Jump to content

കുമാരനല്ലൂർ

Coordinates: 9°37′0″N 76°31′0″E / 9.61667°N 76.51667°E / 9.61667; 76.51667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമാരനല്ലൂർ
Map of India showing location of Kerala
Location of കുമാരനല്ലൂർ
കുമാരനല്ലൂർ
Location of കുമാരനല്ലൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോട്ടയം
ഏറ്റവും അടുത്ത നഗരം കോട്ടയം
ലോകസഭാ മണ്ഡലം കോട്ടയം
ജനസംഖ്യ
ജനസാന്ദ്രത
42,481
3,268/km2 (8,464/sq mi)
സ്ത്രീപുരുഷ അനുപാതം 1000:1016 /
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 13 km² (5 sq mi)
കോഡുകൾ

9°37′0″N 76°31′0″E / 9.61667°N 76.51667°E / 9.61667; 76.51667 കോട്ടയം ജില്ലയിലെ (കേരളം, ഇന്ത്യ) ഒരു പ്രദേശമാണ് കുമാരനല്ലൂർ. കുമാരനല്ലൂർ ദേവി ക്ഷേത്രവും അവിടുത്തെ തൃക്കാർത്തിക മഹോത്സവവും വളരെ പ്രശസ്തമാണ്. കുമാരനല്ലൂരിനു അഞ്ചു കിലോമീറ്റർ മാറിയാണ് കോട്ടയം നഗരഹൃദയം. ക്ഷേത്രം നിലവിൽ വരുന്നതിനു മുൻപ്‌ ഈ പ്രദേശം തിങ്കൾ കാട് എന്നപേരിലാണ് അറിയപ്പെട്ടിരുന്നത് [അവലംബം ആവശ്യമാണ്]. പിന്നീട് ഇന്ദു കാനനം എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ ദേവി ക്ഷേത്രം നിലവിലിരിക്കുന്ന സ്ഥലത്ത് യഥാർത്ഥത്തിൽ ഒരു കുമാര (സുബ്രഹ്മണ്യ) ക്ഷേത്രം ആയിരുന്നു വരേണ്ടത്. അങ്ങനെ കുമാരൻ അല്ല ഊരിൽ എന്ന അർത്ഥത്തിൽ കുമാരനല്ലൂർ എന്നപേർ ലഭിച്ചു.[അവലംബം ആവശ്യമാണ്]

കുമാരനല്ലൂർ ദേവീക്ഷേത്രം

[തിരുത്തുക]

കേരളത്തിലെ നൂറ്റെട്ടു ദുർഗാലയങ്ങളിൽ (ദുർഗ പ്രതിഷ്ഠയുള്ള ക്ഷേത്രം) ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കുമാരനല്ലൂർ ഭഗവതീക്ഷേത്രം. ചരിത്രമനുസരിച്ചും പുരാണമനുസരിച്ചും 2400-ൽ പരം വർഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നു പറയപ്പെടുന്നു. കേരളത്തിൽ വളരെ ചുരുക്കം കാൺപ്പെടുന്ന 'ശ്രീചക്ര' രീതിയിൽ പണികഴിപ്പിച്ച ശ്രീകോവിലും നാലമ്പലവും ക്ഷേത്ര ചുവരുകളിലെ ചുമർചിത്രങ്ങളും ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്.

ബാഹ്യ കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

ഐതിഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി

"https://ml.wikipedia.org/w/index.php?title=കുമാരനല്ലൂർ&oldid=3307377" എന്ന താളിൽനിന്ന് ശേഖരിച്ചത്