പാലക്കാട്ടുമല
പാലക്കാട്ടുമല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
ഏറ്റവും അടുത്ത നഗരം | പാല |
സിവിക് ഏജൻസി | മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് |
ജനസംഖ്യ | 1,500 |
സ്ത്രീപുരുഷ അനുപാതം | 1000/992 ♂/♀ |
സാക്ഷരത | 96% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 75 m (246 ft) |
9°44′39″N 76°37′44″E / 9.74417°N 76.62889°E
കോട്ടയം ജില്ലയിലെ മരങ്ങട്ടുപള്ളി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാലക്കാട്ടുമല. ഏകദേശം 1500ഓളം ജനങ്ങൾ അധിവസിക്കുന്ന ഈ ഗ്രാമം, പാല-വൈക്കം റോഡിൽ ഇല്ലിക്കൽ കവലയ്ക്ക് വടക്കായി ഒരു കുന്നിന്റെ മുകളിൽ ആണ്. പാലാ ആണ് അടുത്തുള്ള പട്ടണം .
ഈ ഗ്രാമത്തിൽ 2 എൽ. പി. സ്കൂളുകൾ, 2 അമ്പലങ്ങൾ, 2 പ്രീ-പ്രൈമറി- സ്കൂളുകൾ, പോസ്റ്റ് ഓഫീസ്, റബ്ബർ പാലുല്പാദക സംഘം, വായനശാല എന്നിവയുണ്ട്. ഈ ഗ്രാമത്തിലെ ജനങ്ങൾ പ്രധാനമായി കൃഷിയെ ആശ്രയിച്ചു് ജീവിക്കുന്നു.
ഭരണസ്ഥാപനങ്ങൾ
[തിരുത്തുക]പാലക്കാട്ടുമല ഗ്രാമം കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ, കുറിച്ചിത്താനം വില്ലേജ് ഒഫീസിന്റെ പരിധിയിലാണ്.
ആരാധനാലയങ്ങൾ
[തിരുത്തുക]നരസിംഹസ്വാമി ക്ഷേത്രം
[തിരുത്തുക]ഏകദേശം ആയിരത്തോളം വർഷം പഴക്കം ഉള്ള ഈ ക്ഷേത്രം, ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. ഇത് കേരളത്തിലെ 108 നരസിംഹ ക്ഷേത്രങ്ങളിൽ ഒന്നാണ്.
ഭൂപ്രകൃതി
[തിരുത്തുക]കേരളത്തിലെ ഇടനാടൻ മേഖലയിൽ പെട്ട ഈ ഗ്രാമം ഒരു ചെറിയ കുന്നുംപുറത്ത് ആണു സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് ഉയർന്നു സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 100 മീറ്റർ ഉയരത്തിലാണ്
വിദ്യാഭാസം
[തിരുത്തുക]സെന്റ് മേരിസ് എൽ. പി. സ്കൂൾ
[തിരുത്തുക]1900-ത്തിൽ ഒരു നിലത്ത് എഴുത്ത് കളരിയായി ശ്രീ. താഴത്തേൽ മത്തായി വർക്കി നേതൃത്വത്തിൽ തുടങ്ങിയ ഈ വിദ്യാലയം പിന്നീടു ഒരു പ്രൈമറി സ്കൂൾ ആയി വളർന്നു. പാലക്കാട്ടുമല S.D. കൊൺവന്റിന്റെ കീഴിലുള്ള ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾ ഉണ്ട്. ഈ പ്രൈവറ്റ് എയിഡഡ് സ്കൂൾ കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലാണ്.
ഗവൺമെന്റ് എൽ. പി. സ്കൂൾ
[തിരുത്തുക]1912-ൽ ഒരു കുടിപള്ളി ക്കൂടമായി ഇല്ലിക്കൽ കവലയിൽ പല്ലാട്ട് നായർ കുടുംബം ദാനമായി നൽകിയ സ്ഥലത്ത് , പുളിക്കിയില് വർക്കിയച്ചന്റെ നേതൃത്വത്തിലാരംഭിച്ചു്. പിന്നീട് തിരുവതാംകൂർ സർക്കാർ ഏറ്റെടുത്ത ഈ വിദ്യാലയം, ഇപ്പോൾ കേരള ഗവൺമെന്റിന്റെ കീഴിലാണ്.
പൊതുസ്ഥാപനങ്ങൾ
[തിരുത്തുക]വായനശാല
[തിരുത്തുക]മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം 1951-ല് ആരംഭിച്ചതാണ്. ഗ്രന്ഥശാല സംഘത്തിന്റെ സഹായത്തോടെ ആരംഭിച്ച ഈ സ്ഥാപനം, പാലക്കാട്ടുമല യങ്ങ് മെന്സ് ക്ലുബ് പിന്നീട് പഞ്ചായത്തിന് കൈമാറി. ആയിരകണക്കിനു പുസ്തകങ്ങൾ , ആനുകാലികങ്ങൾ, ടെലിവിഷൻ എന്നിവയുള്ള ഈ വായനശാല എല്ലാ ദിവസവും 5.30 -മുതൽ 8.30 വരെ തുറന്നു പ്രവർത്തിക്കുന്നു.
റബർ പാലുല്പാദക സംഘം
[തിരുത്തുക]പാലക്കാട്ടുമലയിലെ റബർ പാൽ കൃഷിക്കാരുടെ ഈ കൂട്ടായ്മ കൃഷിക്കാരിൽ നിന്ന് പാൽ ശേഖരിച്ച് ഗൈക്കൊയ്ക് നല്കുന്നു. സംഘം കൃഷിക്കാർക്ക് ന്യായ വിലക്ക് കൃഷി ഉപകരണങ്ങൾ വിതരണം ചെയ്യുന്നു.