ഏഴാച്ചേരി രാമചന്ദ്രൻ
ഏഴാച്ചേരി രാമചന്ദ്രൻ | |
---|---|
തൊഴിൽ | കവി, പത്രപ്രവർത്തകൻ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
ശ്രദ്ധേയമായ രചന(കൾ) | എന്നിലൂടെ |
അവാർഡുകൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം (2008)[1] |
കേരളത്തിലെ ഒരു പ്രമുഖ കവിയും പത്രപ്രവർത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രൻ. വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്[1]. 2020 ൽ ഒരു വെർജീനിയൻ വെയിൽകാലം എന്ന കാവ്യസമാഹാരത്തിന് വയലാർ അവാർഡ് ലഭിച്ചു.[2]
ജീവിതരേഖ
[തിരുത്തുക]കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി.[3] കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്.സാഹിത്യപ്രവർത്തക സഹകരണസംഘംപ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു.ചന്ദന മണീവാതില്പാതിചാരി എന്നുതുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചു.
കൃതികൾ
[തിരുത്തുക]കവിത
[തിരുത്തുക]- ആർദ്രസമുദ്രം
- ബന്ധുരാംഗീപുരം
- കേദാരഗൗരി
- കാവടിച്ചിന്ത്
- നീലി
- കയ്യൂർ
- ഗന്ധമാദനം
- എന്നിലൂടെ
- തങ്കവും തൈമാവും(ബാലകവിതകൾ)
- ജാതകം കത്തിച്ച സൂര്യൻ
- മഴ വരയ്‌ക്കുന്ന ഗുഹാചിത്രങ്ങൾ
- അമ്മവീട്ടിൽപ്പക്ഷി(ബാലകവിതകൾ)
- ഒരു വെർജീനിയൻ വെയിൽകാലം
ഗദ്യം
[തിരുത്തുക]- ഉയരും ഞാൻ നാടാകെ
- കാറ്റുചിക്കിയ തെളിമണലിൽ (ഓർമ്മപ്പുസ്തകം)
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി അവാർഡ് (2008) - എന്നിലൂടെ[4]
- സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് (1995)[5]
- ഉള്ളൂർ അവാർഡ്
- കേരള ഫോക്കസ് - പുനലൂർ ബാലൻ ഫൗണ്ടേഷൻ അവാർഡ്(2018)
- അബുദാബി ശക്തി അവാർഡ്[6]
- മൂലൂർ പുരസ്‌കാരം[6]
- എ.പി. കളയ്‌ക്കാട് അവാർഡ്[6]
- എസ്.ബി.ടി. അവാർഡ്[6]
- നിമിഷകവി അഞ്ചൽ ആർ. വേലുപ്പിളള പുരസ്‌കാരം[6]
- എഴുമംഗലം വാമദേവൻ അവാർഡ്[6]
- പന്തളം കേരള വർമ അവാർഡ് - ജാതകം കത്തിച്ച സൂര്യൻ[7]
- മഹാകവി പാലാ പുരസ്‌കാരം[8]
- വയലാർ പുരസ്കാരം - 2020[9]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Sahitya Akademi awards announced". The Hindu. Archived from the original on 2009-04-22. Retrieved 2 ജനുവരി 2012.
- ↑ "വയലാർ പുരസ്‌കാരം ഏഴാച്ചേരി രാമചന്ദ്രന്". മാതൃഭൂമി. October 10, 2020. Archived from the original on 2020-10-10. Retrieved October 10, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ http://www.deshabhimani.com/newscontent.php?id=97242
- ↑ http://www.deepika.com/Archives/CAT2_sub.asp?ccode=CAT2&hcode=76926[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ksicl.org/award[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 6.0 6.1 6.2 6.3 6.4 6.5 "ഏഴാച്ചേരി രാമചന്ദ്രൻ, പുഴ.കോം വെബ്‌സൈറ്റ്". Archived from the original on 2012-09-21. Retrieved 2012-01-03.
- ↑ "പന്തളം കേരളവർമ പുരസ്‌കാരം ഏഴാച്ചേരിക്കും ബി.മുരളിക്കും". മാതൃഭൂമി. 17 ജനുവരി 2012. Archived from the original on 2012-01-20. Retrieved 17 ജനുവരി 2012.
- ↑ "ഏഴാച്ചേരി രാമചന്ദ്രന് മഹാകവി പാലാ പുരസ്‌കാരം". Archived from the original on 2018-08-12. Retrieved 2018-08-12.
- ↑ "ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്". Archived from the original on 2020-10-10. Retrieved 10 ഒക്ടോബർ 2020.
- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- Articles with dead external links from ജൂൺ 2024
- Pages using Infobox writer with unknown parameters
- മലയാളകവികൾ
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- കോട്ടയം ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ പത്രപ്രവർത്തകർ
- അബുദാബി ശക്തി അവാർഡ് ജേതാക്കൾ
- ഉള്ളൂർ അവാർഡ് ലഭിച്ചവർ
- 1944-ൽ ജനിച്ചവർ
- വയലാർ പുരസ്കാരം ലഭിച്ചവർ