കടയനിക്കാട്
കടയനിക്കാട് | |
|
|
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
സമയമേഖല | IST (UTC+5:30) |
Coordinates: 9°29′0″N 76°44′0″E / 9.48333°N 76.73333°E കേരളത്തിൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലെ ഒരു ഗ്രാമമാണ് കടയനിക്കാട്. കറുകച്ചാലിൽ നിന്നും പതിനൊന്ന് കിലോമീറ്റർ കിഴക്ക് ചങ്ങനാശ്ശേരി- മണിമല റോഡിലാണ് ഈ ഗ്രാമം കോട്ടയം ജില്ലയിലെ
കടയനിക്കാടിന് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ ചങ്ങനാശ്ശേരി (28 കിലോമീറ്റർ) കോട്ടയം (32 കിലോമീറ്റർ) സ്റ്റേഷനുകളാണ്. ഏറ്റവും അടുത്ത വിമാനത്താവളം, ഏകദേശം 81 കിലോമീറ്റർ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി) ആണ്.
ഉള്ളടക്കം
ചരിത്രം[തിരുത്തുക]
ഈ ഗ്രാമത്തിൽ ജനവാസം എന്ന് തുടങ്ങി എന്നതിന് ഉപോൽബലകമായി യാതൊരുവിധ ചരിത്ര വസ്തുതകളും ലഭ്യമല്ല. വളരെ ഇരുളടഞ്ഞ ഒരു ഗതകാലമാണ് ഈ ഗ്രാമത്തിനുള്ളത്. പ്രാചീന മലയാളത്തിൽ ഉപയോഗിച്ചിരുന്ന ചില സ്ഥലനാമങ്ങളും വീട്ടുപേരുകളും ഇവിടെ ഇന്നും നിലനിൽക്കുന്നതിനാൽ, നൂറുകണക്കിന് വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടെ ജനവാസം തുടങ്ങി എന്ന് വിശ്വസിക്കാം.
അറിയപ്പെടുന്ന ചരിത്രം വെച്ച് ഈ ഭൂവിഭാഗം തെക്കുംകൂർ രാജവംശത്തിലെ നാട്ടുപ്രഭുക്കന്മാരായ ആഗസ്ഥാനത്ത് നായർ, റാന്നി കർത്താ എന്നിവരുടെ ഭരണത്തിൻ കീഴിലായിരുന്നു. 1746-ൽ കായംകുളത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കി മാറ്റിയ ശേഷം മഹാരാജാവ് മാർത്താണ്ഡവർമ്മ, തെക്കുംകൂർ കീഴടക്കി തിരുവിതാംകൂറിനോട് ചേർത്തു. മാർത്താണ്ഡവർമ്മ തന്റെ വിശ്വസ്തരെ നാട്ടുപ്രഭുക്കന്മാരാക്കിയപ്പോൾ നെടുംകുന്നം മുതൽ ചിറക്കടവ് വരെയുള്ള ഭൂവിഭാഗത്തിന്റെ ഭരണം അയിരൂർ ചിലമ്പനെത്ത് വീട്ടിൽ നിന്നും കങ്ങഴ മാധവക്കോട്ട് വിവാഹം കഴിച്ച തായ് വഴിക്കായി[അവലംബം ആവശ്യമാണ്]. ഈ തായ് വഴി പിന്നീട് മൂന്നായി പിരിഞ്ഞ് കങ്ങഴ പ്രദേശം ഏറാട്ട് കുടുംബത്തിന്റെ കീഴിലും കടയനിക്കാട് പ്രദേശം തയ്യിൽ കുടുംബത്തിന്റെ കീഴിലും വന്നു[അവലംബം ആവശ്യമാണ്]. ഏതാണ്ട് ഈ കാലയളവിൽ പണികഴിപ്പിച്ച തയ്യിൽ തറവാട് യാതൊരു കേടുപാടുകളും കൂടാതെ ഇന്നും ഈ ഗ്രാമത്തിൽ നിലനിൽക്കുന്നു. ചരിത്ര, വാസ്തുശാസ്ത്ര വിദ്യാർത്ഥികൾക്ക് താൽപ്പര്യമുളവാക്കുന്ന പല പുരാതന വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]
ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എസ്.എച് ലോവർ പ്രൈമറി സ്കൂൾ. [2]
ആരാധനാലയങ്ങൾ[തിരുത്തുക]
നായർ സർവീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കടയനിക്കാട് ശ്രീ ധർമ്മശാസ്താക്ഷേത്രവും, ശ്രീനാരായണ ധർമ്മ പരിപാലന യോഗം വക ദേവീ ക്ഷേത്രവും കടയനിക്കാടുള്ള രണ്ട് ഹൈന്ദവ ആരാധനാലയങ്ങളാണ്. ചങ്ങനാശ്ശേരി അതിരൂപതയുടെ പരിധിയിലുള്ള സെന്റ് മേരീസ് സീറോ മലബാർ ക്രിസ്ത്യൻ പള്ളിയും കടയനിക്കാട് സ്ഥിതിചെയ്യുന്നു.
പ്രധാന വ്യക്തികൾ[തിരുത്തുക]
പാലത്ത് പരമേശ്വര കുറുപ്പ് - ശ്രീവിലാസം വായനശാലയുടെയും എസ്.കെ.വി. എൻ.എസ്.എസ്.സ്കൂളിന്റെയും സ്ഥാപകൻ
അഡ്വ: കടയനിക്കാട് പുരുഷോത്തമൻ പിള്ള - ജനപ്രതിനിധി, വാഴൂർ അസംബ്ളി 1967
മോഹൻ ഡി. കങ്ങഴ - സാഹിത്യകാരൻ
എ.എൻ.ആർ.പിള്ള - കഥാപ്രാസംഗ പ്രതിഭ
വി. എസ്. ഭാസ്കരപ്പണിക്കർ - സാഹിത്യകാരൻ, മുൻ ജനറൽ സെക്രട്ടറി, അഖില ഭാരത അയ്യപ്പ സേവ സംഘം
ഗോപിനാഥ പിള്ള, കള്ളിക്കൽ - മുൻ ഡെപ്യൂട്ടി ലേബർ കമ്മിഷണർ
കലാമണ്ഡലം സുകുമാരൻ നായർ - ഓട്ടൻ തുള്ളൽ പ്രതിഭ
പുരുഷോമൻ കർത്താ - ഓട്ടൻ തുള്ളൽ ഭരതനാട്യം പ്രതിഭ<
അടുത്ത പ്രദേശങ്ങൾ[തിരുത്തുക]
മണിമല എന്ന ചെറുപട്ടണത്തിനടുത്താണ് കടയനിക്കാട് സ്ഥിതി ചെയ്യുന്നത്. [3] കടയനിക്കാട് നിന്നും കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നിവിടങ്ങളിലേക്ക് ഏകദേശം 15 കിലോമീറ്റർ ദൂരമുണ്ട്. എരുമേലിയിലേക്ക് ഇവിടെ നിന്നും ഏകദേശം 20 കിലോമീറ്റർ ദൂരമുണ്ട്.
അവലംബം[തിരുത്തുക]
- ↑ "കേരളത്തിലെ പിൻകോഡുകൾ" (ഭാഷ: ഇംഗ്ലീഷ്). വാർത്താവിനിമയ മന്ത്രാലയത്തിന്റെയും, ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ നിർമ്മിച്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടിക. ശേഖരിച്ചത് 08-10-2009. തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക:
|accessdate=
(സഹായം) - ↑ "കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസ്" (ഭാഷ: ഇംഗ്ലീഷ്). ചങ്ങനാശ്ശേരി അതിരൂപത. ശേഖരിച്ചത് 09-10-2009. തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക:
|accessdate=
(സഹായം) - ↑ "കേരളാന്യൂസ്‌ലൈവ് വാർത്താ വെബ്സൈറ്റിൽ വന്ന ഒരു വാർത്തയിൽ നിന്നും" (ഭാഷ: മലയാളം). കേരളാന്യൂസ്‌ലൈവ്. ശേഖരിച്ചത് 08-10-2009. തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക:
|accessdate=
(സഹായം)