുള്ള ലിങ്കുകൾ മുറിയാതിരിക്കാൻ ഇത് അത്യാവശ്യമാണ്. നിലവിൽ പഴയ തലക്കെട്ട് വഴിയുള്ള വിക്കിക്കകത്തെ ലിങ്കുകൾ ഇവിടെ കാണുക. അക്ഷരത്തെറ്റില്ലാത്തിടത്തോളം ഇത്തരം തിരിച്ചുവിടലുകൾ നൽകുന്നതിൽ തെറ്റില്ല.--Vssun (സംവാദം) 05:04, 17 മേയ് 2013 (UTC)

ഓ കെ :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 05:22, 17 മേയ് 2013 (UTC)

ഉപയോക്തൃനാമമാറ്റം[തിരുത്തുക]

പേരു മാറ്റം ശരിയായ വിധത്തിലല്ല നടന്നതെന്നു കരുതുന്നു.--റോജി പാലാ (സംവാദം) 15:52, 22 മേയ് 2013 (UTC)

അല്ല. തൽക്കാലം താൾ തിരിച്ചിടുകയും, ഉപയോക്താവിനെ കാര്യം ധരിപ്പിച്ച് ശരിയായ രീതിയിൽ പേരുമാറ്റാൻ നിർദ്ദേശിക്കുകയും ചെയ്യാവുന്നതാണ്. നിലവിൽ ലോക്കൽ ബ്യൂറോക്രാറ്റുകൾക്ക് പേരുമാറ്റം ചെയ്യാനാവില്ലെന്ന് കരുതുന്നു. എല്ലാം ഗ്ലോബൽ അക്കൗണ്ട് ആക്കിയതുകൊണ്ട് മെറ്റയിൽ നിർദ്ദേശം സമർപ്പിക്കേണ്ടിവരും. --Vssun (സംവാദം) 15:56, 22 മേയ് 2013 (UTC)
അനൂപനെയും അറിയിച്ചിട്ടുണ്ട്. തലക്കെട്ട് പഴയ അവസ്ഥയിലേക്ക് മാറ്റിയിട്ടുണ്ട്.--റോജി പാലാ (സംവാദം) 16:02, 22 മേയ് 2013 (UTC)
അതെ. പേരു മാറ്റുന്നതിനു ഇനി മെറ്റായിൽ നിർദ്ദേശിക്കണം. ഇവിടെ മാത്രം മാറ്റം വരുത്തിയാൽ അത് മെയിൻ അക്കൗണ്ടിൽ നിന്നു ഒറ്റപ്പെട്ടു പോകും.--Anoop | അനൂപ് (സംവാദം) 05:48, 23 മേയ് 2013 (UTC)

മെയ്/മേയ്[തിരുത്തുക]

ഫലകത്തിന്റെ സംവാദം:2013/മേയ്#തിരുത്തൽ കടമ്പ ഇതിലെ മെയ് ഒന്നു പരിഹരിക്കുമോ?--റോജി പാലാ (സംവാദം) 15:07, 23 മേയ് 2013 (UTC)

ഇനിയൊന്നും ചെയ്യാനില്ലെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 17:33, 24 മേയ് 2013 (UTC)

ഒരിഗാമി[തിരുത്തുക]

താങ്കൾക്ക് പുതിയ മറുപടികൾ ഉണ്ട്. നന്ദി.Vanischenu (സംവാദം|സംഭാവനകൾ) 12:47, 24 മേയ് 2013 (UTC)

ശ്രദ്ധിക്കുന്ന താളുകളിലേക്ക് ഉൾപ്പെടുത്തിയവർ[തിരുത്തുക]

എല്ലാ താളുകളുടേയും നാൾവഴിയിലെ ഉപകരണങ്ങൾ എന്നതിലെ ശ്രദ്ധിക്കുന്ന താളുകളിലേക്ക് ഉൾപ്പെടുത്തിയവർ എന്ന ലിങ്ക് കുറച്ചുനാളായി പ്രവർത്തിക്കുന്നത് ശരിയായ രീതിയിലല്ലെന്നു കരുതുന്നു. എന്തെങ്കിലും പിടിയുണ്ടോ?--റോജി പാലാ (സംവാദം) 14:16, 26 മേയ് 2013 (UTC)

അത് ഒരു ടൂൾസെർവർ ആപ്ലിക്കേഷനാണ്. ടൂൾസെർവർ ആപ്ലിക്കേഷനുകൾ ഈയിടെയായി വളരെ മോശം പ്രകടനമാണ് കാഴ്ചവക്കുന്നത്. നിലവിൽ, ശ്രദ്ധിക്കുന്നവരുടെ എണ്ണം, action=info വഴി, വിക്കിയിൽ നിന്ന് നേരിട്ട് ലഭിക്കും. താളിന്റെ വിവരങ്ങൾ എന്ന പേരിൽ ഈ ലിങ്ക് എല്ലാ താളിലും സൈഡ്ബാറിലെ പണിസഞ്ചിയിൽ നിന്ന് കിട്ടും. അതുകൊണ്ട് ആ ലിങ്ക് ഒഴിവാക്കുകയോ, പകരം താളിന്റെ വിശദവിവരങ്ങൾ എന്ന പേരിൽ ഇൻഫോ ലിങ്ക് നൽകുകയോ ആവാം. --Vssun (സംവാദം) 17:57, 26 മേയ് 2013 (UTC)
ഇംഗ്ലീഷ് വിക്കിയിൽ ഇങ്ങനെ ഉപകരണങ്ങൾ എന്ന സംഭവം നാൾവഴിയിൽ കണ്ടില്ല. ഉപകാരമില്ലെങ്കിൽ ഒഴിവാക്കുന്നതും ഉചിതമാകുമോ?--റോജി പാലാ (സംവാദം) 18:01, 26 മേയ് 2013 (UTC)

ഇത് നമ്മൾ കസ്റ്റമൈസ് ചെയ്തിരിക്കുന്നതാണ്. മീഡിയവിക്കി:Histlegend ആണ് ആ സന്ദേശം.--Vssun (സംവാദം) 18:02, 26 മേയ് 2013 (UTC)

ആളുകളുടെ എണ്ണം മാത്രമേ ലഭിക്കുന്നുള്ളൂ എന്നിടത്തോളം ഒഴിവാക്കേണ്ടതില്ല. വിശ്വപ്രഭViswaPrabhaസംവാദം 06:27, 29 മേയ് 2013 (UTC)
ടൂൾസെർവർ വഴിയുള്ള ലിങ്ക് വേണമെങ്കിൽ ഒഴിവാക്കാം എന്നാണ് പറഞ്ഞത്. നിലവിൽ ശ്രദ്ധിക്കുന്നവരുടെ എണ്ണം വിക്കിയിൽനിന്നുതന്നെ ലഭിക്കുന്നുണ്ട് (സൈഡ്ബാറിലുള്ള താളിന്റെ വിവരങ്ങൾ എന്ന കണ്ണി ശ്രദ്ധിക്കുക.). ടൂൾ സെർവർ ആപ്ലിക്കേഷനു പകരം ആ കണ്ണി ഉപയോഗിക്കാം എന്നുമാണ് പറഞ്ഞത്. --Vssun (സംവാദം) 06:32, 29 മേയ് 2013 (UTC)
അതറിയാം. അതു സ്വാഭാവികമായും [മീഡിയാവിക്കി:പ്രത്യേകതാളുകൾ]ഉടയ ഭാഗമല്ലേ. അതിനുപരി ടൂൾസെർവ്വറിന്റെ കാര്യം തന്നെയാണുദ്ദേശിച്ചതു്. :) വിശ്വപ്രഭViswaPrabhaസംവാദം 06:37, 29 മേയ് 2013 (UTC)
ഒരു വിവരം വിക്കിയിൽ നിന്നും കിട്ടുന്നുണ്ടെങ്കിൽ പിന്നെന്തിനാണ് ടൂൾസെർവർ ആപ്ലിക്കേഷൻ? ആ ടൂൾസെർവർ ലിങ്കിനുപകരം വിക്കി താൾ ലിങ്ക് ചെയ്താൽ പോരേ? --Vssun (സംവാദം) 06:44, 29 മേയ് 2013 (UTC)
ടൂൾസെർവറുകൾ മിക്കപ്പോഴും പണിമുടക്കാണ്. വിക്കി താൾ ലിങ്ക് ചെയ്യുന്നതാകും നല്ലത്.--റോജി പാലാ (സംവാദം) 07:02, 29 മേയ് 2013 (UTC)

Bot Flag[തിരുത്തുക]

Hi there. This bot(VsBot on enwiki) is blocked and inactive, as a result its bot flag will soon be removed to try and tidy up our list of accounts with bot flags. If you have any problems get in touch with me on my talk page(on en wiki)! Addshore (സംവാദം) 10:48, 28 മേയ് 2013 (UTC)

ഒരബദ്ധം[തിരുത്തുക]

ഇന്നലെ ഒരു അബദ്ധം പറ്റി. ഗ്രന്ഥശാലയിലെ അഡ്മിൻ ആയതിനാൽ മനുവിനും ബാലുവിനും റോന്തുചുറ്റാനും മുൻപ്രാപനത്തിനുമുള്ള അവകാശം കൊടുത്തു. ഇതിന് മിനിമം മാനദണ്ഡം വച്ചിരുന്നത് ശ്രദ്ധിച്ചില്ല. എന്ത് ചെയ്യണം. അവകാശം പിൻവലിക്കണോ ?--മനോജ്‌ .കെ (സംവാദം) 05:54, 29 മേയ് 2013 (UTC)

ഈ അവകാശങ്ങൾ കാര്യനിർവാഹകരുടെയും മറ്റുപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനുവേണ്ടിയുള്ളതാണ്. മുകളിൽപ്പറഞ്ഞ ഉപയോക്താക്കളുടെ തിരുത്തുകൾ നയങ്ങൾക്കനുസരിച്ചുതന്നെയായിരിക്കും എന്ന് ഉത്തമബോദ്ധ്യം മനോജിനുണ്ടെങ്കിൽ അവ നൽകുന്നതുകൊണ്ട് യാതൊരു തെറ്റുമില്ല. തിരിച്ചെടുക്കേണ്ടതൊന്നുമില്ല. --Vssun (സംവാദം) 05:58, 29 മേയ് 2013 (UTC)
നന്ദി. --മനോജ്‌ .കെ (സംവാദം) 06:00, 29 മേയ് 2013 (UTC)

ഇന്റർവിക്കി കണ്ണികൾ[തിരുത്തുക]

ചേട്ടാ, ഈ ഇന്റർവിക്കി കണ്ണികൾ കൊടുക്കുന്ന ബോട്ടുകൾ ഒന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ലേ?. ഒരാഴ്ച്ച മുമ്പ് സൃഷ്ടിച്ച ലേഖനത്തിൽ ഇതുവരെ അത്തരം കണ്ണികൾ ഒന്നും കണ്ടില്ല, അതുകൊണ്ട് ചോദിച്ചതാ. പിന്നെ ഒരു സംശയം ഈ വിക്കിഡേറ്റ യുടെ ഉപയോഗം എന്താ?--എബിൻ: സംവാദം 08:32, 31 മേയ് 2013 (UTC)

ഇപ്പോൾ ഇന്റർവിക്കി ചേർക്കൽ വളരെ എളുപ്പമാണ്.
[[en:താളിന്റെ പേര്]] എന്നശൈലിയിൽ ഇന്റർവിക്കികളൊന്നും ചേർക്കാതെ പുതിയ താൾ സേവ് ചെയ്യുക. സൈഡ്ബാറിൽ താഴെ കണ്ണികൾ ചേർക്കുക എന്ന ലിങ്ക് വരും. അതിൽ ഞെക്കി ഭാഷയും (ഉദാഹരണം english) താളിന്റെ പേരും എഴുതിക്കൊടുക്കുക. ലിങ്കുകൾ എല്ലാ ഭാഷകളിലേക്കും ഉടനടി ചേർക്കപ്പെടും.
ശ്രമിച്ചുനോക്കൂ. സംശയമുണ്ടെങ്കിൽ പറയൂ. --Vssun (സംവാദം) 08:44, 31 മേയ് 2013 (UTC)
float നന്ദി--എബിൻ: സംവാദം 08:52, 31 മേയ് 2013 (UTC)

മലയാളം പ്രശ്നമാകുന്നു[തിരുത്തുക]

ചേട്ടാ, ഈ ഹൊറർ സിനിമ എന്നുള്ളതിന് ശരിയായ മലയാള പരിഭാഷ എന്താണ്?. ഭയാനകം?, ഭീകരം??--എബിൻ: സംവാദം 05:55, 1 ജൂൺ 2013 (UTC)

രണ്ടും ഒരേ അർത്ഥം തന്നെയാണെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് നീളം കുറഞ്ഞ വാക്കായ ഭീകരം ഉപയോഗിച്ചോളൂ. --Vssun (സംവാദം) 07:31, 1 ജൂൺ 2013 (UTC)
പിന്നേം ഒരു പ്രശ്നം, ഭീകര മലയാള ചലച്ചിത്രങ്ങൾ എന്ന പേരിൽ താൾ സൃഷ്ടിക്കാൻ പറ്റുമോ? അത് ഭീകരവാദം എന്ന് ആശയക്കുഴപ്പം ഉണ്ടാക്കില്ലേ?List of Malayalam horror films. ഇതാ ശരിക്കും മലയാളമാക്കണ്ടത്.--എബിൻ: സംവാദം 11:14, 1 ജൂൺ 2013 (UTC)
മലയാളത്തിലെ ഭീകരചലച്ചിത്രങ്ങൾ - പേരിന്റെ ആശയക്കുഴപ്പത്തിൽ താളുകൾ തുടങ്ങാതിരിക്കരുത്. പേര് പിന്നെയായാലും മാറ്റാമല്ലോ --Vssun (സംവാദം) 12:39, 1 ജൂൺ 2013 (UTC)
നന്ദി, Yes check.svg ചെയ്തു--എബിൻ: സംവാദം 10:50, 2 ജൂൺ 2013 (UTC)

അന്യഭാഷാപദങ്ങൾ അടങ്ങിയ ലേഖനങ്ങളുടെ വർഗ്ഗം[തിരുത്തുക]

ചൂണ്ടിക്കാണിച്ചതിനു് വളരെ നന്ദി. നിലവിലുള്ള വർഗ്ഗങ്ങൾ പലതും തെരഞ്ഞാൽ പോലും ഒറ്റയടിക്കു് കണ്ടെത്താനാവുന്നില്ല. പക്ഷേ, eventually, എല്ലാം ഒരുമിച്ചു കൂടും. അപ്പോൾ ഒരെണ്ണം മാത്രമായി നിലനിർത്താം. ഇപ്പോൾ 5000-ത്തിലധികം അനാഥവർഗ്ഗങ്ങൾ ഉണ്ടു്. മിക്കതും ഫലകജന്യവർഗ്ഗങ്ങളാണു്.(എത്രയുണ്ടെന്നറിയില്ല. 5000 വരെയേ കാണിക്കൂ. അതെല്ലാം വൃത്തിയാക്കുമ്പോൾ ബാക്കി എത്ര എന്നറിയാം.) :) വിശ്വപ്രഭViswaPrabhaസംവാദം 13:21, 1 ജൂൺ 2013 (UTC)

ഫലകം:Respiratory pathology[തിരുത്തുക]

സംവാദം:ക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ് ഇവിടെ സൂചിപ്പിച്ച പോലെ നിരവധി പേരുകൾ ഈ ഫലകത്തിൽ ഉണ്ട്, അതിനാലാണ് ഇത് ചൂണ്ടിക്കാണിച്ചത്. -- Raghith (സംവാദം) 06:15, 5 ജൂൺ 2013 (UTC)

ഇത്തരം വാക്കുകൾ ചൂണ്ടിക്കാട്ടി ചർച്ച ചെയ്യാൻ പറ്റിയ ഒരു വേദി നല്ലതാണ്. വൻകളി, പിതൃഭാവഭരണം തുടങ്ങിയവയും വിലയിരുത്തേണ്ടതാണെന്നാണ് അഭിപ്രായം. പഞ്ചായത്തിൽ ഈ വിഷയത്തെക്കുറിച്ച് ചർച്ച നടക്കുന്നുണ്ടല്ലോ അവിടെ ഈ ഫലകത്തെക്കുറിച്ച് ചർച്ച ചെയ്യൂ. --Vssun (സംവാദം) 06:21, 5 ജൂൺ 2013 (UTC)
എന്നാൽ അവിടെ ഒരു തീരുമാനമാവട്ടെ. -- Raghith (സംവാദം) 06:30, 5 ജൂൺ 2013 (UTC)

പുതിയ പ്രവേശനം[തിരുത്തുക]

പുതിയ പ്രവേശനം--റോജി പാലാ (സംവാദം) 17:39, 6 ജൂൺ 2013 (UTC)

Reflist[തിരുത്തുക]

ഇതൊന്നു നോക്കുമോ? ഇംഗ്ലീഷ് കൂടാതെ മറ്റു ചില വിക്കികളിലും നോക്കി ഒന്നിലും ശരിയാം വണ്ണം പ്രവർത്തിക്കുന്നില്ല.--റോജി പാലാ (സംവാദം) 18:41, 8 ജൂൺ 2013 (UTC)

ഫോണ്ട് പ്രശ്നം[തിരുത്തുക]

Yes check.svgചേട്ടാ, കൗമുദി ഇൻസ്റ്റാൾ ചെയ്തു ഫോണ്ട് പ്രശ്നം ശരിയായി- നന്ദി --എബിൻ: സംവാദം 10:01, 9 ജൂൺ 2013 (UTC)

ഇൻഫോബോക്സ്[തിരുത്തുക]

ചേട്ടാ, ഈ {{infobox film}} ഫലകത്തിന് എന്തോ പ്രശ്നമുണ്ട് സ്ക്രിപ്റ്റ് എറർ കാണിക്കുന്നു, ഒന്ന് നോക്കണേ--എബിൻ: സംവാദം 08:53, 11 ജൂൺ 2013 (UTC)

ഞാൻ നോക്കിയ എല്ലാ ഇൻഫോബോക്സിലും (ഇൻഫോബോക്സ് ക്രിക്കറ്റർ ഒഴികെ) പിഴവുണ്ട്. യു.എൽ.എസിന്റെ വരവുമായി ഇതിന് വല്ല ബന്ധവുമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:04, 11 ജൂൺ 2013 (UTC)
ഞാൻ ഫലകം ഇറക്കുമതിചെയ്തപ്പോഴുണ്ടായ പ്രശ്നമാണ്(ഓരോന്നായി പരിശോധിക്കാൻ നിൽക്കുമ്പോഴേക്കും കറന്റ് പോയി. ക്ഷമിക്കുക). ഇംഗ്ലീഷ് വിക്കിപീഡിയയിലെ ടെംപ്ലേറ്റുകളൊക്കെ ലുവ സ്ക്രിപ്റ്റിലേക്ക് മാറിത്തുടങ്ങിയതായി കണ്ടു. ഇനി ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഇറക്കുമ്പോൾ രണ്ട് വട്ടം ആലോചിക്കണം. പ്രശ്നക്കാരെയെല്ലാം ഒന്നുകൂടി പരിശോധിച്ച് റിവേർട്ട് ചെയ്തേക്കുക.--മനോജ്‌ .കെ (സംവാദം) 09:44, 11 ജൂൺ 2013 (UTC)

ശ്രദ്ധിച്ചിരുന്നില്ല. നന്ദി --Tgsurendran 13:37, 12 ജൂൺ 2013 (UTC)

ടൈപ്പിങ് ടൂൾ[തിരുത്തുക]

എന്റെ സിസ്റ്റത്തിൽ ഇപ്പോൾ ടൈപ്പിങ് ടൂൾ കാണാത്തനെന്തുകൊണ്ടാണ് ?--Tgsurendran 13:50, 15 ജൂൺ 2013 (UTC)

ടൈപ്പിങ് ടൂൾ കാണുന്നില്ല എന്നതുമാത്രമാണോ പ്രശ്നം? ടൈപ്പ് ചെയ്യാനും പറ്റുന്നില്ലേ? ടൈപ്പിങ് ടൂളിന്റെ സെറ്റിങ്സ്, ഇടതുവശത്തെ സൈഡ് ബാറിൽ ഭാഷകൾ എന്ന ഭാഗത്തുള്ള പൽച്ചക്രച്ചിഹ്നത്തിൽ ഞെക്കിയാണ് ഇപ്പോൾ ക്രമീകരിക്കേണ്ടത്. --Vssun (സംവാദം) 14:12, 15 ജൂൺ 2013 (UTC)
പ്രശ്നം മറ്റെന്തെങ്കിലുമാണെങ്കിൽ ഒരു സ്ക്രീൻഷോട്ട് ഇടുമല്ലോ. --Vssun (സംവാദം) 14:14, 15 ജൂൺ 2013 (UTC)

മുൻപ് തിരയുക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുമ്പോഴായിരുന്നു എഴുത്തുപകരണം കണ്ടിരുന്നത്. ഇപ്പോഴാണ് ശ്രദ്ധിച്ചത്. നന്ദി.--Tgsurendran 18:23, 15 ജൂൺ 2013 (UTC)

Ctrl+M അടിക്കുമ്പോൾ മലയാളത്തിൽ നിന്നും കീബോർഡ് ഇംഗ്ലീഷിലേക്കു മാറുന്നുണ്ട്. തിരിച്ച് മലയാളം വരുന്നില്ല. എന്റെ പ്രശ്നമാണോ?--റോജി പാലാ (സംവാദം) 08:53, 16 ജൂൺ 2013 (UTC)
പ്രശ്നം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. bugzilla:49515 കാണുക. --Vssun (സംവാദം) 12:02, 16 ജൂൺ 2013 (UTC)

എന്തായാലും എനിക്ക് ഈ സംഗതി ടെക്സ്റ്റ് ഏരിയയിൽ (എഴുതാനുള്ളയിടത്ത്) കിട്ടുന്നില്ല. മുകളിൽ തിരച്ചിൽപ്പെട്ടിയിലും താളെ എഡിറ്റ് സമ്മറിയിലും മാത്രമാണ് കിട്ടുന്നത്. --Adv.tksujith (സംവാദം) 15:00, 16 ജൂൺ 2013 (UTC)

വിക്കെഡ് പോലെയുള്ള എന്തെങ്കിലും ഗാഡ്ജറ്റുകൾ എനേബിൾ ചെയ്തിട്ടുണ്ടോ? അത്തരത്തിലുള്ള എല്ലാം ഡിസേബിൾ ചെയ്തു നോക്കൂ. മറ്റാർക്കും ഈ പ്രശ്നമുള്ളതായി അറിയില്ല. ബഗ്ഗിടാവുന്നതാണ്.--Vssun (സംവാദം) 18:32, 16 ജൂൺ 2013 (UTC)

അതെ, അതായിരുന്നു പ്രശ്നം. വിക്കെഡ് കളഞ്ഞപ്പോൾ സംഗതി വന്നു! അത് റിപ്പോർട്ട് ചെയ്യണോ ? --Adv.tksujith (സംവാദം) 18:57, 16 ജൂൺ 2013 (UTC)

റിപ്പോർട്ട് ചെയ്യൂ. --Vssun (സംവാദം) 07:57, 17 ജൂൺ 2013 (UTC)