മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിലാണ് 145 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1955-ലാണ് ഈ ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - വാഴൂർ ബ്ളോക്ക്
  • വടക്ക് - പള്ളം, പാമ്പാടി ബ്ളോക്കുകൾ
  • തെക്ക്‌ - മല്ലപ്പള്ളി, പുളിക്കീഴ്, ബ്ളോക്കുകൾ
  • പടിഞ്ഞാറ് - വെളിയനാട് ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കറുകച്ചാൽ ഗ്രാമപഞ്ചായത്ത്
  2. കുറിച്ചി ഗ്രാമപഞ്ചായത്ത്
  3. മാടപ്പള്ളി ഗ്രാമപഞ്ചായത്ത്
  4. പായിപ്പാട് ഗ്രാമപഞ്ചായത്ത്
  5. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത്
  6. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്
  7. വാകത്താനം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കോട്ടയം
താലൂക്ക് ചങ്ങനാശ്ശേരി
വിസ്തീര്ണ്ണം 145 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 193,481
പുരുഷന്മാർ 96,158
സ്ത്രീകൾ 97,323
ജനസാന്ദ്രത 1334
സ്ത്രീ : പുരുഷ അനുപാതം 1012
സാക്ഷരത 97%

വിലാസം[തിരുത്തുക]

മാടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്
മാടപ്പള്ളി-686546
ഫോൺ : 0481-2472056
ഇമെയിൽ : bdomdpy@gmail.com

അവലംബം[തിരുത്തുക]