ഏഴാച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ വെള്ളിലാപ്പിള്ളി ഗ്രാമത്തിൽ ഉൾപ്പെടുന്ന ഒരു കൊച്ചു ഗ്രാമമാണ് ഏഴാച്ചേരി. 9.47 ഡിഗ്രി അക്ഷാംശത്തിലും 76.39 ഡിഗ്രി രേഖാംശത്തിലും സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഏഴാച്ചേരി[1]. പാലാ നഗരത്തിൽ നിന്ന് വടക്കുകിഴക്കുമാറി സ്ഥിതിചെയ്യുന്ന ഏഴാച്ചേരിയുടെ സമീപസ്ഥലങ്ങളാണ് മരങ്ങാട്ടുപിള്ളി, ഉഴവൂർ, രാമപുരം പ്രവിത്താനം തുടങ്ങിയവ.

സെന്റ് ജോൺസ് പള്ളി, അതിനോടനുബന്ധിച്ചുള്ള ഫാത്തിമാഗിരി ആരാധനാലയം, കാവിൻപുറം ഉമാ-മഹേശ്വര ക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ആരാധനാകേന്ദ്രങ്ങളാണ്[2][3]. പ്രശസ്ത കവി ഏഴാച്ചേരി രാമചന്ദ്രൻ ഈ പ്രദേശത്തുകാരനാണ്.

അവലംബം[തിരുത്തുക]

  1. http://www.findlatitudeandlongitude.com/
  2. kerala temples online[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-11. Retrieved 2011-10-10.
"https://ml.wikipedia.org/w/index.php?title=ഏഴാച്ചേരി&oldid=3626755" എന്ന താളിൽനിന്ന് ശേഖരിച്ചത്